പാർലമെന്റ് ഉദ്ഘാടനവും ചെങ്കോലിന്റെ രാഷ്ട്രീയവും
ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരം കഴിഞ്ഞ ദിവസം പ്രധാനമന്ത്രി രാഷ്ട്രത്തിനു സമർപ്പിച്ചു. സമർപ്പണ ചടങ്ങ് പൂർണമായും ഹിന്ദു മതാചാര പ്രകാരമായിരുന്നു. വിവിധ മത, വിശ്വാസ സമൂഹങ്ങൾ ഉൾക്കൊള്ളുന്ന ഇന്ത്യ എന്ന യാഥാർഥ്യത്തെ പൂർണമായും തള്ളിക്കളഞ്ഞ ഒന്നായിരുന്നു ഈ ചടങ്ങ്. അധികാര ചിഹ്നമായി ലോകസഭാ മന്ദിരത്തിൽ ഒരു ചെങ്കോലും പ്രധാനമന്ത്രി സ്ഥാപിച്ചു. ഈ ഉദ്‌ഘാടന ചടങ്ങും ചെങ്കോൽ സ്ഥാപിക്കലും ജനാധിപത്യ വിശ്വാസികളിൽ ഉൽക്കണ്ഠയും രാഷ്ട്രഭാവി സംബന്ധിച്ച ആകാംക്ഷയും ഉണർത്തുന്നതായിരുന്നു. ഈ ചടങ്ങിന്റെ ധ്വനികൾ തേടുകയാണ് ഈ ചർച്ചയിൽ.