A Unique Multilingual Media Platform

The AIDEM

Art & Music Book Review Literature

ഒരു നാട് സ്വന്തം എഴുത്തുകാരനെ ആഘോഷിച്ചപ്പോൾ

  • August 23, 2022
  • 0 min read

നീണ്ടൂർ എന്ന ഗ്രാമം സ്വന്തം എഴുത്തുകാരനായ എസ് ഹരീഷിന്റെ എഴുത്ത് ആഘോഷിച്ച ദിനമായിരുന്നു ആഗസ്ത് 17. എസ് ഹരീഷിന്റെ “ആഗസ്റ്റ് 17” എന്ന പുതിയ നോവലിനെ ആസ്പദമാക്കി നടന്ന സാംസ്കാരിക സംഗമത്തിൽ ചിത്രകാരന്മാരും, കവികളും, എഴുത്തുകാരും, നാടക കലാകാരന്മാരും, അവരവരുടെ മാധ്യമങ്ങളിലൂടെ “ആഗസ്റ്റ് 17” നെ പുനരാവിഷ്കരിച്ചു. നീണ്ടൂരിലെ സാംസ്കാരിക സംഘമായ ഉലയുടെ പ്രവർത്തകരാണ് ഗ്രാഫോൺ എന്ന പേരിൽ ബഹുസ്വരതയുടെ ബഹളസന്തോഷം ആവിഷ്കരിച്ചത്.

“ആഗസ്റ്റ് 17” ന്റെ ഉള്ളറകൾ തേടിയുള്ള ചർച്ച പ്രശസ്ത എഴുത്തുകാരൻ എൻ എസ് മാധവൻ ഉദ്ഘടാനം ചെയ്തു. ദി ഐഡം ചീഫ് എഡിറ്റർ സി എൽ തോമസ് മോഡറേറ്ററായി. അധ്യാപകനും ചലച്ചിത്രനിരൂപകനുമായ ഡോ.അജു കെ നാരായണൻ, എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ മാങ്ങാട് രത്‌നാകരൻ, എഴുത്തുകാരനും ദളിത് ആക്ടിവിസ്റ്റുമായ സണ്ണി എം കപിക്കാട്, എം.ജി. സർവ്വകലാശാല സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. ആരതി പി.എം, കാലടി സർവകലാശാല അധ്യാപകൻ ഷാജി ജേക്കബ്, കഥാകൃത്ത് എസ് ഹരീഷ് എന്നിവർ നോവൽ സംവാദത്തിൽ പങ്കെടുത്തു.

About Author

The AIDEM