A Unique Multilingual Media Platform

Kerala Media watch National Politics YouTube

എഡിറ്ററെ കാണാതായ കാലമല്ല ; കപട എഡിറ്റർമാർ കൊടികുത്തി വാഴുന്ന കാലം : ആർ രാജഗോപാൽ

  • August 12, 2026
  • 1 min read

മുഖ്യധാരാ മാധ്യമങ്ങളിലെ ഭരണപക്ഷ- കോർപ്പറേറ്റ് മേൽക്കോയ്മയെയും പക്ഷപാതിത്വത്തെയും  മുൻനിർത്തി എഡിറ്റർമാരെ കാണാനില്ലാത്ത കാലമാണ് ഇപ്പോൾ നടക്കുന്നത് എന്ന വായ്ത്താരി സാമൂഹിക മാധ്യമങ്ങളിലും മറ്റും വ്യാപകമായി ഉയർന്നു വന്നിട്ടുണ്ടെങ്കിലും അതിനോട് യോജിക്കാൻ ആവില്ലെന്ന് അടിവര  ഇടുകയാണ് മുതിർന്ന മാധ്യമപ്രവർത്തകനായ ആർ രാജഗോപാൽ ഇവിടെ. എഡിറ്റർമാരെ കാണാനില്ലാത്ത കാലത്തിന് പകരം എഡിറ്റർമാർ പ്രതിലോമ താൽപര്യങ്ങൾക്കായി ആവേശത്തോടെ സക്രിയമായി ഇടപെടുന്ന കാലമാണ് ലെഗസി മീഡിയയിൽ നമ്മൾ ഇപ്പോൾ കണ്ടുവരുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഈ പ്രവണതയ്ക്കെതിരെ ചില മുഖ്യധാര മാധ്യമങ്ങളിലെ പത്രപ്രവർത്തകർ എങ്കിലും നിലയുറപ്പിക്കുന്നുണ്ട് എന്നത് ആശാവഹമാണെന്നും രാജഗോപാൽ പറഞ്ഞു.

ആഗസ്റ്റ് ഏഴിന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന നരേന്ദ്രൻ അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രഭാഷണത്തിന്റെ പൂർണ്ണരൂപം ഇവിടെ കാണാം.

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.