കേരളത്തിലെ രണ്ട് മഹാപ്രതിഭാശാലികളായ പത്രാധിപരുടെ പ്രവർത്തന രീതികളും അവരുടെ ജീവിതകാലത്ത് മലയാള പത്രപ്രവർത്തനം എങ്ങനെ ആയിരുന്നുവെന്നും ഈ ലക്കം കഥയാട്ടത്തിൽ തോമസ് ജേക്കബ് വിശദീകരിക്കുന്നു. വാർത്ത മോഷ്ടിക്കുന്നവരെ പാഠം പഠിപ്പിക്കാൻ കുറുനരികളുടെ ആത്മഹത്യാ കഥയുണ്ടാക്കിയ കാമ്പിശ്ശേരി കരുണാകരനും അച്ചനെതിരെ തിരഞ്ഞെടുപ്പ് ഗോദയിൽ പ്രസംഗിക്കേണ്ടിവന്ന കെ ബാലകൃഷ്ണനുമാണ് ആ പത്രാധിപൻമാർ. അവരുടെ പ്രതിഭയുടെ ആഴങ്ങളറിയാൻ കാണുക, കഥയാട്ടം.
Subscribe to our channels on YouTube & WhatsApp