![സീതാറാം യെച്ചൂരി, ഇന്ത്യ, ഇടതുപക്ഷം](https://theaidem.com/wp-content/uploads/2024/09/images-2024-09-12T194808.762.jpeg)
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസ്സായിരുന്നു. ന്യുമോണിയക്ക് സമാനമായ ശ്വാസകോശ അണുബാധയുണ്ടായതിനെ തുടർന്ന് ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) ഓഗസ്റ്റ് 19 മുതൽ ചികിത്സയിലായിരുന്നു അദ്ദേഹം.
ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രമുഖ വ്യക്തിത്വമായിരുന്ന യെച്ചൂരി രണ്ട് തവണ പാർലിമെൻ്റ് അംഗമായിരുന്നു. 32 വർഷം സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗവുമായി തുടർന്ന അദ്ദേഹം 2015ൽ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി ചുമതലയേറ്റു. 2005 മുതൽ 2017 വരെ പശ്ചിമ ബംഗാളിനെ പ്രതിനിധീകരിച്ച് രാജ്യസഭയിലെത്തി. 1952 ഓഗസ്റ്റ് 12ന് ചെന്നൈയിൽ ജനിച്ച യെച്ചൂരിയുടെ യഥാർത്ഥ പേര് യെച്ചൂരി സീതാരാമ റാവു എന്നാണ്. വൈദേഹി ബ്രാഹ്മണ ദമ്പതികളായ സർവേശ്വര സോമയാജലു യെച്ചൂരിയുടെയും കൽപകത്തിൻ്റെയും മകനായാണ് ജനനം.
യെച്ചൂരിയുടെ വിയോഗം ഇന്ത്യൻ രാഷ്ട്രീയത്തിൽ നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചിട്ടുള്ളത്. പ്രത്യേകിച്ച് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അദ്ദേഹം നൽകിയ സംഭാവനകളുടെ പേരിൽ അദ്ദേഹം എക്കാലത്തും ഓർമ്മിക്കപ്പെടും.
ഇന്ത്യ എന്ന രാഷ്ട്രം കടന്നുവന്ന ചരിത്ര സന്ധികളെ കുറിച്ചും ഇന്ത്യൻ പാർലിമെന്ററി ജനാധിപത്യത്തിന്റെ മൂല്യങ്ങൾ സംരക്ഷിക്കാൻ ഇടതുപക്ഷം നൽകിയ സംഭാവനകളെ കുറിച്ചും ഇടതുപക്ഷ പ്രസ്ഥാനങ്ങൾ പൊതുവിൽ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും പലഘട്ടങ്ങളിലായി സീതാറാം യെച്ചൂരി ഞങ്ങളോട് സംസാരിച്ചു. ആ മുഖാമുഖങ്ങളുടെ പ്രസക്തഭാഗങ്ങൾ കാണുവാൻ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
അഭിമുഖം 01, അഭിമുഖം 02, അഭിമുഖം 03