A Unique Multilingual Media Platform

The AIDEM

Literature കഥപ്പൊട്ടുകൾ

വിജയന് വിട നൽകിയ ഓർമ്മ, കെ കെ വിജയകുമാർ പറയുന്നു

  • April 4, 2022
  • 0 min read

ഇ.കെ. നായനാർ, കെ. കരുണാകരൻ, എ.കെ. ആൻ്റണി, ഉമ്മൻ ചാണ്ടി, വി.എസ്. അച്യുതാനന്ദൻ, എന്നീ മുഖ്യമന്ത്രിമാരുടെ കൂടെ പൊതു ഭരണ സെക്രട്ടറിയായും, ആഭ്യന്തര സെക്രട്ടറിയായും, പല വകുപ്പുകളുടെ തലവനായും പ്രവർത്തിച്ചിട്ടുള്ള മുൻ ഐ.എ.എസ്. ഓഫീസർ കെ.കെ. വിജയകുമാർ. അക്കാലത്തെ കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിൻ്റെ എന്നതു പോലെ തന്നെ സാംസ്‌കാരിക ചരിത്രത്തിൻ്റെയും ശ്രദ്ധാലുവായ ദൃക്‌സാസ്‌ക്ഷി. ഇ.എം.എസ്. നമ്പൂതിരിപ്പാട്, എം.ടി. വാസുദേവൻ നായർ, വി.കെ.എൻ., എൻ.എസ്. മാധവൻ തുടങ്ങി തലപ്പൊക്കമുള്ള അനവധി സാംസ്‌കാരിക വ്യക്തിത്വങ്ങളുമായി അടുത്ത സൗഹൃദം പുലർത്തിയപ്പോഴും അറിയപ്പെടലിൽ നിന്ന് അകന്നുനിന്ന ഒരാൾ. പുസ്തകങ്ങളെയും, സംഗീതത്തെയും, ചിത്രങ്ങളെയും, സൗഹൃദങ്ങളെയും തൻ്റെ അമൂല്യ സമ്പാദ്യങ്ങളായി കരുതിവെക്കുന്ന കെ.കെ. വിജയകുമാർ ദി ഐഡത്തോട് സംസാരിച്ചത് പ്രശസ്ത എഴുത്തുകാരനും, കാർട്ടൂണിസ്റ്റുമായ ഒ. വി. വിജയൻ്റെ ചരമവാർഷിക ദിനമായ മാർച്ച് 30 നാണ്. വിജയനിൽ തുടങ്ങി ഇ.എം.എസ്സിലേക്കും, ഗാന്ധിയിലേക്കും, കർണ്ണാടക സംഗീതത്തിലേക്കുമൊക്കെ വഴിപിരിഞ്ഞൊഴുകിയ ആ സംഭാഷണം ഈ വിഷയങ്ങളിലെല്ലാം നാം കാണാത്തതും, അറിയാത്തതുമായ ചില ഓർത്തെടുക്കലുകൾക്കു സന്ദർഭമൊരുക്കി. കെ.കെ. വിജയകുമാറിൻ്റെ ഈ ചരിത്ര ഭാഷണങ്ങൾ ദി ഐഡം ചെറിയ കഥപ്പൊട്ടുകളായി പ്രേക്ഷകർക്ക് പകരുകയാണ്. ഈ പരമ്പരയിലൂടെ. ആദ്യം കേൾക്കാം, ഒ.വി. വിജയൻ്റെ പുസ്തകങ്ങളുടെ ആരാധകനായി തുടങ്ങി, വിജയൻ്റെ ഔദ്യോഗിക ശവസംസ്‌കാരം നടത്താനും നിയോഗം സിദ്ധിച്ച ആ കഥ.

About Author

The AIDEM