1969ൽ ഇ എം എസ് മന്ത്രിസഭ രാജിവെച്ചപ്പോൾ അപ്രതീക്ഷിതമായി സി. അച്യുതമേനോനെ മുഖ്യമന്ത്രിയാക്കി സി പി ഐ, കോൺഗ്രസ് പിന്തുണയോടെ സർക്കാർ ഉണ്ടാക്കിയതും ആ സർക്കാരിന്റെ സത്യപ്രതിജ്ഞയുടെ ചിത്രം കോഴിക്കോട് മലയാള മനോരമയ്ക്ക് അച്ചടിക്കാൻ കഴിഞ്ഞതും ഓർത്തെടുക്കുകയാണ് തോമസ് ജേക്കബ് ഈ ലക്കം കഥയാട്ടത്തിൽ. പരസ്പരം മത്സരിക്കുമ്പോഴും മലയാള പത്രങ്ങൾ പുലർത്തിയിരുന്ന പരസ്പര ബഹുമാനവും സഹവർത്തിത്വവും ഇവിടെ വിശദമാക്കപ്പെടുന്നു. വിംസി, ടി. വേണുക്കുറുപ്പ് തുടങ്ങിയ പ്രതിഭാശാലികളായ പത്രപ്രവർത്തകരുടെ പ്രതിഭാശക്തിയും ഇവിടെ അനാവരണം ചെയ്യപ്പെടുന്നു.
Subscribe to our channels on YouTube & WhatsApp