അടിച്ചമർത്തപ്പെടുന്ന ജങ്ങളോടുള്ള ഐക്യപ്പെടലാണ് ഒരു കലാകാരനേയും അയാളുടെ സൃഷ്ടിയെയും കാലം ഓർത്തുവെയ്ക്കാൻ ഇടയാക്കുന്നത്. ഒരു കലാസൃഷ്ടി അത് പിറവിയെടുക്കുന്ന കാലത്തോട് നീതിപുലർത്തുകയും ആ കാലഘട്ടത്തെ അടയാളപ്പെടുത്തുകയും ചെയ്യുമ്പോൾ കാലത്തെ അതിജീവിക്കുന്നു. മതത്തിൻ്റെയും രാഷ്ട്രീയത്തിൻ്റെയും പേരിൽ അടിച്ചമർത്തപ്പെട്ട കാശ്മീരി ജനതയുടെ ദുരിതങ്ങളെ തുറന്നുകാട്ടുകയാണ് ഡോക്യുമെൻ്ററി സംവിധായകനായ സന്ദീപ് രവീന്ദ്രനാഥ് “Anthem For Kashmir” എന്ന ഷോർട് ഫിലിമിലൂടെ. സയ്ദ് അലി, അബി അബ്ബാസ് എന്നിവരുടെ വരികൾക്ക് സന്ദീപ് രവീന്ദ്രനാഥ്, സുദീപ് ഘോഷ് എന്നിവർ സംഗീതം നൽകിയ തമിഴ് റോക്ക് ഗാനത്തിലൂടെയാണ് ഷോർട് ഫിലിം മുന്നോട്ട് പോകുന്നത്. ചിത്രത്തിൽ ഹനൻ ബാബ, ഷെയ്ഖ് നിലോഫർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡോക്യുമെൻ്ററി സംവിധായകനായ സന്ദീപ് രവീന്ദ്രനാഥ് എറണാകുളം കാലടി സ്വദേശിയാണ്. ന്യൂയോർക് സർവകലാശാലയിൽ നിന്ന് മ്യൂസിക് ടെക്നോളജിയിൽ ബിരുദം നേടുകയും സോണി മ്യൂസിക്കിൽ പ്രോഗ്രാമർ അനലിസ്റ്റായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. ദി ബുക്ക് ഷെൽഫ്, താരാട്ട് പാട്ട്, സന്താനഗോപാല, ഡയറി ഓഫ് ആൻ ഔട്ട്സൈഡർ, സബ് ബ്രദേഴ്സ് തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.

Previous Post
തൃക്കാക്കരയും കെ-റെയിലും വികസനത്തിൻ്റെ രാഷ്ട്രീയവും

Next Post
പി സി ജോർജും ജോ ജോസഫും തമ്മിലെന്ത്?
Latest Posts
Coherence and Style: On Abul Kalam Azad’s
What happens when silence doesn’t whisper but stares back—painted, posed, and provocatively still? Towers of
- April 22, 2025
- 10 Min Read
The Unknown of the Universe: Big Bang,
What banged in the Big Bang? How does zero shape our understanding of reality? Can
- April 22, 2025
- 10 Min Read
आर्थर बुकवाल्ड के साथ एक काल्पनिक व्यंग्य संवाद…
जब एक पूर्व वरिष्ठ बैंकर, जिसमें पत्रकार जैसी लेखनी और व्यंग्यकार जैसी तीक्ष्ण बुद्धि हो,
- April 22, 2025
- 10 Min Read
भारत की क्वांटम उलझन
दुनिया एक क्रांति के कगार पर खड़ी है, जिसमें क्वांटम कंप्यूटिंग हर उद्योग को फिर
- April 22, 2025
- 10 Min Read