വിവാൻ സുന്ദരം രാഷ്ട്രീയനിലപാട് ഉറക്കെ പറഞ്ഞ കലാകാരൻ : ബോസ് കൃഷ്ണമാചാരി
വിവാൻ സുന്ദരം ജനങ്ങളുടെ കലാകാരനായിരുന്നുവെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റും ചിത്രകാരനുമായ ബോസ് കൃഷ്ണമാചാരി. യുവകലാകാരൻമാരെ ഏറെ പ്രോത്സാഹിപ്പിച്ചിരുന്ന വിവാൻ സുന്ദരം എക്കാലവും കൊച്ചി ബിനാലെയെ പിന്തുണച്ച ചിത്രകാരൻ കൂടിയാണ്. 2012 ൽ ബിനാലെയുടെ ആദ്യ പതിപ്പിൽ, ‘ബ്ലാക്ക് ഗോൾഡ്’ എന്ന ഇൻസ്റ്റലേഷനുമായെത്തിയ വിവാൻ സുന്ദരത്തിന്റെ ‘ദ ഹൈറ്റ്സ് ഓഫ് മാച്ചു പീച്ചു’ എന്ന കലാസൃഷ്ടി ഇത്തവണത്തെ ബിനാലെയിൽ പ്രദർശിപ്പിക്കുന്നുണ്ട്.
Subscribe to our channels on YouTube & WhatsApp