മോദികാല വിദ്യാഭ്യാസം: വിദ്വേഷത്തിന്റെയും മിത്തുകളുടെയും ബോധനശാസ്ത്രം
പി.എം ശ്രീ എന്ന ചുരുക്കപ്പേരുള്ള “പ്രധാനമന്ത്രി സ്കൂൾ ഫോർ റൈസിംഗ് ഇന്ത്യ” എന്നത് പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ (എൻ.ഇ.പി) അവിഭാജ്യ ഘടകമായ പദ്ധതിയാണ്. ഈ പദ്ധതിയുടെ ഭാഗമാകാനുള്ള തീരുമാനം കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ എടുത്തത് 2025 ഒക്ടോബർ 23നാണ്. അതിനുശേഷം ഈ തീരുമാനം പലതലങ്ങളിൽ ചർച്ച ചെയ്യപ്പെടുകയും വിവാദമാവുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെ സംബന്ധിച്ച് “ട്രാൻസിഷൻ സ്റ്റഡീസ്” എന്ന ഗവേഷക-പ്രസാധന സ്ഥാപനം നടത്തിയ പഠനങ്ങൾ ശ്രദ്ധേയമാണ്. ഈ പഠനത്തിലെ ചില അധ്യായങ്ങൾ പുനപ്രസിദ്ധീകരിക്കുകയാണ് ദി ഐഡം. ഈ പഠന പരമ്പരയിലെ ആദ്യ ലേഖനം സ്മിത പി കുമാർ എഴുതിയ “മോദി കാല വിദ്യാഭ്യാസം: വിദ്വേഷത്തിന്റെയും മിത്തുകളുടെയും ബോധനശാസ്ത്രം” എന്നതാണ്. ഇവിടെ വായിക്കാം.
ഹിന്ദുത്വ ദേശീയതയുടെ ആധിപത്യം കൂടുതൽ പ്രബലവും വ്യാപകവുമാവുന്ന കാഴ്ചക്കാണ് 2014 ലെ ഇന്ത്യൻ രാഷ്ട്രീയം സാക്ഷിയായത്. അധികാരോഹണ ത്തിനപ്പുറത്ത്, സമഗ്രാധിപത്യം നിലനിർത്താനുള്ള ബഹുതല പദ്ധതികൾകൂടി ആവിഷ്ക്കരിച്ചുകൊണ്ടാണ് 2014-ൽ ബിജെപി കടന്നുവരുന്നത്. ബാലറ്റ്പെട്ടിക്ക് അപ്പുറത്തേക്ക്”ഹിന്ദു നവോത്ഥാനം’ എന്ന് വിളിക്കപ്പെടുന്ന രൂപത്തിൽ- സമഗ്രമായ സാമൂഹിക പരിവർത്തനം-ലക്ഷ്യമിട്ടുകൊണ്ട് വിദ്യാഭ്യാസം, വികസനം, പരിസ്ഥിതി, വ്യവസായം, സംസ്കാരം തുടങ്ങി സകല മേഖലകളും തങ്ങളുടെ പ്രത്യയശാസ്ത്ര പ്രചരണത്തിനുള്ള ഉപാധിയായി മാറ്റിക്കൊണ്ടി രിക്കുകയെന്ന തന്ത്രം കൂടുതൽ ശക്തമായി പയറ്റികൊണ്ടിരിക്കുകയാണ് സംഘപരിവാർ ഭരണകൂടം. ഭരണഘടനാ സ്ഥാപനങ്ങളെ മുഴുവൻ തങ്ങളുടെ ആജ്ഞാനുവർത്തികളാക്കി മാറ്റിക്കൊണ്ടും, രാജ്യത്തിന്റെ ഫെഡറൽ സംവിധാ നങ്ങളെ വെല്ലുവിളിച്ചുകൊണ്ടും സമൂഹത്തിൽ വർഗീയ വിഷം പടർത്തിയുമുള്ള ബിജെപിയുടെ വിഭജന രാഷ്ട്രീയ പരീക്ഷണങ്ങൾ കൂടുതൽ ആക്രമണോ ത്സുകമായി പരിണമിച്ചുകൊണ്ടിരിക്കുന്നു.
ഒരു രാജ്യം എങ്ങിനെയായിയിരിക്കണമെന്നു വിഭാവനം ചെയ്യാനും, ആവിധം അതിനെ പുനർനിർമ്മിക്കാനും ഉള്ള ഒരു മാർഗം എന്ന നിലയ്ക്ക് ഏറെ ശക്തി യുള്ള രാഷ്ട്രീയായുധമാണ് വിദ്യാഭ്യാസം. രാഷ്ട്രീയരംഗം തങ്ങൾക്കനുകൂലമാ കും വിധം പുനഃക്രമീകരിക്കുന്നതിനുള്ള പദ്ധതികൾ വിദ്യാഭ്യാസ ത്തിലൂടെ നടപ്പിലാക്കാൻ അതുകൊണ്ടുതന്നെ ഭരണകൂടങ്ങൾ ശ്രമിക്കുകയും ചെയ്യുന്നു. ലോകത്തിലെ എല്ലാ സേച്ഛാധിപത്യ ഭരണനേതൃത്വങ്ങളും ഇതേ ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട്തന്നെ തങ്ങളുടെ പ്രത്യയശാസ്ത്ര പ്രചരണത്തിനുള്ള മാർഗ്ഗമായി വിദ്യാഭ്യാസ നയങ്ങളെയും, അധ്യയന പ്രക്രിയകളെയും, വിദ്യാ ഭ്യാസ സ്ഥാപനങ്ങളെയും ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന് കാണാം. അതാകട്ടെ, വിദ്യാഭ്യാസത്തിനെ പൂർണമായും അരാഷ്ട്രീയവൽക്കരിക്കുകയും വർഗീയ വൽക്കരിക്കുകയും ചെയ്യുന്ന പ്രക്രിയകളിലൂടെയാണ് നിർവഹിക്കപ്പെടുന്നത് എന്നതാണ് ഏറ്റവും അപകടകരമായ സംഗതി. വിദ്യാഭ്യാസം ഒരിക്കലും നിഷ്പക്ഷമായിരുന്നില്ല. ആരുടെ താല്പര്യങ്ങളാണോ പ്രതിനിധാനം ചെയ്യുന്നത്, അത് ഏതു രൂപത്തിൽ, എന്തിനുവേണ്ടിയാണു നിലകൊള്ളുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുന്നു വിദ്യാഭ്യാസത്തിന്റെ സഹജമായ രാഷ്ട്രീയ സ്വഭാവം (Freire,1972). അധികാരം കൈയ്യാളുന്നവരുടെ ലിംഗ-വർഗ്ഗ- ജാതി-മത-ദേശ സങ്കല്പങ്ങൾ വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിലേക്ക് സംക്രമിക്കുകയും പുനരുല്പാദിപ്പിക്കപ്പെടുകയും നിലനിർത്തപ്പെടുകയും ചെയ്യുന്നു. “”നിലനിൽക്കുന്ന സാമൂഹികാസമത്വങ്ങൾ പരിഹരിക്കുകയോ, അവയെ ചോദ്യംചെയ്യുകയോ പോലുമല്ല, സാംസ്കാരിക പ്രയോഗത്തിലൂടെ അവയെ പുനരുല്പാദിപ്പിക്കുകയാണ് വിദ്യാഭ്യാസത്തിന്റെ പ്രാഥമികലക്ഷ്യം” എന്ന പിയറി ബോർദ്യുവിന്റെ വാക്കുകൾ ഇവിടെ പ്രസക്തമാണ്. ആ അർത്ഥത്തിൽ ഫാസിസ്റ്റ് ഭരണകൂടങ്ങളുടെ കീഴിൽ വിദ്യാഭ്യാസ പ്രക്രിയക ൾക്കു അതിന്റെ ദർശനപരമായ വിമോചന ലക്ഷ്യങ്ങൾ പൂർണ്ണമായും കൈവെടിയേണ്ടിവരുകയും, പ്രത്യയശാസ്ത്ര കൂറുള്ള അടിമകളെ മാത്രം സൃഷ്ടിക്കുന്ന ഒന്നായി അത് അധഃപതിക്കുകയും ചെയ്യുന്നു.

ഹിന്ദു സാംസ്കാരിക ദേശീയതയുടെ അടിസ്ഥാനത്തിൽ ഇന്ത്യയെ പുനർനിർവചിക്കാനാണ് എക്കാലത്തും ഹിന്ദു ദേശീയ മുന്നേറ്റങ്ങളുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിഭാഗങ്ങളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ ശരീരത്തിലും, മനസ്സിലും സ്വാംശീകരിച്ച ജനക്കൂട്ടത്തെ സൃഷ്ടിച്ചെടുത്തുകൊണ്ട് ആധിപത്യം നിലനിർത്താനുള്ള ഒരു വഴിയെന്ന നിലയ്ക്ക് വിദ്യാഭ്യാസ പ്രക്രിയകളെ ഉപയോഗപ്പെടുത്താൻ ആർഎസ്എസ് അതിന്റെ ആരംഭം മുതലേ ശ്രദ്ധിച്ചിരുന്നു. രാഷ്ട്ര നിർമ്മാണത്തിന്റെ ആദ്യപടിയായി വേണ്ടത്മനുഷ്യ നിർമ്മാണമാണ് എന്ന ആർഎസ്എസ് പദ്ധതിയുടെ ആവിഷ്ക്കാരം കൂടിയാണ് അതിലൂടെ സാധ്യമാക്കുന്നത്. ഈ പദ്ധതി കൂടുതൽ വ്യക്തമാവുന്നതിനു അതിന്റെ ചരിത്രം കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്.
ഹിന്ദു രാഷ്ട്രത്തിനായി ഒരു പാഠ്യപദ്ധതി
എം.എസ് ഗോൾവാൾക്കറിന്റെ നേതൃത്വത്തിൽ, 1946-ൽ കുരുക്ഷേത്രയിൽ ഗീതാ സ്കൂൾ എന്ന പേരിൽ ആർഎസ്എസ്സ് അതിന്റെ ആദ്യത്തെ സ്കൂൾസ്ഥാപിച്ചു. എന്നാൽ, 1948-ൽ നാഥുറാം ഗോഡ്സെ ഗാന്ധിയെ കൊലചെയ്തതിനു തൊട്ടുപിന്നാലെ ആർ.എസ്.എസ് നിരോധിക്കപ്പെട്ടത് ഗീത സ്കൂൾ മാതൃകയുടെ വിപുലീകരണത്തിന് തടസ്സം സൃഷ്ടിച്ചു. നിരോധനം പിൻവലിച്ചതിന് ശേഷം, 1952-ൽ, ആർഎസ്എസ്സ് നേതാക്കളായ കൃഷ്ണചന്ദ്ര ഗാന്ധി, ഭൗരോ ദേവ്റസ്, നാനാജി ദേശ്മുഖ് എന്നിവർ ചേർന്ന് ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ 5 രൂപ മാസ വാടകയ്ക്ക് എടുത്ത ഒരു കെട്ടിടത്തിൽ ഇന്ത്യയിലെ ആദ്യത്തെ സരസ്വതി ശിശുമന്ദിറിന് തുടക്കം കുറിച്ചു. കാലക്രമേണ, ഉത്തർപ്രദേശിലെ പല സ്ഥലങ്ങളിലും ഇത്തരം സ്കൂളുകൾ സ്ഥാപിക്കപ്പെട്ടു. പൈ്രമറി തലത്തിൽ സരസ്വതി ശിശുമന്ദിറിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി സംസ്ഥാനതല ശിശുശിക്ഷാ പ്രബന്ധ് സമിതിയും, ഹൈസ്കൂൾതലത്തിൽ ബാലമന്ദിറും രൂപീകരിച്ചു.ആർഎസ്എസ്സിന്റെ വിദ്യാഭ്യാസ പരീക്ഷണങ്ങളുടെ പ്രാരംഭ ഘട്ടങ്ങൾ പ്രധാനമായും ഉത്തർപ്രദേശ് കേന്ദ്രീകരിച്ചായിരുന്നു. പിന്നീട് സ്കൂളുകൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചതോടെ ഡൽഹി, ബിഹാർ, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും ഇത്തരം കമ്മിറ്റികൾ രൂപീകരിക്കപ്പെട്ടു. ദക്ഷിണേന്ത്യയിൽ ആദ്യമായി ആന്ധ്രാപ്രദേശിലാണ് സരസ്വതി വിദ്യാപീഠം സ്ഥാപിക്കപ്പെട്ടത്. 1977-ൽ, ഈസംസ്ഥാന കമ്മിറ്റികൾ തമ്മിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും രാജ്യത്തുടനീളം ആർഎസ്എസ് നടത്തുന്ന എല്ലാ സ്കൂളുകളുടെയും നിയന്ത്രണത്തിനായി വിദ്യാഭാരതി അഖിൽ ഭാരതീയ ശിക്ഷാ സൻസ്ഥാൻ (വിദ്യാഭാരതി) എന്ന പേരിൽ ഒരു അഖിലേന്ത്യാ സ്ഥാപനവും നിലവിൽവന്നു. ആർഎസ്എസ്സിന്റെ കീഴിലുള്ള എല്ലാ സ്കൂളുകളിലും അഫിലിയേറ്റഡ് ആയ വിദ്യാഭ്യാസ ഏജൻസി നിർദേശിക്കുന്ന പാഠപുസ്തകങ്ങൾക്കു പുറമെ ഉപയോഗിക്കേണ്ട അധിക പുസ്തകങ്ങൾ തയ്യാറാക്കി നൽകുന്ന ഉത്തരവാദിത്വവും വിദ്യാഭാരതിക്കായി രുന്നു. പാഠപുസ്തകങ്ങൾക്കു പുറമെയുള്ള ഇത്തരം പുസ്തകങ്ങളിലൂടെയാണ് ആർഎസ്എസ്സിന്റെ ഹിന്ദുത്വ പ്രത്യയശാസ്ത്രം വിദ്യാർത്ഥികൾക്ക് ചെറുപ്പം മുതൽക്കുതന്നെ പരിചിതമാക്കുന്നത്. വിദ്യാഭാരതി അഖിൽ ഭാരതീയ ശിക്ഷാ സൻസ്ഥാൻ രൂപീകരിക്കപ്പെടുമ്പോഴേക്കും, രാജ്യത്ത്500-ഒാളം ആർഎസ്എസ് സ്കൂളുകൾ ഉണ്ടായിരുന്നുഎന്നും, അതിൽ ഏകദേശം 20,000 വിദ്യാർത്ഥികളും പ്രവേശിക്കപ്പെട്ടിട്ടുണ്ടായിരുന്നു എന്ന് ഞടട ടരവീീഹ ഠലഃേെ മിറ വേല ങൗൃറലൃ ീള ങമവമാേമ ഏമിറവശ: ഠവല ഒശിറൗ ഇീാാൗിമഹ പ്രൊജക്റ്റ് എന്ന പുസ്തകത്തിന്റെ രചയിതാക്കളായ പ്രൊഫ.ആദിത്യ മുഖർജി, മൃദുല മുഖർജി, സുചേതാ മഹാജൻ എന്നിവർ പറയുന്നു. വിദ്യാഭാരതിയുടെ മേൽനോട്ടത്തിൽ ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഡൽഹി, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെല്ലാം തുടർ വർഷങ്ങളിൽ കുട്ടികൾക്ക് വേണ്ടിയുള്ള ക്യാമ്പുകൾ സംഘടിപ്പിക്കപ്പെട്ടു. 1991-ന്റെ അവസാനത്തിൽ തന്നെ നാലായിരത്തിലധികം സ്കൂളുകളും നാല്പതോളം കോളേജുകളുമായി ആയി വിദ്യാഭാരതിയുടെ വിദ്യാഭ്യാസ സ്ഥാപന ശൃംഖല വിപുലമായിരുന്നു.
വിദ്യാഭാരതി സ്കൂളുകളുടെ വ്യാപനത്തെ സംബന്ധിച്ച വിവരണം ഈ പുസ്തകത്തിൽ നൽകിയിരിക്കുന്നത് ഇപ്രകാരമാണ്””1990കളുടെ തുടക്കത്തിൽ ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഹിമാചൽപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ബി.ജെ.പി സർക്കാരുകൾ വിദ്യാഭാരതി സ്കൂളുകളുടെ വളർച്ചയ്ക്ക് വലിയതോതിൽ പ്രോത്സാഹനം നൽകി. സ്വന്തം സിലബസ് സജ്ജീകരിക്കാനും താഴ്ന്ന ക്ലാസുകൾക്ക് പരീക്ഷകൾ നടത്താനും അധ്യാപക പരിശീലന പരിപാടികൾ നടത്താനും അവരെ അനുവദിച്ചു. 1993-94 ആയപ്പോഴേക്കും വിദ്യാഭാരതി നടത്തുന്ന സ്കൂളുകളുടെ എണ്ണം 6,000 ആയെന്നും, 40,000 അധ്യാപകരും 1,200,000 വിദ്യാർത്ഥികളുമുണ്ടെന്നും അവകാശപ്പെട്ടു. 1998-ൽ കേന്ദ്രത്തിൽ ബിജെപി അധികാരത്തിലേക്കു വന്നതോടെ സ്കൂളുകളിൽ ആർഎസ്എസ്സ് സ്വാധീനം ശക്തമായി. 1998 സെപ്റ്റംബറിൽ ഉത്തർപ്രദേശിൽ കല്യാൺസിംഗ് സർക്കാർ എല്ലാ പൊതു വിദ്യാലയങ്ങളെയും ആർഎസ്എസ് ശാഖയുമായി ബന്ധിപ്പിക്കാൻ ശ്രമിച്ചു. സംസ്ഥാനത്തെ എല്ലാ പൈ്രമറി സ്കൂളുകളിലും ധാർമ്മിക വിദ്യാഭ്യാസം നൽകുന്നതിന് ആർഎസ്എസ് പ്രചാരക്മാരെ ഉൾപ്പെടുത്തുന്നത് നിർബന്ധമാക്കി”.

വിദ്യാഭാരതിയുടെ ഔദ്യോഗിക വെബ്സൈറ്റ് അനുസരിച്ച്, നിലവിൽ ഇന്ത്യയിലുടനീളം 12,065 ഔപചാരിക സ്കൂളുകളും, 31 ലക്ഷത്തിലധികം വിദ്യാർത്ഥികളുമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ സ്കൂൾ ശൃംഖലയാണ് വിദ്യാഭാരതി. 7797 അനൗപചാരിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആണ് വിദ്യാഭാരതിയുടെ കീഴിൽ പ്രവർത്തിക്കുന്നത് (2022-23 ഡാറ്റ). ഇത് ഇന്ത്യയിലെ 92% ജില്ലകളിലും വ്യാപിച്ചുകിടക്കുന്നതായി അവരുടെ വെബ്സെറ്റ് പറയുന്നു. മധ്യപ്രദേശ് (2961), ഉത്തർപ്രദേശ് (1937), ഛത്തീസ്ഗഡ് (1276), രാജസ്ഥാൻ (1021) എന്നിങ്ങനെയെയാണ് ഏറ്റവും കൂടുതൽ വിദ്യാഭാരതി സ്കൂളുകൾ നിലവിൽ ഉള്ള സംസ്ഥാനങ്ങളുടെ നില. ആർഎസ്എഎസ്സിന് അധികം വേരോട്ടം ഇല്ലാതിരുന്ന കേരളത്തിൽ വിദ്യാഭാരതിക്ക് നിലവിൽ 379 സ്കൂളുകൾ ആണ് ഉള്ളത്. സാധാരണ സ്കൂളുകൾക്ക് പുറമെ മറ്റ് രണ്ട് തരത്തിലുള്ള അർദ്ധ-ഔപചാരിക വിദ്യാഭ്യാസ സംവിധാനങ്ങൾ കൂടി വിദ്യാഭാരതിയുടെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മോണ്ടിസ്സോറി സ്കൂളുകൾക്ക് ബദലായി പ്രീ-സ്കൂൾ കുട്ടികൾക്ക് വേണ്ടി ശിശുവാടികകളും, രാജ്യത്തിന്റെ പിന്നോക്കപ്രദേശങ്ങളിൽ സ്കൂളുകളിൽ കൃത്യമായി പോവാൻ കഴിയാത്ത കുട്ടികളെ ലക്ഷ്യംവെച്ചുകൊണ്ട്, അവർക്ക് ശരിയായ “”ശ്രേഷ്ഠഗുണങ്ങൾ” അഭ്യസിപ്പിക്കാൻ ഏകാധ്യാപകൻ നിയന്ത്രിക്കുന്ന “സൻസ്കാർ കേന്ദ്രങ്ങൾ’ എന്ന പേരിലുള്ള 6,400-ലധികം അനൗപചാരിക വിദ്യാഭ്യാസ കേന്ദ്രങ്ങളും വിദ്യാഭാരതി നടത്തുന്നു.ശിശുമന്ദിർ, സേവാഭാരതി, ഭാരത്കല്യാൺ പ്രതിഷ്ഠാൻ, വനവാസി കല്യാൺ ആശ്രമം, ഭാരതീയ ജൻസേവാ സൻസ്ഥാൻ എന്നിവയും ചില കലാപ-ദുരന്തബാധിത പ്രദേശങ്ങളിലോ സംസ്ഥാന ഏജൻസികൾ അടിസ്ഥാന സൗകര്യങ്ങൾ നൽകുന്ന സ്ഥലങ്ങളിലോ പ്രവർത്തിക്കുന്നുണ്ട്. ഈ അനൗപചാരിക വിദ്യാഭ്യാസ കേന്ദ്രങ്ങൾ എല്ലാം തന്നെ വിദ്യാഭാരതി വളരെ സൂക്ഷമായി തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ ആണ് സ്ഥാപിക്കപ്പെട്ടിട്ടുള്ളതെന്നു കാണാം. ചില ഗ്രാമപ്രദേശങ്ങൾ, നഗരത്തിലെ ചേരികൾ, മിഷനറി സ്കൂളുകൾ വ്യാപകമായ സ്ഥലങ്ങൾ, ആദിവാസി പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് ഇത്തരം വിദ്യാഭ്യാസ സൗകര്യങ്ങൾ വിദ്യാഭാരതി ആരംഭിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങളിലെ സാമ്പത്തിക അധഃസ്ഥിതിയോ, ജാതീയമായ പോരായ്മകളോ അഭിസംബോധന ചെയ്യാതെ തന്നെ ഭൂമിശാസ്ത്രപരമായി വിദ്യാഭ്യാസ ലഭ്യത കുറഞ്ഞ സ്ഥലങ്ങൾ ആയതിനാൽ ഇവിടങ്ങളിൽ””വിദ്യാഭ്യാസ സേവനം” ലഭ്യമാക്കേണ്ടതുണ്ട് എന്ന പേരിലാണ് ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തിപ്പോരുന്നത്. ആയതുകൊണ്ട്തന്നെ മതവും, രാജ്യസ്നേഹവും, ഇന്ത്യൻ സംസ്കാരവും ആണ് ഈസ്ഥാപനങ്ങളിലെ പ്രധാന പാഠ്യവസ്തുക്കളായി നല്കപ്പെടുന്നതും.
വിദ്യാഭാരതിയുടെ വിദ്യാഭ്യാസ “ദൗത്യ’ത്തെ സംബന്ധിച്ച വെബ്സൈറ്റിൽ വ്യക്തമായി നിർവചനം കാണാം. “”ഹിന്ദുത്വത്തോട് പ്രതിബദ്ധതയുള്ളതും ദേശസ്നേഹത്താൽ പ്രചോദിതരാക്കപ്പെട്ടുള്ളതുമായ യുവാക്കളുടെയും യുവതികളുടെയും ഒരു തലമുറ കെട്ടിപ്പടുക്കാൻ സഹായിക്കുന്ന ദേശീയ വിദ്യാഭ്യാസ സമ്പ്രദായം വികസിപ്പിക്കുക”. ദേശീയ വിദ്യാഭ്യാസമെന്നത് ആർഎസ്എസ്സിനെ സംബന്ധിച്ച് ഹിന്ദു പാരമ്പര്യത്തിൽ അഭിമാനം കൊള്ളുന്നവരാക്കി വിദ്യാർത്ഥികളെ അഭ്യസിപ്പിക്കുക എന്നത് മാത്രമാണെന്ന് ഇതിൽനിന്ന് വ്യക്തമാണ്.
ഇത്തരം ആർഎസ്എസ് സ്കൂളുകളിൽ പാഠ്യവസ്തുക്കളിലൂടെ മാത്രമല്ല സ്കൂൾ അന്തരീക്ഷം തന്നെ ഹിന്ദുത്വ വിദ്യാഭ്യാസത്തിന് അനുയോജ്യമായവിധം സജ്ജീകരിക്കുക കൂടി ചെയ്യുന്നുണ്ട്. സ്കൂളുകളിൽ /ക്ലാസ്മുറികളിൽ പ്രദർശിപ്പിക്കുന്ന ഫോട്ടോകളിലൂടെ, അവിടെ നടത്തപ്പെടുന്ന പാഠ്യേതര പ്രവർത്തനങ്ങളിലൂടെ, ഹിന്ദുത്വവൽക്കരിച്ച യോഗയിലൂടെ, അസംബ്ലിയിലും മറ്റും അനുവർത്തിക്കുന്ന മതപരമായപ്രാർത്ഥനകളിലൂടെയും അനുഷ്ഠാനങ്ങ ളിലൂടെയുമെല്ലാം ഹിന്ദുത്വ ബോധനശാസ്ത്രം അതിന്റെ വർഗീയവിഷം പടർത്തികൊണ്ടിരിക്കുന്നുണ്ട്. സ്കൂൾ എന്ന ഔപചാരിക ഇടവും, വീടും തമ്മിലുള്ള വേർതിരിവുകൾ കുറയ്ക്കുന്നതിനായി നിരന്തരമായി സമ്പർക്കംപുലർത്തിയും വീടുകളെയും മേല്പറഞ്ഞ സ്കൂൾ പ്രവർത്തന ങ്ങളുടെ ഭാഗമാക്കി മാറ്റിയും തങ്ങളുടെ സാമൂഹിക അടിത്തറ ഉറപ്പിക്കാൻ ആർഎസ്എസ് നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഏകതാനവും ഏകാധിപത്യപരവുമായ പ്രത്യയശാസ്ത്രക്രമങ്ങൾ തുടർന്നു പോകുന്നതിനായി സംഘപരിവാർ തങ്ങളുടെ സാംസ്കാരിക ഉപകരണങ്ങളെ വളരെ വിദഗ്ധമായി തന്നെ ബോധനോപകരണങ്ങളുമായി സംയോജിപ്പിക്കുകയാണ് ചെയ്യുന്നത്.
സ്വാതന്ത്ര്യാനാന്തര ഇന്ത്യൻ വിദ്യാഭ്യാസം
സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഇന്ത്യ പല വികസന സൂചകങ്ങളിലും പിന്നിലായിരുന്നു. പിന്നീടുള്ള കാലങ്ങളിൽ വിദ്യാഭ്യാസ നയങ്ങളുടെ രൂപീകരണത്തിലും, അവയുടെ പ്രയോഗവൽക്കരണത്തിലും, വിദ്യാഭ്യാസ ത്തിന്റെ ആധുനികവൽക്കരണത്തിലും വിദ്യാലയങ്ങളുടെ വളർച്ചയിലുമെല്ലാം പുരോഗമനപരമായ മുന്നേറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. എല്ലാവർക്കും അടിസ്ഥാന വിദ്യാഭ്യാസം ഒരുക്കുക എന്ന ലക്ഷ്യത്തിന്റെ അടിത്തറയായി വർത്തിച്ചത് വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ഈവിധമുള്ള ശാക്തീകരണവും, വ്യാപനവുമാണ്. സാക്ഷരതയിലും, വിദ്യാഭ്യാസ ലഭ്യത ഉറപ്പുവരുത്തുന്നതിലും ആണ് ആദ്യകാല വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഉള്ളടക്കത്തേക്കാൾ ഉൗന്നൽ നല്കിയിരുന്നത്. 1950-ൽ ഇന്ത്യാ ഗവൺമെന്റ് വിദ്യാഭ്യാസം ഉൾപ്പെടെയുള്ള വിവിധ മേഖലകളുടെ വികസനത്തിന് ഒരു രൂപരേഖ തയ്യാറാക്കാൻ ആസൂത്രണ കമ്മീഷനെ നിയമിച്ചു. പിന്നീട ്ഉണ്ടായ പഞ്ചവത്സര പദ്ധതികൾ വിദ്യാഭ്യാസ ത്തിന്റെ പുരോഗമനത്തിന് ആവശ്യമായ നിരവധി പദ്ധതികൾ ആവിഷ്ക്കരിക്കുകയുണ്ടായി. പ്രധാനമായും ഇവയെല്ലാം സാർവത്രിക എലിമെന്ററി വിദ്യാഭ്യാസം ഉറപ്പുവരുത്തുക, നിരക്ഷരത ഉന്മൂലനം ചെയ്യുക തൊഴിലധിഷ്ഠിത-നൈപുണിവികാസം സാധ്യമാക്കുന്ന പഠന മേഖലകളുടെ വികസനം, വിദ്യാഭ്യാസത്തിന്റെ ഗുണതയും ആധുനികവൽക്കരണവും ഉറപ്പുവരുത്തുക, സാങ്കേതിക വിദ്യാഭ്യാസത്തിനു മതിയായ പ്രാധാന്യം നൽകുക എന്നീ ലക്ഷ്യങ്ങൾക്കാണ് പ്രാധാന്യം നൽകിയത്. 1952-53ലെ സെക്ക ന്ററി എഡ്യൂക്കേഷൻ കമ്മീഷൻ സെക്കന്ററി വിദ്യാഭ്യാസത്തിന്റെയും, അധ്യാപകരുടെ സേവന വേതന വ്യവസ്ഥകളിലും ഉള്ള മാറ്റങ്ങൾ നിർദ്ദേശിക്കുന്ന നയരേഖയായിരുന്നു. 1964-66ലെ വിദ്യാഭ്യാസ കമ്മീഷൻ മുഴുവൻ വിദ്യാഭ്യാസ മേഖലയെയും കുറിച്ച് സമഗ്രമായ ഒരു അവലോകനം നടത്തുകയും വിദ്യാഭ്യാസത്തിന്റെ എല്ലാ ഘട്ടങ്ങൾക്കും ഒരു പൊതുദേശീയ മാതൃക വികസിപ്പിച്ചെടുക്കുകയും ചെയ്തു. ഇന്ത്യ ഒരു വികസ്വര രാജ്യമായതിനാൽ, ഉൽപ്പാദനക്ഷമത വർധിപ്പിക്കുക, സാമൂഹികവും ദേശീയവുമായ ഐക്യം വികസിപ്പിക്കുക, ജനാധിപത്യം ഏകീകരിക്കുക, ആധുനികവൽക്കരിക്കുക എന്നിവയായിരുന്നു കോഠാരി കമ്മീഷന്റെ പ്രധാന മുൻഗണനകൾ.കോഠാരി കമ്മീഷൻ റിപ്പോർട്ട് 1968 ജൂലൈയിൽ ഇന്ത്യാ ഗവൺമെന്റ് ഔദ്യോഗികമായി പുറത്തിറക്കിയ ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ചുള്ള പ്രമേയത്തിലേക്ക് നയിച്ചു.ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 45 അനുസരിച്ചുകൊണ്ട്തന്നെ ഈ ലക്ഷ്യങ്ങൾ കൈവരിക്കുവാൻ 14 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകുക എന്നതായിരിക്കണം ഇന്ത്യൻ വിദ്യാഭ്യാസ നയത്തിന്റെ പ്രധാന ഉൗന്നൽ എന്ന അവലോകനത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് പുതിയ വിദ്യാഭ്യാസ നയരേഖ പുറത്തുവരുന്നത്. മതത്തെ വിദ്യാഭ്യാസ ത്തിലേക്ക് കൂട്ടികെട്ടാനുള്ള ശ്രമത്തിന്റെ പ്രാരംഭ നിർദേശങ്ങൾ കൂടി കോഠാരി റിപ്പോർട്ടിൽ ഉണ്ടായിരുന്നുവെന്ന് കാണാം.
മതത്തെക്കുറിച്ചുള്ള വിദ്യാഭ്യാസവും, മത വിദ്യാഭ്യാസവും തമ്മിലുള്ള വേർതിരിവിനെ നിർവചിക്കാനും, ഒരു ബഹുമത ജനാധിപത്യ രാഷ്ട്രം എല്ലാ മതങ്ങളെക്കുറിച്ചും സഹിഷ്ണുതയോടെയുള്ള പഠനം പ്രോത്സാഹിപ്പിക്കേണ്ടത് ആവശ്യമാണ് എന്നും ഒാരോ പ്രധാന മതത്തെക്കുറിച്ചും സൂക്ഷ്മമായി തിരഞ്ഞെടുത്ത വിവരങ്ങൾ നൽകുന്നത് പൗരത്വ കോഴ്സിന്റെ ഭാഗമായി ഉൾപ്പെടുത്തണമെന്ന നിർദേശം ആദ്യം മുമ്പോട്ടുവെച്ചത് കോഠാരി കമീഷൻആണ്. രാജീവ്ഗാന്ധി നേതൃത്വത്തിലുള്ള കോൺഗ്രസ്സ് സർക്കാർ ഇന്ത്യയെ 21-ാം നൂറ്റാണ്ടിലേക്ക് തയ്യാറാക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തി1986-ൽ രണ്ടാം വിദ്യാഭ്യാസ നയം അവതരിപ്പിച്ചു. ദീർഘകാലമായി രാജ്യം പിന്തുടർന്നുപോന്നിരുന്ന മൂല്യങ്ങൾക്ക് ശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്ന വിധമാണ് ഇന്ത്യൻ രാഷ്ട്രീയ -സാമൂഹിക ജീവിതം മുന്നോട്ടുപോകുന്നത് എന്ന പ്രശ്നത്തെ മുൻനിർത്തിയാണ് ഈ വിദ്യാഭ്യാസ നയം അവതരിപ്പിക്കപ്പെട്ടത്. മതേതരം, സോഷ്യലിസം, ജനാധിപത്യം, പ്രൊഫഷണൽ നൈതികത എന്നീ ലക്ഷ്യങ്ങൾ വലിയ തോതിൽ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നു എന്നും ഈ നയരേഖ എടുത്തുപറയുന്നു. വിദ്യാഭ്യാസത്തിന്റെ ഗുണതയും, ലഭ്യതയും വർധിപ്പിക്കുക എന്നതോടൊപ്പം തന്നെ മതേതര-സോഷ്യലിസ്റ്റ് മൂല്യങ്ങളും, സമത്വവും ഉറപ്പുവരുത്തുകയെന്ന ഉദ്ദേശ്യവും നയരേഖ വ്യക്തമാക്കുന്നുണ്ട്. 1986-ലെ വിദ്യാഭ്യാസ നയം സ്വകാര്യവൽക്കരണത്തെ പ്രോത്സാഹിപ്പിക്കുന്ന നയമായി വിലയിരുത്തപ്പെടുന്നുവെങ്കിലും, മതേതരത്വത്തെക്കുറിച്ചും വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളായി ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നതിനെ ക്കുറിച്ചും ഈ നയം ഉൗന്നിപ്പറയുന്നുണ്ട്. 1986-ലെ വിദ്യാഭ്യാസ നയത്തിന്റെ അവലോകനത്തിന്റെ അടിസ്ഥാനത്തിൽ 1992-ൽ പുറത്തിറങ്ങിയ പ്രോഗ്രാം ഒാഫ് ആക്ഷൻ (POA) ജാതി, മതം, ലിംഗം എന്നിങ്ങനെയുള്ള വിവേചനങ്ങ ളൊന്നും ഇല്ലാതെ എല്ലാ വിദ്യാർത്ഥികൾക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനും, സാമൂഹികവും പ്രാദേശികവുമായ അസന്തുലിതാവസ്ഥ പരിഹരിച്ചുകൊണ്ടും സ്ത്രീകളെ ശാക്തീകരിച്ചും പിന്നാക്കക്കാർക്കും ന്യൂനപക്ഷങ്ങൾക്കും അർഹമായ സ്ഥാനം ഉറപ്പാക്കുന്നവിധത്തിലുമുള്ള ക്രിയാത്മകമായതും, ഗുണാത്മകമായതുമായ വിദ്യാഭ്യാസം ഉറപ്പുനല്കുന്ന തിനുള്ള നിർദേശങ്ങൾ ഉൾകൊള്ളുന്നതായിരുന്നു.
സാക്ഷരതാ നിരക്കിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണത്തിലും വ്യാപനത്തിലുമുള്ള വർദ്ധനവിനും വിവിധ നയരേഖകളുടെ പ്രയോഗ വൽക്കരണങ്ങൾ സഹായകമായിട്ടുണ്ടെങ്കിലും, പ്രാദേശികമായതും സാമൂഹികപരമായതുമായ വിടവുകളും, അസമത്വങ്ങളും ഇന്നും നിലനിൽക്കു ന്നുണ്ട്. ലിംഗ അസമത്വങ്ങളും ജാതീയമായ പിന്നോക്കാവസ്ഥയും വലിയൊരുവിഭാഗം കുട്ടികളെ ഇപ്പോഴും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പുറത്തുനിർത്തുന്നു.സാർവത്രിക വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനുള്ള വിഭവങ്ങളുടെ അസമത്വപരമായ അവസ്ഥയെ മുതലെടുത്തുകൊണ്ട് ഗ്രാമങ്ങളിലും ആദിവാസി മേഖലകളിലും ആദ്യം ക്രിസ്ത്യൻ മിഷനറി മാരുടെയും, പിന്നീട് ആർഎസ്എസ്സിന്റെ നേതൃത്വത്തിലും സ്കൂൾ ശൃംഖലകൾ ആരംഭിക്കപ്പെട്ടു. ഇത് പലപ്പോഴും സ്റ്റേറ്റിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ പരിപൂരകമായിട്ടോ, അല്ലെങ്കിൽ അതിനെ പകരം സ്ഥാപിക്കുന്ന വിധത്തിലോ ആണ് സ്ഥാപിതമായത്. സ്റ്റേറ്റ് – മതം എന്നിവ ഒരുപോലെ വിദ്യാഭ്യാസ ഭൂമികയെ പങ്കിട്ടെടുക്കാൻ തുടങ്ങിയത് അങ്ങിനെയാണ്.

സ്വാതന്ത്രാനന്തരം നിലവിൽവന്ന വിദ്യാഭ്യാസ നയങ്ങൾ പൊതുവിൽ വിദ്യാഭ്യാസത്തിന്റെ മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് മൂല്യങ്ങൾക്കുള്ള പ്രാധാന്യം ഉയർത്തിപ്പിടിക്കാൻ ശ്രമിച്ചിരുന്നു. 1998-ൽ 23.75ശതമാനം വോട്ടോടു കൂടി ബിജെപി ചഉഅ എന്ന കൂട്ടുകക്ഷി മന്ത്രിസഭയിലൂടെ അധികാരത്തിലേറിയ കാലത്താണ് പാഠപുസ്തകങ്ങളിലൂടെ ഹിന്ദുത്വ പ്രത്യയശാസ്ത്ര ആശയങ്ങൾ നടപ്പിലാക്കാനുള്ള സംഘപരിവാർ പദ്ധതികൾ പ്രകടമായി പുറത്തു വന്നുതുടങ്ങിയത്. അതിന് സഹായകമാകുംവിധം വിദ്യാഭ്യാസം ഉൾപ്പെടുന്ന മാനവ വിഭവശേഷി മന്ത്രാലയത്തിലെ (MHRD) ജൂനിയർ, സീനിയർ മന്ത്രിസ്ഥാനങ്ങൾ ബിജെപി കൈവശംവെച്ചിരുന്നു. വിദ്യാഭ്യാസം ഒരു സംസ്ഥാന വിഷയമാണെന്ന വസ്തുതയും, ദേശീയ ഭരണകൂട അജണ്ടകൾ അതിനെ സ്വാധീനിക്കുന്നതിൽ ഉള്ള പരിധികളും മറികടന്നുകൊണ്ട് തന്നെ ഈ മേഖലയിൽ ആർഎസ്എസ്സ് സാന്നിധ്യം അറിയിക്കുവാൻ അന്ന് ഒഞഉ മന്ത്രി ആയിരുന്ന മുരളി മനോഹർ ജോഷിക്കു സാധിച്ചു.1999ലെ എൻഡിഎ തെരഞ്ഞെടുപ്പ് പ്രകടന പത്രികയുടെ കാഴ്ചപ്പാടിൽ നിന്ന് വ്യതിചലിച്ചുകൊണ്ട് ഇന്ത്യൻ വിദ്യാഭ്യാസം “കിറശമിശലെ, ചമശേീിമഹശലെ മിറ ടുശൃശൗേമഹശലെ’ ചെയ്യാനുള്ള ശ്രമങ്ങൾക്ക് പ്രാരംഭം കുറിച്ചത് ജോഷി ആയിരുന്നു.”സ്വാതന്ത്രാനന്തരം ഇനിയും പൂർത്തീകരിച്ചിട്ടില്ലാത്ത സാർവത്രിക വിദ്യാഭ്യാസ ലഭ്യത ഉറപ്പുവരുത്തുന്നതിൽ സംഭവിച്ച വീഴ്ചകൾ ചൂണ്ടികാണിച്ചുകൊണ്ടും””എല്ലാവർക്കും വിദ്യാഭ്യാസം” നൽകുക മാത്രമാണ് ലക്ഷ്യമെന്നും മുൻപുള്ള ഭരണകൂട നയങ്ങളിൽ നിന്ന്വ്യത്യസ്തമായി ഒന്നും ചെയ്യുന്നില്ലെന്നും മുരളി മനോഹർ ജോഷി വിശദമാക്കുന്നുണ്ട്. വേദങ്ങളും ഉപനിഷത്തുകളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുക, നാലു മുതൽ പത്തുവരെയുള്ള ക്ലാസ്സുകളിൽ സംസ്കൃതം നിർബന്ധിത ഭാഷയായി നടപ്പിലാക്കുക, വിദ്യാഭാരതി സ്കൂളുകളുടെ വിപുലീകരണത്തിന് സൗകര്യമൊരുക്കുക എന്നിവയായിരുന്നു ജോഷിയുടെ സുപ്രധാന നിർദേശങ്ങൾ. ഒപ്പം വിദ്യാഭാരതി സ്കൂളുകളുടെ പ്രവർത്തനശൈലികൾ പൊതുവിദ്യാഭ്യാസ സമ്പ്രദായത്തിലെ വിദ്യാലയ ങ്ങളിലേക്ക് സമന്വയിപ്പിക്കാനും അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ഈ നിർദേശം വേണ്ടത്ര സ്വീകരിക്കപ്പെട്ടില്ല. കൂട്ടുകക്ഷികളായ മറ്റു രാഷ്ട്രീയ പാർട്ടികൾക്ക് പലർക്കും അതിൽ വിയോജിപ്പുണ്ടായി. National Council for Educational Research and Training (NCERT) പുനഃസംഘടിപ്പിക്കുക യെന്ന ദൗത്യത്തിലേക്കാണ് ജോഷി പിന്നീട് തിരിഞ്ഞത്. പാഠപുസ്തകങ്ങളുടെ കാവിവൽക്കരണത്തിനു ഒട്ടും കുറയാത്ത സംഭാവനകൾ നല്കാൻ ശേഷിയുള്ള ജെഎസ് രാജ്പുത് ആണ് ചഇഋഞഠയുടെ ഡയറക്ടർ സ്ഥാനത്തേക്ക് കടന്നുവന്നത്. മൂല്യാധിഷ്ഠിത വിദ്യാഭ്യാസമെന്ന പേരിൽ മതത്തെ വിദ്യാഭ്യാസത്തോടു ചേർത്തുവെക്കാനുള്ള തന്ത്രപരമായ നീക്കമാണ് രാജ്പുത് നടത്തിയത്. മൂല്യങ്ങളെ മതവുമായിബന്ധപ്പെടുത്തി, മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനെയും, ആത്മീയബുദ്ധിയെയും പാഠ്യപദ്ധതിചട്ടക്കൂടിന്റെ കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിക്കാനുള്ള നിർദേശങ്ങളാണ് പാഠ്യപദ്ധതി ചട്ടക്കൂടിൽ തയ്യാറാക്കാൻ ശ്രമിച്ചത്. മൂല്യങ്ങളുടെ ഉറവിടം മതങ്ങളാണ് എന്നതുകൊണ്ട് മതത്തെ കുറിച്ചുള്ള വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ശുപാർശയാണ് 2000-ലെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് മുമ്പോട്ടുവെച്ചത്.””ഇന്ന് വേണ്ടത് മത വിദ്യാഭ്യാസമല്ല, മറിച്ച് മതത്തെക്കു റിച്ചുള്ള വിദ്യാഭ്യാസമാണ്, അവയുടെ അടിസ്ഥാന കാര്യങ്ങൾ, അതിൽ അന്തർലീനമായ മൂല്യങ്ങൾ, കൂടാതെ എല്ലാ മതങ്ങളുടെയും തത്ത്വചിന്തയുടെ താരതമ്യപഠനം എന്നിവ പൈ്രമറി ക്ലാസുകൾ മുതൽ വിദ്യാഭ്യാസത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഇവ ഉൾപ്പെടുത്തേണ്ടതുണ്ട് എന്നും, എല്ലാ മതങ്ങളുടെയും സാരാംശം പൊതുവായതാണെന്നും ആചാരങ്ങളിൽ മാത്രമാണ് വ്യത്യാസ മെന്നുമുള്ള അവബോധം വിദ്യാർത്ഥികൾക്ക് നൽകണം” എന്നും ഈ പാഠ്യപദ്ധതി നിരീക്ഷിക്കുന്നുണ്ട്. മതത്തെക്കുറിച്ചുള്ള വിദ്യാഭ്യാസം വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം എന്നും ഈ ഉദ്യമത്തിന്റെ യഥാർത്ഥ ലക്ഷ്യത്തെ വളച്ചൊടിക്കാൻ വ്യക്തിപരമായ മുൻവിധികളോ ഇടുങ്ങിയ ചിന്താഗതിയോ അനുവദിക്കുന്നില്ലെന്നും മതത്തെക്കുറിച്ചുള്ള വിദ്യാഭ്യാസ ത്തിന്റെ പേരിൽ ആചാരങ്ങളും പിടിവാശികളും അന്ധവിശ്വാസങ്ങളും പ്രചരിപ്പിക്കുന്നില്ലെന്നും ഉറപ്പാക്കാൻ എല്ലാ നടപടികളും മുൻകൂട്ടി സ്വീകരിക്കണം എന്നുകൂടി തുടർന്ന് കൂട്ടിചേർക്കുന്നുണ്ട് (പേജ് 19-20). ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ തുടർച്ചയായി 2001-ൽ അടൽബിഹാരി വാജ്പേയിയുടെ എൻഡിഎ സർവ ശിക്ഷാഅഭിയാൻ (എസ്എസ്എ) നടപ്പിലാക്കി. എസ്എസ്എ ഒരു രാഷ്ട്രീയനീക്കം കൂടി ആയിരുന്നു. അതുവരെ വിദ്യാഭ്യാസ വിഷയങ്ങളിൽ മേൽകൈ്ക ഉണ്ടായിരുന്നത് സംസഥാനങ്ങളുടെ തീരുമാനങ്ങൾക്കായിരുന്നു. അതിനുമേലെ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ശക്തിപ്പെടുത്താനുള്ള ഒരു രാഷ്ട്രീയ തീരുമാനം കൂടിയായിട്ടായിരുന്നു എസ്എസ്എ രൂപീകരിച്ചത്.
ഇന്ത്യൻ സംസ്കാരത്തെ മഹത്വവൽക്കരിക്കുന്നതിനായി ചരിത്ര പുസ്തങ്ങളിൽ ഈ കാലയളവിൽ നടത്തിയ വെട്ടിമാറ്റലുകളും, കൂട്ടിചേർക്കലുകളും ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇന്ത്യൻ വിദ്യാഭ്യാസ വ്യവസ്ഥ വലിയതോതിൽ പാശ്ചാത്യ മതേതരത്വത്തോട് ആഭിമുഖ്യം പുലർത്തുന്നുണ്ട് എന്നും, അതുകൊണ്ടുതന്നെ അത് ഇന്ത്യൻ പാരമ്പര്യവുമായി ചേർന്നുപോവു ന്നില്ലെന്നു നാഷണൽ കരിക്കുലം ഫ്രെയിംവർക്ക്-ചഇഎ വിമർശനം ഉന്നയിക്കുന്നുണ്ട്. ഇന്ത്യൻ സംസ്കാരവുമായും മൂല്യവ്യവസ്ഥയുമായും ശക്തമായ ബന്ധമുള്ളതും, ആത്മീയജ്ഞാനം ഉൾകൊള്ളുന്നതുമായ ഇന്ത്യൻ വിജ്ഞാന പാരമ്പര്യങ്ങളെ അത് അന്യവൽക്കരിക്കുന്നു എന്നതുകൊണ്ട്തന്നെ ഇന്ത്യൻ തദ്ദേശീയ വിദ്യാഭ്യാസ വ്യവസ്ഥയുടെ പുരോഗതിക്കു തടസ്സം നേരിട്ടു എന്നും ഈ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. ബ്രിട്ടീഷ് സ്വാധീനത്തിന്റെ അംശങ്ങൾ പാഠപുസ്തകങ്ങളിൽ നിന്നും നീക്കംചെയ്യാനും, ഇന്ത്യൻ തദ്ദേശീയ വിജ്ഞാനത്തെ പ്രോത്സാഹിപ്പിക്കുവാനുമുള്ള പദ്ധതിയായി ചരിത്ര പാഠ പുസ്തകങ്ങളിൽ ഹിന്ദു പാരമ്പര്യ മാഹാത്മ്യം തിരികെ പ്രതിഷ്ഠിക്കാനാണ് രാജ്പുത് ശ്രമിച്ചത്. ഈ കാലയളവിൽ പുറത്തിറക്കിയ നാല് ചരിത്ര പുസ്തകങ്ങൾ തെറ്റായതും, വർഗീയത വളർത്തുന്നതുമായ ഉള്ളടക്കങ്ങളോട് കൂടിയതായിരുന്നു.
2004-ൽ ബിജെപി അധികാരത്തിൽ നിന്ന് പുറത്തായതോടെ ഈ പുസ്തകങ്ങളും പിൻവലിക്കപ്പെട്ടു. ഇതോടൊപ്പം മാറ്റിയെഴുതിയ പൗരധർമ്മ പാഠപുസ്തകങ്ങൾ, വിശ്വസ്തരായ പൗരന്മാരായി ജനങ്ങളെ മെരുക്കാൻ പാഠപുസ്തകങ്ങൾ ഉപയോഗിക്കാനുള്ള എൻഡിഎ സർക്കാരിന്റെ രാഷ്ട്രീയ നിലപാടുകളെ പ്രതിഫലിപ്പിക്കുന്നതായിരുന്നു. മൗലികാവകാശങ്ങളേക്കാൾ മൗലിക കർത്തവ്യങ്ങളുടെ പ്രാധാന്യം, ജനാധിപത്യത്തെയും പൗരത്വത്തെയും കുറിച്ചുള്ള അർത്ഥശൂന്യമായ നിർവചനങ്ങൾ, സ്വകാര്യമേഖലയിലെ സ്ത്രീകളുടെ നിയന്ത്രണം, ലിംഗഭേദം വികസനത്തിന്റെ അടയാളങ്ങളായി മാത്രം (പ്രജനനനിരക്ക്, ലിംഗാനുപാതം പോലെ) പരിഗണിക്കുന്ന രീതി എന്നിവ ഈ പാഠപുസ്തകങ്ങളിലെ എടുത്തുപറയാവുന്ന പ്രതിലോമകരമായ ഉള്ളടക്കങ്ങളാണ്.
2005-ൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാർ പുതിയ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (NCF) പ്രഖ്യാപിച്ചു. പരിമിതികൾ പലതും ഉണ്ടെങ്കിലും സാമൂഹികപക്ഷപാതങ്ങൾ ഇല്ലാതെയും, അമിത പഠനഭാരം, മനഃപാഠമാക്കൽ എന്നിവ ഒഴിവാക്കുന്നതിനുമായി ശിശുകേന്ദ്രീകൃത പ്രവർത്തനാധിഷ്ഠിത പഠനരീതികളെ വിദ്യാഭ്യാസ പ്രക്രിയകളിലേക്ക് ഉൾച്ചേർക്കാനുള്ള നിർദേശങ്ങൾ അടങ്ങിയതായിരുന്നു ഈ രേഖ. 2006-ൽ ഒരു മാതൃകാ വിദ്യാഭ്യാസ അവകാശ ബില്ലും, 2010 ഏപ്രിൽ 1-ന് വിദ്യാഭ്യാസ അവകാശ നിയമവും രാജ്യത്ത് പ്രാബല്യത്തിൽ വന്നു.
ഗുജറാത്ത് മോഡൽ വികസനത്തെ മഹത്വവൽക്കരിച്ചും, വർഷങ്ങളായി ഇന്ത്യയിൽ നിലനിൽക്കുന്ന കുടുംബവാഴ്ച രാഷ്ട്രീയത്തിന്റെ പോരായ്മകൾ ചൂണ്ടികാട്ടിയും, കോർപറേറ്റുകളുടെ നിർലോഭമായ സാമ്പത്തിക സഹായത്തിന്റെയും പിൻബലത്തിൽ 2014ൽശക്തമായഭൂരിപക്ഷത്തോടെ ബി ജെ പി സർക്കാർ അധികാരത്തിൽ കേറി.
“വിദ്യാഭ്യാസം അന്ധവിശ്വാസങ്ങളിൽ നിന്നും വിദ്വേഷത്തിൽ നിന്നും അക്രമങ്ങളിൽ നിന്നും മുക്തമായ മനസ്സുകളെ സൃഷ്ടിക്കുകയും ദേശീയ ഐക്യവും സാമൂഹിക ഐക്യവും മതസൗഹാർദ്ദവും ഉൗട്ടിയുറപ്പിക്കുന്ന ഒരു പ്രധാന ഉപാധിയായി മാറുകയും വേണം. വ്യക്തികളിലും സമൂഹത്തിലും ധാർമ്മികവുംമാനുഷികവുമായ മൂല്യങ്ങൾ വളർത്തിയെടുക്കുക എന്നതാ യിരിക്കണം നമ്മുടെ ശ്രമം”.

2014-ലെ പാർലമെന്റ് തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ നിന്നുള്ളതാണ് ഈ വാക്കുകൾ. എന്നാൽ ഇതിൽ നിന്നും കടക വിരുദ്ധമായി വിദ്യാഭ്യാസത്തിലൂടെ വളരെ ആസൂത്രിതമായും, കൂടുതൽ ശക്തമായും വെറുപ്പിന്റെ പ്രത്യയ ശാസ്ത്രം പ്രചരിപ്പിക്കാനും, പ്രയോഗവ ൽക്കരിക്കാനും ഉള്ള സാദ്ധ്യതകൾ ആണ് പാഠപുസ്തക രചനയിലൂടെയും,വിദ്യാഭ്യാസ നയരേഖയിലൂടെയും മോദി സർക്കാർ തുടരാൻ ശ്രമിച്ചത്. വിദ്യാഭ്യാസത്തിന്റെ വാണിജ്യവൽക്കരണം, കേന്ദ്രീകരണം, വർഗീയ വൽക്കരണം എന്നീ നയങ്ങളാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ശക്തമായി പിന്തുടരുന്നത്. വിദ്യാഭ്യാസ മേഖലയിലെ സർക്കാർ നിയന്ത്രണം എടുത്തുകളയാനും സ്വകാര്യ മൂലധനത്തിന് പരമാവധി ലാഭം വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള മുൻ യുപിഎ ഗവൺമെന്റിന്റെ നവലിബറൽ വിദ്യാഭ്യാസ നയങ്ങളെ എതിരില്ലാതെ ബി ജെ പി സർക്കാർ ഏറ്റെടുക്കുകയുംത്വരിത പ്പെടുത്തുകയുമാണ് ചെയ്തുകൊണ്ടിരിക്കുന്നത്.
വിദ്യാഭ്യാസത്തിന്റെ കാവിവൽക്കരണം
ആദ്യ എൻഡിഎ സർക്കാർ അധികാരത്തിൽ വന്ന കാലം മുതൽ തന്നെ ഹിന്ദുത്വ വർഗീയ അജണ്ടകൾ പാഠപുസ്തകങ്ങളിലേക്കും, വിദ്യാഭ്യാസ സ്ഥാപങ്ങളിലേക്കും കടന്നു വരാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെട്ടു കൊണ്ടിരിക്കുന്നുണ്ട്. തങ്ങളുടെ അതിദേശീയവാദ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നതിനുംപ്രോത്സാഹിപ്പിക്കുന്നതിനുള്ള ഫലപ്രദമായ മാർഗ്ഗമായി വിദ്യാഭ്യാസ നയങ്ങളെ ബിജെപി എക്കാലവും പ്രയോജനപ്പെടുത്തുന്നതായി കാണാം. അധികാരത്തിലിരിക്കുന്ന സമയത്തു തങ്ങളുടെ പ്രത്യയശാസ്ത്ര ബോധ്യങ്ങൾ വിദ്യാഭ്യാസത്തിലേക്കു ഉൾച്ചേർക്കുന്നതിലൂടെ പുതിയ തലമുറകളെ വളരെ ചെറുപ്പം മുതലേ അതിനോട് വിധേയത്വം ഉള്ളവരാക്കാനും അധികാരം നിലനിർത്താൻ ആവശ്യമായ പിന്തുണ തുടർന്നും ഉറപ്പു വരുത്താനും സംഘപരിവാർ ഭരണ നേതൃത്വം സാധ്യമായ എല്ലാ വഴികളും പരീക്ഷിക്കുന്നു എന്നത് വളരെ ഗൗരവകരമായകാണേണ്ട സംഗതിയാണ്. പാശ്ചാത്യ കൊളോണിയൽ-മെക്കാളെ വിദ്യാഭ്യാസത്തെ നിരാകരിക്കുകയാ ണെന്നു തോന്നിപ്പിച്ചുകൊണ്ടു പുരാതന പുരുഷാധിപത്യ ബ്രഹ്മിണിക്കൽ ഹിന്ദു പാരമ്പര്യവും അറിവുകളും ആധുനിക സാങ്കേതിക വിദ്യയുടെ മിശ്രണത്തിലൂടെയുള്ള ഹിന്ദുരാഷ്ട്ര പുനർനിർമ്മാണമാണ് സംഘപരിവാർപ്രാവർത്തികമാക്കികൊണ്ടിരിക്കുന്നത്.
വെറുപ്പും വർഗീയതയും പടർത്തുന്ന സംഘപരിവാർ ബോധനശാസ്ത്രം
ഒരുജനാധിപത്യമതേതര രാജ്യത്തിലെ വിദ്യാഭ്യാസംസ്വതന്ത്രമായ അന്വേ ഷണത്തിനെയും, ഗുണപരമായ സംവാദത്തെയും,വിയോജിപ്പിനുള്ള അവകാശത്തെയും ഉയർത്തിപ്പിടിക്കുന്നതും, അറിവിലേക്ക് തുല്യവും നീതിയുക്തവുമായ പ്രവേശനം ഉറപ്പുവരുത്തുന്നതിൽ പ്രതിജ്ഞാബദ്ധമായിരി ക്കുകയും വേണം. സ്വാതന്ത്രാനന്തര ഇന്ത്യ വിദ്യാഭ്യാസ മേഖലയിൽ ഏറെ മുന്നേറ്റങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും മേൽസൂചിപ്പിച്ച വിധംവിദ്യാഭ്യാസ പ്രക്രിയകളെ ഫലപ്രദമായി ആവിഷ്ക്കരിക്കുവാൻ ഇനിയും പൂർണ്ണമായി കഴിഞ്ഞിട്ടില്ല എന്നതൊരുവസ്തുതയാണ്. സാമൂഹിക നിയന്ത്രണത്തിനുള്ള ഏറ്റവും മികച്ച ഉപാധി എന്ന നിലയിൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനുഷ്യ ചരിത്രത്തിലുടനീളം തിരിച്ചറിയപ്പെട്ടിട്ടുണ്ട്. രാഷ്ട്രത്തിന് അനുരൂപമാകുംവിധം പൗരന്മാരെ വാർത്തെടുക്കുന്നതിനുള്ള സ്ഥാപനമായി വിദ്യാഭ്യാസത്തെ ഉപയോഗപ്പെടുത്തിയ നിരവധി ഭരണ കൂടങ്ങളെ ചരിത്രത്തിൽ കാണാനാവും. തങ്ങളുടെ സ്ഥിരത ഉറപ്പിക്കുന്നതിനുള്ള പ്രധാനപ്പെട്ട ഉപകരണമായാണ് വിപ്ലവാനന്തരസമഗ്രാധിപത്യരാഷ്ട്രങ്ങൾ വിദ്യാഭ്യാസത്തെ ഉപയോഗപ്പെടു ത്തിയിരുന്നത്.പ്രബുദ്ധത ആർജ്ജിക്കുവാനുള്ളസാധ്യതകളെ മുഴുവൻ ഇല്ലാ താക്കി, ആത്യന്തികമായിപാർട്ടിയുടെ /പ്രത്യയശാസ്ത്രത്തിന്റെ ആജ്ഞാനു വർത്തിയായി പൗരന്മാരെ പരുവപ്പെടുത്തുന്ന പ്രക്രിയയായിഭരണകൂടങ്ങൾവിദ്യാഭ്യാസത്തെമാറ്റിയെടുത്തു. വ്യക്തികളുടെ വികാരങ്ങളെയും, സ്വഭാവ രൂപീകരണത്തെയും മുൻനിർത്തിയാണ് സ്വേച്ഛാധികാര ഭരണകൂടങ്ങൾ ഈമെരുക്കിയെടുക്കൽ പ്രക്രിയ സാധ്യമാക്കിയത്. അത് ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുകയും ചെയ്യുന്നു. വിദ്യാഭ്യാസ സംവിധാനങ്ങളിൽ ഈ മെരുക്കിയെടുക്കൽ പ്രക്രിയകൾ സാധ്യമാക്കിയത് പാഠപുസ്തകങ്ങളും,പഠന പ്രക്രിയകളുംപഠനാന്തരീക്ഷവും തങ്ങൾക്കു അനുകൂലമായി പരിവർത്തിപ്പിച്ചു കൊണ്ടായിരുന്നു. ഇന്ത്യയിൽ മറ്റു ഭരണകൂടങ്ങളിൽ നിന്ന് വ്യതിരിക്തമായി വിദ്യാഭ്യാസത്തെ വർഗീയവൽക്കരിക്കു ന്നതിനും, ഹിന്ദു രാഷ്ട്ര നിർമ്മിതിക്കായി അതിനെ പ്രയോജപ്പെടുത്താനുമുള്ള പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കിയത് സംഘപരിവാർ ഭരണകൂട നേതൃത്വമായിരുന്നു. അധികാരത്തിലേക്ക് കടന്നു വന്ന അവസരങ്ങളിലൊക്കെ ഈ പ്രക്രിയ കൂടുതൽ വേഗത്തിലും വ്യാപകമാക്കുന്നതിനും അവർ ശ്രമിച്ചു കൊണ്ടിരുന്നു. രാജ്യത്തൊട്ടാകെ വ്യാപകമായി സ്ഥാപിച്ച സർക്കാർ അംഗീകൃതവുംഅല്ലാത്തതുമായ വിവിധങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉപയോഗ പ്പെടുത്തുന്ന പാഠപുസ്തകങ്ങളിലൂടെ ഹിന്ദുത്വ പ്രത്യയശാസ്ത്ര ത്തിനു സമൂഹത്തിൽ ആഴത്തിലുള്ള വേരോട്ടം ഉണ്ടാക്കാനുള്ള ശ്രമങ്ങൾ പ്രാരംഭഘട്ടം തൊട്ടേ ആർ എസ് എസ്നടപ്പിലാക്കുന്നുണ്ട്.
ഇന്ത്യയിൽ പാഠപുസ്തകങ്ങൾ സർക്കാർ നേതൃത്വത്തിലോ അല്ലാതെയോ ഉള്ള കമ്മിറ്റികളോപരീക്ഷാ ബോർഡുകളോ നിർദ്ദേശിക്കുന്നതിനാൽ അവ പാഠ്യപദ്ധതി, സിലബസ് എന്നിവയെ പ്രതിനിധീകരിക്കുകയും, മുഴുവൻ സ്കൂൾ വിദ്യാഭ്യാസ പ്രവർത്തനത്തെയും ഉൾക്കൊള്ളുന്ന മാർഗരേഖയായി നിലകൊള്ളുകയും ചെയ്യുന്നു. ബോധന പ്രക്രിയകളിൽ മാത്രമല്ലഅധ്യാപകരുടെയും, വിദ്യാർത്ഥികളുടെയുംജീവിതത്തിലും ആഴത്തിലുള്ള സ്വാധീനം ചെലുത്താൻ കഴിവുള്ളവയാണ് ടെക്സ്റ്റ് ബുക്കുകൾ. പാഠപുസ്തകങ്ങൾ ഒരേ സമയം അധ്യാപനത്തിന്റെയും പഠനത്തിന്റെയും രീതികൾ നിർദ്ദേശിക്കുന്നതോടൊപ്പം തന്നെ പരീക്ഷകളിലൂടെഅവയിലെ അറിവിന്റെപുനരുത്പാദനവും ഉറപ്പുവരുത്തുന്നു. മിക്ക അധ്യാപക വിദ്യാഭ്യാസ പരിപാടികളുംഒാരോക്ലാസ്സിനും നിർദേശിക്കപ്പെട്ടപാഠപുസ്തകം പഠിപ്പിക്കു ന്നതിൽ അധ്യാപകനെ കഴിവുള്ളവരാക്കുന്നതിൽ മാത്രം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പാഠപുസ്തക രൂപീകരണം സങ്കീർണ്ണമായതും വിവിധ ഏജൻസികൾ ഉൾപ്പെടുന്നതുമായ പ്രക്രിയയാണ്. പുസ്തകങ്ങളുടെ ദേശസാൽക്കരണം 1941-’42-ൽ ഉത്തർപ്രദേശിൽ ആരംഭിച്ചെങ്കിലും 1961-ൽ നാഷണൽ കൗൺസിൽ ഒാഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് സ്ഥാപിതമായതോടെയാണ് പാഠപുസ്തക വികസനത്തിനു ഏകീകൃതമായ മാനദണ്ഡങ്ങളും, ചട്ടക്കൂടുകളും രൂപപ്പെട്ടുവരാൻ തുടങ്ങിയത്.വിവിധ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടുകൾ 1്ര975, 1988, 2000, 2005, 2023 രൂപപ്പെടുന്നത് അങ്ങിനെയാണ്. ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് പാഠപുസ്തകങ്ങൾ വിലയിരു ത്തുന്നതിന് ഉപയോഗിക്കാവുന്ന മാനദണ്ഡങ്ങൾ പട്ടികപ്പെടുത്തിയിട്ടില്ലെങ്കിലും, അത്തരംമാനദണ്ഡങ്ങൾ വികസിപ്പിക്കുന്നതിന് സഹായിക്കുന്ന അടിസ്ഥാന അനുമാനങ്ങളുടെ ഒരു ലിസ്റ്റ് നിർദ്ദേശിക്കുന്നുണ്ട്. 1964-66ലെ കോഠാരി വിദ്യാഭ്യാസ കമ്മീഷനുശേഷം വിവിധ സംസ്ഥാന സർക്കാരുകൾ പാഠ പുസ്തകങ്ങൾ തയ്യാറാക്കുന്നതിന് സംസ്ഥാനതലഏജൻസി രൂപീകരിക്കുക യും, വിവിധ സമിതികളെ നിയോഗിക്കുകയും ചെയ്തു. ചഇഋഞഠഉം മറ്റ് സംസ്ഥാന ബോഡികളും വികസിപ്പിച്ചെടുത്ത പാഠപുസ്തകങ്ങളുടെ ഗുണനിലവാരത്തിൽ കാര്യമായ വ്യത്യാസങ്ങളുണ്ട്. ചഇഋഞഠതയ്യാറാക്കുന്നപുസ്തകങ്ങൾ സെൻട്രൽ ബോർഡ് ഒാഫ് സെക്കൻഡറി എജ്യുക്കേഷനുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്കൂളുകളിൽ ഉപയോഗിക്കുമ്പോൾ, സംസ്ഥാനങ്ങൾ വികസിപ്പിച്ചെടുത്തവ സംസ്ഥാന ബോർഡുകളുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്കൂളുകളിൽ മാത്രമാണ് ഉപയോഗിക്കുന്നത്. മത-സാമൂഹിക സംഘടനകൾ നടത്തുന്ന സ്കൂളുകളിലെയും, സംസ്ഥാന ത്തിന്റെ സഹായമില്ലാതെ പ്രവർത്തിക്കുന്ന സ്കൂളുകളിലെയും പാഠപുസ്തക ങ്ങളും പാഠ്യപദ്ധതികളുംസംസ്ഥാന ഏജൻസികൾ ഒരു തലത്തിലും നിയന്ത്രിക്കുന്നില്ല. അവരിൽ ചിലർ ഭരണഘടനയുടെയും വിദ്യാഭ്യാസ നയങ്ങളുടെയും അടിസ്ഥാന തത്വങ്ങൾക്കും കാഴ്ചപ്പാടുകൾക്കും വിരുദ്ധമായ പ്രത്യയശാസ്ത്രങ്ങളെ പരസ്യമായി പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങൾ പാഠപുസ്തകങ്ങളിലൂടെ കുട്ടികളിലേക്ക്എത്തിക്കുകയും ചെയ്യുന്നുണ്ട്.

സർക്കാർ സംവിധാനത്തിന് അകത്തും പുറത്തുമുള്ള സ്കൂളുകളിൽ പഠിപ്പിക്കുന്ന പാഠപുസ്തകങ്ങളുംസമാന്തര പാഠപുസ്തകങ്ങളും വിശകലനം ചെയ്യുന്നതിനും അവയിലെ ഉള്ളടക്കം പരിശോധിക്കുന്നതിനുമായി 2005-ൽ, കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയത്തിന്റെ സെൻട്രൽ അഡൈ്വസറി ബോർഡിന് (CABE) കീഴിൽ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.സർക്കാർ സ്കൂളുകളിൽ ഉപയോഗിക്കുന്നപാഠപുസ്തകങ്ങളും മത-സാമൂഹിക സംഘടനകൾ ഉൾപ്പെടെ സർക്കാർ ഇതര സ്കൂളുകളിൽ ഉപയോഗിക്കുന്ന പുസ്തകങ്ങളും പഠിച്ച് റിപ്പോർട്ട് നൽകാൻ ഈ സമിതിയോട് ആവശ്യപ്പെട്ടിരുന്നു. വിദ്യാഭ്യാസ നയത്തിന്റെ യഥാർത്ഥ ലക്ഷ്യങ്ങൾ മനസ്സിലാക്കാതെ വളരെ യാന്ത്രികമായി പാഠപുസ്തക നിർമ്മാണ നടപടിക്രമങ്ങൾ പിന്തുടരുന്ന പ്രവണതയുണ്ട് എന്നും, ഇതിനെ കൃത്യമായി വിലയിരുത്താൻ സംസ്ഥാനതലത്തിൽ നടപടികൾ ഉണ്ടാകുന്നില്ല എന്നും കമ്മിറ്റി റിപ്പോർട്ട് ചൂണ്ടി കാണിക്കുന്നുണ്ട്. ബൗദ്ധികമായ ആശയ കുഴപ്പങ്ങൾ സൃഷ്ടിക്കുന്ന പുസ്തകങ്ങൾ പ്രധാനമായുംമറ്റ് സമുദായങ്ങൾക്കെതിരെയുള്ള വിദ്വേഷമാണ് പ്രചരിപ്പിക്കുന്നത് എന്ന് കമ്മിറ്റി വ്യക്തമാക്കുന്നു.
2005-ലെ ഈ കമ്മിറ്റിയുടെ റിപ്പോർട്ടിൽ അക്കാലയളവിൽ നിലവിലുള്ള പാഠ്യപദ്ധതി വിഭവങ്ങൾ വൈവിധ്യം സമ്പന്നമാണെന്നും,എന്നാൽ ഭരണഘടനയുടെ ലിബറൽ, മതേതര, ജനാധിപത്യ തത്വങ്ങളിൽ വിട്ടുവീഴ്ച വരുത്തുന്ന ഘടകങ്ങൾ പാഠപുസ്തകങ്ങളിൽ ധാരാളമായി ഉണ്ട് എന്നും മുന്നറിയിപ്പ് നൽകി. ഇഅആഋ നൽകിയ നിർദേശങ്ങൾ ഇതൊക്കെയായിരുന്നു.
- പാഠ്യപദ്ധതി സാമഗ്രികൾ അംഗീകരിക്കുന്നതിനുള്ള നടപടിക്രമങ്ങളിൽ അടിസ്ഥാന ഭരണഘടനാ മൂല്യങ്ങൾ പാലിക്കുന്നതിന് അക്കാദമിക് വിദഗ്ധരുടെ ഗൗരവമായ വിലയിരുത്തൽ ഉണ്ടായിരിക്കണം.
- പാഠപുസ്തകങ്ങൾ നിരീക്ഷിക്കാൻ ഒരു ദേശീയ പാഠപുസ്തക കൗൺസിൽ സ്ഥാപിക്കുക. ഈ ബോഡി തികച്ചുംസ്വതന്ത്രമായി പ്രവർത്തിക്കേണ്ടതും ഒപ്പം സിവിൽ സമൂഹത്തെയും അക്കാദമിക സമൂഹത്തെയുംസത്യസന്ധമായിപ്രതിനിധീകരിക്കുന്നതിന് പൂർണ്ണമായും സ്വയംഭരണാധികാരമുള്ളതാ യിരിക്കണം. സാധാരണ പൗരന്മാർക്ക് പാഠപുസ്തകങ്ങളെക്കുറിച്ചുള്ള പരാതികൾ രജിസ്റ്റർ ചെയ്യാൻ കഴിയുന്ന ഒരു ഫോറമായും ഇത് പ്രവർത്തിക്കും, ഈ പരാതികൾ കൗൺസിലിന്റെ നേതൃത്വത്തിൽ അന്വേഷിക്കുകയും ചെയ്യണം.
മത-പൗരോഹത്യത്തിന്റെ നിയന്ത്രണത്തിലുള്ള സ്കൂളുകളിൽ ഉപയോഗിക്കുന്ന പാഠ്യവസ്തുക്കളിൽ ഇതര മത വിദ്വേഷം വളർത്തുന്നതിനുള്ള ഉള്ളടക്കങ്ങൾ ഉണ്ട് എന്ന് ഈ കമ്മിറ്റി കണ്ടെത്തിയിട്ടുണ്ട്. ആർഎസ്എസ് നിയന്ത്രിത സ്കൂളുകളിലെ പാഠപുസ്തകങ്ങൾ കുട്ടികളുടെ മനസ്സിനെ വർഗീയവൽ ക്കരിക്കുകയും അവരുടെ ഹിന്ദു സ്വത്വത്തെ മൂർച്ച കൂട്ടുകയും ചെയ്യുന്നതായി ഈ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഹിന്ദു എെക്കണുകൾ, ആചാരങ്ങൾ, രാജാക്കന്മാർ എന്നിവയുടെ ആവർത്തിച്ചുള്ള മഹത്വവൽക്കരണത്തിലൂടെയും, ചരിത്രത്തിലെ മറ്റ് വ്യക്തികളെയും അഹിന്ദുക്കളെയും വളരെ നിഷേധാത്മക മായി അവതരിപ്പിക്കുന്നതിലൂടെയും അവരുടെസംഭാവനകളെ ഇകഴ്ത്തുകയും ചെയ്യുന്നതിലൂടെ ഹിന്ദു കേന്ദ്രീകൃതവും തീവ്രദേശീയത വ്യപാരിപ്പിക്കുകയും ചെയ്യുന്നുണ്ട് ഈ പാഠപുസ്തകങ്ങൾ. ഇതിനു അനുയോജ്യമായ ഭാഷയും ശൈലിയും ഉള്ളടക്കവും ആണ് ഈ പാഠപുസ്തകങ്ങളിൽ അവലംബിച്ചിരിക്കുന്നത്. ആചാരങ്ങളും അന്ധവിശ്വാസങ്ങളും ആവർത്തിച്ച് മഹത്വവത്കരിക്കപ്പെടുകയും, അശാസ്ത്രീയമായ ഉള്ളടക്കങ്ങൾ നിറച്ചതും ആണ് ഇത്തരം സ്ഥാപനങ്ങളിലെ പല പാഠപുസ്തകങ്ങളും എന്ന് കമ്മിറ്റി വ്യക്തമാക്കുന്നു. ഇത്തരം ഉള്ളടക്കങ്ങൾ യഥാർത്ഥത്തിൽ കുട്ടികളുടെ വിമർശനാത്മക ശേഷിയെയും, സ്വതന്ത്ര ചിന്താശേഷിയെയും ഇല്ലാതാക്കും എന്നതാണ് വളരെഅസ്വസ്ഥതയുണ്ടാക്കുന്ന കാര്യം എന്ന് കമ്മിറ്റി പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. സ്വകാര്യ സ്കൂളുകളിൽ ഉപയോഗിക്കുന്ന പാഠപുസ്തക ങ്ങൾ വിലയിരുത്തുന്നതിനും നിയന്ത്രിക്കുന്നതിനും മിക്ക സംസ്ഥാനങ്ങളിലും കാര്യമായ സംവിധാനങ്ങൾ ഒന്നും ഇല്ല. അടിസ്ഥാനരഹിതമായ വിവരണങ്ങളും പ്രസ്താവനകളും ശാസ്ത്രീയതയെ മാത്രമല്ല വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും അക്കാദമിക നിലവാരവും തകർക്കുന്നതായി മാറുന്നുണ്ട്. ഇവ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിനും സമഗ്രതയ്ക്കും ഗുരുതരവും ഹാനികരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.
മത സംഘടനകൾ തയ്യാറാക്കുന്ന കെട്ടിലും മട്ടിലും ലളിതവും ആകർഷ ണീയവും ആയചില അധിക പുസ്തകങ്ങളിലൂടെ ചരിത്രത്തെ “സപ്ലിമെന്റ്’ ചെയ്യാനും “തിരുത്താനും’ ശ്രമിക്കുകയും അതുവഴി സർക്കാർ നിർദേശിക്കുന്ന പാഠപുസ്തകങ്ങളിലെ യഥാർത്ഥ ചരിത്രത്തെ വസ്തുതകളെ റദ്ദാക്കുകയും ചെയ്യുന്നു.വസ്തുതകളും, കെട്ടുകഥകളും, മിത്തോളജിയും തമ്മിൽയാതൊരുവേർതിരിവുമില്ലാതെ തയ്യാറാക്കപ്പെടുന്ന ഇത്തരം പുസ്തകങ്ങൾ രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളെയും, ജനാധിപത്യ-മതേതര സങ്കല്പങ്ങളെയും തകർക്കുന്നവയാണ് എന്നത് വളരെ ഗൗരവകരമായ സംഗതിയാണ്. ചില ഉദാഹരണങ്ങൾ ഇഅആഋ-ന്റെ റിപ്പോർട്ടിൽ തന്നെ ചൂണ്ടി കാണിക്കുന്നുണ്ട്.
ഹരിയാനയിലെ കുരുക്ഷേത്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന വിദ്യാഭാരതി സംസ്കൃതി ശിക്ഷാ സൻസ്ഥാൻ (VBSSS) 4 മുതൽ 12വരെ ക്ലാസുകൾക്കായി ബോധ്മാല എന്ന പേരിൽ ഒരു പുസ്തക പരമ്പര പ്രസിദ്ധീകരിക്കുന്നുണ്ട്. ഈ പരമ്പരയിലെ പുസ്തകങ്ങൾ വൈവിധ്യമാർന്ന വിഷയങ്ങൾ-ചരിത്രം, ഭൂമിശാസ്ത്രം, രാഷ്ട്രീയം, വ്യക്തിത്വങ്ങൾ, രക്തസാക്ഷികൾ, സന്മാർഗം, ഉത്സവങ്ങൾ (ഹിന്ദുക്കളുടെമാത്രം), മതം, ശാസ്ത്രം, പൊതുവിജ്ഞാനം എന്നിവയും അതിലേറെയും ചർച്ചചെയ്യുന്നു. നിശ്ചിത അധ്യാപകർ ഇല്ലാതെ തന്നെ വിദ്യാർത്ഥികൾക്കു തനിയെ വായിച്ചു പഠിക്കാൻ സാധിക്കുന്ന തരത്തിലുള്ള പുസ്തകങ്ങൾ ആണിവ. ഈ പുസ്തകങ്ങളുടെ അടിസ്ഥാ നത്തിൽ, ഒരു സംസ്കൃതി ജ്ഞാന പരീക്ഷ (ഒാൾ ഇന്ത്യ കൾച്ചറൽ എക്സാം) നടത്തപ്പെടുന്നു. അതിൽ 50%-ത്തിലധികം മാർക്ക് നേടുന്ന വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകളും നൽകുന്നുണ്ട്. വിദ്യാഭാരതി സ്കൂൾ കുട്ടികൾക്ക് മാത്രമല്ലസർക്കാർ വിദ്യാലയങ്ങളിലെ കുട്ടികൾക്കും വേണമെങ്കിൽ ഈ പരീക്ഷ എഴുതാവുന്ന സൗകര്യം ഉണ്ട്. ഹിന്ദുമതത്തെ മഹത്വവൽക്കരിച്ചും, ഇന്ത്യയിലെ ഏക മതമായി അതിനെ ഉയർത്തിക്കാട്ടിയും, ഹിന്ദുത്വത്തോട് വർദ്ധിതമായ അഭിമാനംഉണ്ടാക്കുന്ന രീതിയിൽ തയ്യാറാക്കപ്പെട്ടിട്ടുള്ളബോധ്മാല സീരീസിലെ പുസ്തകങ്ങളെല്ലാം യുവമനസ്സുകളിൽ ഹിന്ദുത്വ പ്രത്യയശാസ്ത്രം കുത്തിനിറയ്ക്കുന്നതായിപഠനങ്ങൾ വെളിപ്പെടുത്തുന്നു. ഈ പുസ്തകങ്ങളിലെ ഉള്ളടക്കംവർഗീയ ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്ന തിനും ആർഎസ്എസിനെയും അതിന്റെ നയങ്ങളെയും പരിപാടികളെയും ജനകീയമാക്കുന്നതിനും വേണ്ടി രൂപകൽപ്പന ചെയ്തിരിക്കുന്നു എന്ന് മുഖർജിയുടെയും മഹാജന്റെയും പുസ്തകത്തിൽപ്രത്യേകം എടുത്തു പറയുന്നുണ്ട്. ബോധ്മാല പരമ്പരയിലെ ഒാരോ പാഠപുസ്തകവും പ്രധാനമായും മൂന്ന് കാര്യങ്ങൾ ഉറപ്പു വരുത്തുവാൻ ശ്രമിക്കുന്നു (1) ഇന്ത്യയെ ഇതുവരെ നിലനിന്നിരുന്ന എല്ലാ നാഗരികതകളുടെയും ഉത്ഭവസ്ഥാനമായി സ്ഥാപിക്കാനുള്ള ഉദ്ദേശ്യം നിറവേറ്റുന്നുവെന്ന് ഉറപ്പാക്കുന്നു; (2) മറ്റ് മതങ്ങളുടെ അസ്തിത്വത്തെ നിരാകരിച്ചോ അല്ലെങ്കിൽ അവയെ സ്വായത്തമാക്കിയോ ഹിന്ദു സനാതന മതത്തെ ഇന്ത്യയുടെ പരമോന്നത മതമായി അവതരിപ്പിക്കുന്നു; (3) മറ്റ് രാജ്യങ്ങളെയും അവരുടെ സംസ്കാരങ്ങളെയും ചരിത്രത്തെയും ഇകഴ്ത്തുകയും പരിഹസിക്കുകയും ചെയ്യുന്നു.
ഉദാഹരണത്തിന്, ബോധ്മാല 8 അവകാശപ്പെടുന്നു, “ഹിന്ദു സംസ്കാരം ഒരു ആഴക്കടൽ പോലെയാണ്, അതിൽ വ്യത്യസ്ത ആശയങ്ങൾ ഒന്നായി ലയിക്കുന്നു. വ്യത്യസ്ത സംസ്കാരങ്ങളും നാഗരികതകളും ലോകത്ത് പിറന്നു, എന്നാൽ ഇന്ന് അവയ്ക്ക് ഒരു പേരു പോലുമില്ല’, ‘എല്ലാ മനുഷ്യരും ഇന്ത്യയിൽ നിന്നാണ് ഉത്ഭവിച്ചത്. ബോധ്മാല 9 പറയുന്നു “”ഗ്രീക്ക് നാണയങ്ങളിൽ ഹിന്ദു സംസ്കാരത്തിന്റെ ചിഹ്നങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. കൊളംബിയയിലെ വിശുദ്ധ നഗരമായ സാൻ അഗസ്റ്റിൻ, ഋഷി അഗസ്ത്യയുടെ പേരിലാണ് അറിയപ്പെടുന്നത്. കർണ്ണൻ എന്നഇതിഹാസം ബാബിലോണിൽ ജനപ്രിയമാണ്, കാസ്പിയൻ കടൽ കശ്യപിന്റെ നാടാണ്, ഇറാന്റെ പഴയ പേര് ആര്യൻ എന്നാണ്…. എന്നിങ്ങനെ തുടങ്ങി ഈ പുസ്തകങ്ങൾവസ്തുതയ്ക്കു നിരക്കാത്തതും, യുക്തിരഹിതവുമായ വിവരങ്ങൾആണ് പങ്കുവെക്കുന്നത്.
ബോധ്മാല 6-ലെ ഒരു ഉള്ളടക്കം ഇപ്രകാരമാണ്:” ഈ പ്രപഞ്ചം സൃഷ്ടിക്ക പ്പെട്ടത് പരമോന്നമായ “ബ്രഹ്മ’ എന്ന മൂലകത്തിൽ നിന്നാണ്… ലോകത്തിലെ പല സംസ്കാരങ്ങളും ഈ സുന്ദരമായ ഭാരതത്തിൽ നിന്നാണ് ഉത്ഭവിച്ചത്. ഭൂമിയിലുടനീളമുള്ള മനുഷ്യരാശിക്ക് അത് ഒരു പ്രചോദനമാണ്; പുരാതന ചൈനയുടെ മാതൃരാജ്യമാണ് ഇന്ത്യ. അവരുടെ പൂർവ്വികർ ഇന്ത്യൻ ക്ഷത്രിയ ന്മാരായിരുന്നു…. ചൈനയിൽ ആദ്യമായി താമസിക്കാൻ തുടങ്ങിയത് ഇന്ത്യക്കാരായിരുന്നു.അമേരിക്കയുടെ വടക്കൻ ഭാഗത്തുള്ള തദ്ദേശീയരുടെ (റെഡ് ഇന്ത്യക്കാർ) ഭാഷകൾ പുരാതന ഇന്ത്യൻ ഭാഷകളിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്.” ഇങ്ങനെ പോവുന്നു ബോധ്മാല പുസ്തകങ്ങളിലെ വിവരണങ്ങൾ.
ചരിത്രവും മിത്തും തമ്മിലുള്ള വ്യത്യാസം ഇല്ലാതാക്കികൊണ്ട് ഗാന്ധിജിയെയും കൃഷ്ണനെയും ഒരുപോലെ ചിത്രീകരിച്ചിരിക്കുന്നതും (ഡി.എ.വി ഗ്രൂപ്പ് പ്രസിദ്ധീകരിക്കുന്ന ധർമ്മ ശിക്ഷ പുസ്തകങ്ങൾ), ഹിന്ദുക്കളുടെഉത്സവങ്ങളും ദൈവങ്ങളും പുസ്തകങ്ങളിൽ ഉൾപ്പെടുത്തിയതും (കന്നഡ പരിമള), മുസ്ലിം ഭരണാധികാരികളെ ചതിയന്മാരായി വ്യാഖ്യാനിക്കുന്നതും(മഹാരാഷ്ട്ര സർക്കാർ പുസ്തകം), അഹിംസ സ്വീകരിച്ചതിന് അശോകനെ ഭീരു എന്ന് വിളിക്കുന്നതും (വിദ്യാഭാരതി) തുടങ്ങി മതസംഘടനകൾ നടത്തുന്ന സ്കൂളുകളിൽ ഉപയോഗത്തിലിരിക്കുന്ന പുസ്തകങ്ങൾ അപര വിദ്വേഷത്തെവളർത്തിക്കൊണ്ടു വിദ്യാർത്ഥികളെഅക്രമത്തിലേക്ക് അണിനിരത്താൻ പാകത്തിലുള്ള ഉള്ളടക്കങ്ങൾ ആണ് സ്വീകരിച്ചിരിക്കുന്നതെന്ന് ഈ കമ്മിറ്റി റിപ്പോർട്ട് ചൂണ്ടി കാണിക്കുന്നുണ്ട്. വിദ്യാഭാരതി പ്രസിദ്ധീകരങ്ങളെല്ലാം നേരിട്ട് ആർഎസ്എസ് പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നവയാണ്. മിക്ക പാഠങ്ങളും അബന്ധജടിലവും, മുൻവിധികൾ നിറഞ്ഞതും അശാസ്ത്രീയ വിശ്വാസങ്ങൾ ഉൗട്ടിഉറപ്പിക്കുന്നതിനു സഹായിക്കുന്നവയുമാണ്. പല പുസ്തകങ്ങളും അങ്ങേയറ്റം ലിംഗ പക്ഷപാതപരവും പുരുഷന്മാരെ ചുറ്റിപ്പറ്റി മാത്രമുള്ള ധാർമ്മിക വ്യവഹാര വിവരണങ്ങൾ നിറഞ്ഞതുമാണ്.
വിദ്യാഭാരതിനടത്തുന്ന സ്കൂളുകളിൽ ഉപയോഗിക്കുന്ന പാഠപുസ്തകങ്ങളെ ക്കുറിച്ച് സമിതി അതിന്റെ റിപ്പോർട്ടിൽപറഞ്ഞ നിരീക്ഷണങ്ങൾ പുസ്തകങ്ങളിലൂടെയുള്ള വിദ്യാഭ്യാസത്തിന്റെ വർഗീയവൽക്കരണത്തെ ഉറപ്പിക്കുന്നതായിരുന്നു.
“”ആവശ്യം ഉണ്ടായിരിക്കേണ്ട, വസ്തുതാപരമോ അനുഭവപരവുമോ ആയ തെളിവുകളൊന്നുമില്ലാതെ തന്നെ പഠന വസ്തുക്കൾ പുരാതന ഇന്ത്യയുടെ നേട്ടങ്ങളെ അതിശയോക്തിപരമായി പെരുപ്പിച്ചു കാണിക്കുന്നു. ആവർത്തി ച്ചുള്ള വിദേശ ആക്രമണങ്ങളുടെയും അധിനിവേശങ്ങളുടെയും, പ്രത്യേകിച്ച് മുസ്ലീം ഭരണാധികാരികളുടെ ഇരയായി രാജ്യത്തെ അവതരിപ്പിക്കുന്ന ഹിന്ദുത്വ ഷോവനിസ്റ്റ് വിവരണങ്ങളും പുസ്തകത്തിൽ നിറയെ ഉണ്ട്. എല്ലാ മുൻകാല നേട്ടങ്ങളും ഇസ്ലാമിന് മുമ്പുള്ള പുരാതന കാലഘട്ടത്തിലേതാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ ഈ പുസ്തകങ്ങൾ നൽകുന്നു. മുസ്ലീം അല്ലെങ്കിൽ ക്രിസ്ത്യൻ സാംസ്കാരിക/മത സാന്നിദ്ധ്യം ഇല്ലാത്ത ഒരു ഭൂമികയായി ഇന്ത്യയെ (അവതരിപ്പിക്കുകയും ചെയ്യുന്നു. ചരിത്രം ഒരൊറ്റ അച്ചുതണ്ടിന് ചുറ്റും വികസിക്കുന്നതായി കാണിക്കുന്ന പുസ്തകത്തിലെ ഉള്ളടക്കം ഇന്ത്യൻ ജനതയെ യഥാർത്ഥ ഇന്ത്യക്കാരും അങ്ങിനെയല്ലാത്തവരും, ഹിന്ദുക്കളായും അപരർ ആയും, ഇരകളും സ്വേച്ഛാധിപതികളുമായും, ആക്രമണകാരികളും കീഴടക്കപ്പെട്ടവരുമായി വേർതിരിക്കുന്നു. പുരാതന കാലം മുതൽ ഇന്ത്യ ഒരു ബഹുസ്വര, ബഹുമത, സമന്വയ സമൂഹമായിരുന്നു എന്ന വസ്തുത വേണ്ടത്ര ഉൗന്നിപ്പറയാത്തതിനാൽ ഭാവി തലമുറയെ സങ്കുചിതവും അസഹിഷ്ണുതയുമുള്ള ചിന്താഗതിയിലേക്ക് ഈ പുസ്തകങ്ങൾ നയിക്കും.” എന്ന് ഈ സമിതി ചൂണ്ടികാണിക്കുന്നു.
പാഠപുസ്തകങ്ങളിലൂടെ മാത്രമല്ല, പാഠ്യേതര പ്രവർത്തനങ്ങളുംസംഘപരിവാർ പ്രത്യയ ശാസ്ത്രങ്ങളുടെ ചുവടു പിടിച്ചു തന്നെയാണ് ഇത്തരം സ്കൂളുകളിൽ നടത്തപ്പെടുന്നത്. ആഗസ്ത് 15-ലെ സ്വാതന്ത്ര്യ ദിനത്തേക്കാൾ, ഒാഗസ്റ്റ് 14 “അഖണ്ഡ ഭാരത് ദിവസ്’ ആണ് പല സരസ്വതി ശിശു വിദ്യാ മന്ദിർ സ്കൂളുകളിലും പ്രാധാന്യത്തോടെ ആഘോഷിക്കുന്നത്. “ശത്രുക്കൾ നടപ്പിലാക്കിയ അഖണ്ഡഭാരതത്തിന്റെ വിഭജനം നമ്മുടെ ചിന്തകളിൽ പ്രകടമാകുകയാണ്’ എന്ന് ബോധ്മാല 5 ഉൗന്നിപ്പറയുന്നു. ഒപ്പം “നമ്മൾ ആരാധിക്കുന്ന അഖണ്ഡഭാരതം പുനഃസ്ഥാപിക്കാൻ പ്രതിജ്ഞയെടുക്കണം’ എന്ന് വിദ്യാർത്ഥികളോട് അഭ്യർത്ഥിക്കുകയും ചെയ്യുന്നു.
“”യോഗ്യമായ “സംസ്കാരം’ നേടുമ്പോൾ ആളുകൾ ആര്യന്മാർ എന്ന് വിളിക്ക പ്പെടാൻ തുടങ്ങിയെന്നും, വൈദിക സംസ്കാരം പ്രചരിപ്പിക്കുന്നതിനായി അവർ കിഴക്കും തെക്കും സഞ്ചരിച്ചതായും ഉള്ള പരാമർശം ബിഹാറിലെ വിദ്യാഭാരതി സ്കൂളുകളിൽ ഉപയോഗിക്കുന്ന പുസ്തകങ്ങളിൽ ഉണ്ടെന്നു ഇഅആഋ റിപ്പോർട്ട് നിരീക്ഷിക്കുന്നുണ്ട്.ബോധ്മാല പരമ്പരയ്ക്കൊപ്പം, അധ്യാപകർക്കുള്ള ഗൈഡ്ബുക്കുകളും ഢആടടട പ്രസിദ്ധീകരിക്കുന്നു. ഈ പുസ്തകങ്ങളും അഖണ്ഡഭാരതം എന്ന ആശയത്തെ മുന്നോട്ട് വയ്ക്കുന്നു. “”ഇന്നത്തെ സ്വതന്ത്ര രാജ്യങ്ങളായ ത്രിവിഷ്ട (ടിബറ്റ്), ഉപഗണസ്ഥാൻ (അഫ്ഗാനിസ്ഥാൻ), ബ്രഹ്മദേശ് (മ്യാൻമർ), സിംഹള (ശ്രീലങ്ക), കിംഗ്പുരുഷ് (നേപ്പാൾ) എന്നിവ ഒരിക്കൽ അവിഭക്ത ഇന്ത്യയുടെ ഭാഗമായിരുന്നുവെന്ന് പുതിയ ചരിത്രം തെളിയിക്കുന്നു”.
ബോധ്മല പോലെ, ഇതിഹാസ് ഗാ രഹാ ഹേ (IGRH) എന്ന അനുബന്ധ പാഠപുസ്തകങ്ങളുടെ ഒരു പരമ്പര കൂടി വിദ്യാഭാരതി സ്കൂളുകളിൽ പഠിപ്പിക്കുന്നു. ഇഅആഋ റിപ്പോർട്ടിൽഛത്തീസ്ഗഡിൽ പഠിപ്പിക്കുന്ന കഏഞഒ പരമ്പരയെക്കുറിച്ച് ഒരു സുപ്രധാന നിരീക്ഷണം ഉണ്ട്…..”ആർഎസ്എസിന്റെ കേന്ദ്ര ആശയങ്ങളിലൊന്ന് ‘വിശുദ്ധ ഭൂമി’ എന്നതിനെ”മാതൃഭൂമി’ ആയി സമീകരിക്കുക എന്നതാണ്. മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും അവരുടെ വിശുദ്ധ ഭൂമി ഇന്ത്യയിൽ അല്ലാത്തത് കൊണ്ട് തന്നെ അവർ രാജ്യത്തോട് പൂർണ്ണമായും വിശ്വസ്തരല്ലെന്ന അവകാശവാദവും ഈ പുസ്തകങ്ങളിൽ ഉണ്ടെന്ന് റിപ്പോർട്ട് ചൂണ്ടി കാണിക്കുന്നു. വീണ്ടും അടിമകളാകാതിരിക്കാൻ തങ്ങൾ ആരാണെന്ന് ഒാർമ്മിക്കാൻകുട്ടികളെ ഉദ്ബോധിപ്പിക്കുകയും, “ഈ രാജ്യം ആരുടേതാണ്? മാതൃഭൂമി, പിതൃഭൂമി, പുണ്യഭൂമി ആരുടെതാണ്? എന്ന ചില ചോദ്യങ്ങളും വളരെ ആലങ്കാരികമായി ഈ പുസ്തകങ്ങൾ ചോദിക്കുന്നു.
CABE-ന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി കണ്ടെത്തിയ നിരീക്ഷണങ്ങളൊന്നും മോദി സർക്കാറിന്റെ കാലത്തും അപ്രസക്തമാവുന്നില്ല എന്ന് മാത്രമല്ല, ആർ എസ് എസ് പ്രത്യയശാസ്ത്രം യാതൊരു മറകളും ഇല്ലാതെ വിദ്യാഭ്യാസ പ്രക്രിയകളിലേക്കും പാഠപുസ്തകങ്ങളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും സർക്കാർ അംഗീകൃത പദ്ധതികളായും, നയങ്ങളായും, പ്രവർത്തന ചട്ടക്കൂടുകളായും നേരിട്ട് കടന്നു വന്നു കൊണ്ടിരിക്കുകയാണ് എന്നതാണ്യാഥാർഥ്യം. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പാർട്ടി അനുകൂല മേധാവികളെ സ്ഥാപിച്ചും, അവരിലൂടെ സ്ഥാപനങ്ങളെകാവിയുടുപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിയും, വീദ്യാഭ്യാസത്തിന്റെ സമഗ്രമായ ഘടനാ പരിഷ്ക്കാരത്തിനു തുടക്കമിട്ടു കൊണ്ടും, പാഠപുസ്തകങ്ങൾ വലിയ തോതിൽ പരിഷ്ക്കരിച്ചും, സേവന-വേതന വ്യവസ്ഥകൾ മാറ്റി മറിച്ചു കൊണ്ടും, സംവരണാനുകൂല്യങ്ങൾ തുടങ്ങിയ വിദ്യാർത്ഥി ക്ഷേമകാര്യങ്ങൾ നിർത്തലാക്കിയും ആണ് മോദികാലത്തു വിദ്യാഭ്യാസത്തിന്റെ തീവ്ര വർഗീയവൽക്കരണം പ്രധാനമായും നടക്കുന്നത്. ഒപ്പം ആർഎസ്എസ്സിന്റെ വിദ്യാർത്ഥി സംഘടനകളിലൂടെയും, മറ്റു ചെറു ഹിന്ദു മതതീവ്രവാദ സംഘടനകളിലൂടെയും കലാലയ അന്തരീക്ഷത്തെ അസ്വസ്ഥമാക്കിയും ഹിന്ദുത്വ അതിന്റെ ഹിംസാത്മക രാഷ്ട്രീയത്തെ ആവർത്തിച്ചുറപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.
മോദി കാലത്തെ ചരിത്ര രചനയും ചരിത്ര പാഠപുസ്തകങ്ങളും
ചരിത്രത്തിന്റെതിരുത്തിയെഴുതൽ ഹിന്ദു ദേശീയവാദ പ്രത്യയശാസ്ത്രത്തിന്റെ രാഷ്ട്രീയ പദ്ധതിയാണ്. സവർക്കറുടെ വീക്ഷണത്തിൽഹിന്ദുത്വം എന്നത് “ഒരു പൊതുരാഷ്ട്രം (രാഷ്ട്രം), ഒരു പൊതുവംശം (ജാതി), ഒരു പൊതു നാഗരികത (സംസ്ക്കാരം) എന്നാണ്. അതിനുഇന്ത്യയെ “ഹിന്ദു” എന്ന് വിവർത്തനം ചെയ്യുന്ന ഒരു ചരിത്ര നിർമ്മാണം ആവശ്യമാണ്. ഒപ്പം ചരിത്രവും മതപരമായ മിത്തും തമ്മിലുള്ള വ്യത്യാസം മായ്ച്ചുകളയുകയും വേണം.ഇന്ത്യയെ ഹിന്ദുത്വവുമായി തുലനം ചെയ്യുന്ന അതിന്റെ രീതിയിലൂടെ തന്നെ മുസ്ലീങ്ങളും ക്രിസ്ത്യാനികളും പൂർണ്ണമായും ഇന്ത്യക്കാരല്ലാതാവുകയുംസ്വാഭാവികമായി തന്നെഒഴിവാക്കപ്പെടുകയും ചെയ്യുന്നു. ആര്യ വംശീയ ശുദ്ധി ഉറപ്പിക്കാൻ നാസികൾ എപ്രകാരമാണോ ശാസ്ത്രത്തെ പ്രയോജനപ്പെടു ത്തിയത്, അതുപോലെ സംഘപരിവാർ തങ്ങളുടെ ആധിപത്യം സ്ഥാപിക്കാൻ ചരിത്രത്തെ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. പാഠപുസ്തക ങ്ങളിലെ ചരിത്രം മാറ്റിയെഴുതിയും, പുരാണങ്ങളുമായി ബന്ധപ്പെട്ട ചരിത്ര ഗവേഷണങ്ങൾ പ്രോത്സാഹിപ്പിച്ചും, മിത്തുകൾ ചരിത്രമാക്കി അവതരിപ്പിച്ചും ആണ് സംഘപരിവാർ പുതിയ ഭാരത ചരിതം രചിച്ചുകൊണ്ടിരിക്കുന്നത്.
സാംസ്കാരിക ഹിന്ദു സ്വത്വത്തിൽ പുതിയ തലമുറകളെ വാർത്തെടു ക്കുന്നതിനുള്ള സുപ്രധാന ഉപാധിയായിഹിന്ദു ദേശീയ വാദികൾചരിത്രത്തെകണക്കാക്കുന്നു. ഹിന്ദുത്വ ദേശീയ വാദികളുടെ ഇടപെടലിൽ 1970-കളുടെ അവസാനത്തിൽ ജനതാ സഖ്യം നിലനിന്നപ്പോൾ പുതിയ ചരിത്ര പാഠപുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ ശ്രമം നടന്നിരുന്നു. പക്ഷെ ഈ ശ്രമം വിജയിച്ചില്ല. 1998-ലെ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുകയും കൂട്ടുകക്ഷി സർക്കാരുണ്ടാക്കുകയും ചെയ്തതിന് ശേഷം ആദ്യം ശ്രമിച്ചത് വിദ്യാഭ്യാസ മേഖലയെ തങ്ങൾക്കു അനുകൂലമാം വിധം പ്രയോജനപ്പെടുത്താൻനിയമ നിർമ്മാണ മേഖലയിലും, പാഠപുസ്തക രൂപീകരണ പ്രക്രിയകളിലും ഇടപെടുന്ന സുപ്രധാന അധികാര സ്ഥാനങ്ങൾ കയ്യടക്കുക എന്നതായിരുന്നു. ആറ് വർഷ കാലയളവിലെഎൻഡിഎ കാലയളവിൽഏറ്റവും വിവാദമായത് പുതിയ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടും നാല് പുതിയ ചരിത്ര പാഠപുസ്തകങ്ങളും ആണ്. പുരാതന ഇന്ത്യ, മധ്യകാലഘട്ട ഇന്ത്യ, സമകാലിക ഇന്ത്യ, ഇന്ത്യയും ലോകവും എന്നിവയായിരുന്നു 2000-ൽ എൻസിഇആർടി പ്രസിദ്ധീകരിച്ച ചരിത്ര പാഠപുസ്തകങ്ങൾ. പുസ്തകങ്ങളുടെ തലക്കെട്ട് സൂചിപ്പിക്കുന്നത് പോലെ, ആദ്യ രണ്ട് പുസ്തകങ്ങൾ ഇന്ത്യയുടെ ചരിത്രവുമായി ബന്ധപ്പെട്ടതാണ്. ഈ ചരിത്ര പുസ്തകങ്ങൾ അസഹിഷ്ണുതയും ആക്രമണോത്സുകതയും ഉള്ള മതമായി ഇസ്ലാം മതത്തെ വ്യഖ്യാനിക്കുകയും അതേസമയം ഹിന്ദുമതത്തിന്റെ ശ്രേണിപരമായ ഘടനയെ കുറിച്ചോ, ജാതി വ്യവസ്ഥയെ കുറിച്ചോ പറയാതെനിശബ്ദത പാലിക്കുകയും ചെയ്യുന്നു. ജാതി വ്യവസ്ഥയിൽ നിന്ന് ഉയർന്നുവന്ന അസമത്വങ്ങൾ ചുരുക്കം ചില സന്ദർഭങ്ങളിൽ പരാമർശിക്കപ്പെടുന്നുണ്ടെങ്കിലും, ജാതി ഘടന നിലനിർത്തി പോരുന്നതിൽ ഹിന്ദു മതത്തിന്റെ പങ്കിനെക്കുറിച്ച് സൂചനകൾ ഒന്നും അവശേഷിപ്പിക്കാതെ അത് തുടരുകയും ചെയ്യുന്നു. പാഠ്യപദ്ധതി മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ പരിഷ്കരിച്ച ഈ ചരിത്ര പാഠപുസ്തകങ്ങളിൽ നിന്ന് ഹിന്ദുത്വ എെഡിയോളജിയയുടെ സ്വാധീനം വ്യക്തമാക്കുന്നചില ഉദാഹരണങ്ങൾ തനേജ (2003) ചൂണ്ടി കാണിക്കുന്നുണ്ട്.
- ആര്യന്മാരെ ഇന്ത്യയുടെ യഥാർത്ഥ നിവാസികളായും ഇന്ത്യൻ നാഗരികതയുടെ നിർമ്മാതാക്കളായും കാണിക്കുന്നു. നേരെമറിച്ച്, മുസ്ലീങ്ങളുടെ വരവ് ഇന്ത്യൻ സമൂഹത്തിന്റെഏകതാനതയെ തകർത്ത ഒരു കടന്നുകയറ്റമായി ചിത്രീകരിക്കപ്പെടുന്നു.
- ഭരണാധികാരികൾ ഹിന്ദുക്കളാണെന്ന കാരണത്താൽ ചരിത്രത്തിന്റെ പുരാതന കാലഘട്ടം, പ്രത്യേകിച്ച് മൗര്യൻ, ഗുപ്ത കാലഘട്ടം, “സുവർണ്ണം’ എന്ന് വിവരിച്ചിരിക്കുകയും, മധ്യകാല നൂറ്റാണ്ടുകൾ സംസ്കാരത്തിന് ഭീഷണിയായും, അന്ധകാര യുഗമായും,ഇന്ത്യൻ നാഗരികതയ്ക്കെതിരായ ആക്രമണവുമായും ചിത്രീകരിച്ചിരിക്കുന്നു
- മുഗൾ ചക്രവർത്തിമാരെ, പ്രത്യേകിച്ച് ഔറംഗസേബിനെ, ഈ ഭരണാധികാരികൾ പ്രവർത്തിച്ച മധ്യകാല സന്ദർഭത്തെ പരാമർശിക്കാതെ ക്രൂരരായ സ്വേച്ഛാധിപതികളായി ചിത്രീകരിക്കപ്പെടുന്നു.
- ദേശീയ പ്രസ്ഥാനത്തെക്കുറിച്ച് പറയുമ്പോൾ, മുസ്ലിംകളെ രാജ്യത്തിന്റെ ശത്രുക്കളായി ചിത്രീകരിക്കുകയും ഇന്ത്യയുടെ വിഭജനത്തിന് ഉത്തരവാദികളാക്കുകയും ചെയ്യുന്നു, അതേസമയം ഹിന്ദു വർഗീയ ശക്തികളെ ഏറ്റവും വലിയ രാജ്യസ്നേഹികളായും ദേശീയവാദികളായും ചിത്രീകരിക്കുന്നു.
ഈവിധം വക്രീകരിക്കപ്പെട്ടതും വർഗീയവത്കരിക്കപ്പെട്ടതുമായ ചരിത്രത്തിന്റെ അവതരണമാണ് പാഠപുസ്തകങ്ങളിലുടനീളം തുടർന്നിരിക്കുന്നത്.2004-ൽ എൻ ഡി എ പരാജയപ്പെട്ടതോടെ ഈ പുസ്തകങ്ങൾപിൻവലിക്കുകയും ചെയ്തു.
ആർഎസ്എസ്സ് നിയന്ത്രണത്തിലുള്ള സ്കൂളുകളിൽ ഉപയോഗിക്കപ്പെടുന്ന സമാന്തര പാഠപുസ്തകങ്ങളിലൂടെ തീർത്തും യുക്തിരഹിതവും അടിസ്ഥാനമില്ലാത്തതുമായ വിവരങ്ങൾ കുട്ടികളിലേക്ക് എത്തുന്നുണ്ട്. ഹിന്ദുയിസത്തെ ലോകത്തിന്റെ എല്ലാ ജ്ഞാനത്തിന്റെയും ഉറവിടമായി അവതരിപ്പിക്കുകയും, രാമായണമാണ് ഹോമറിന്റെ ഇലിയഡിനു പ്രചോദനമായതെന്നും, ഹിമാലയസാനുക്കളിൽ അലഞ്ഞുതിരിഞ്ഞുനടന്ന കാലത്തു ഹിന്ദുയിസത്തിൽ നിന്നാണ് യേശു തന്റെ ആശയങ്ങൾ രൂപപ്പെടുത്തിയത് എന്നെല്ലാമുള്ള “ചരിത്ര” കഥകളാണ് ഈ പുസ്തകങ്ങളിൽ ഉള്ളത്.
ചരിത്രമെഴുത്തിനു വിമർശനാത്മക അന്വേഷണങ്ങൾ കൂടിയേ തീരൂ. ഒപ്പംതന്നെ ചരിത്ര രചനയുടെ അനുയോജ്യമായ രീതിശാസ്ത്രത്തിന്റെ പ്രയോഗവും, തെളിവുകളുടെ വിശ്വാസ്യതയും, കാര്യ-കാരണ ബന്ധങ്ങളുടെ യുക്തിയും ഉറപ്പു വരുത്തേണ്ടതുണ്ട്. സംഘപരിവാർ രചിക്കുന്ന “”ഭാരതവൽക്കരിച്ച” ചരിത്രം യഥാർത്ഥത്തിൽ ഹിന്ദുത്വ വർഗീയതയുടെയും യുക്തിരാഹിത്വത്തിന്റെയും ഗീബൽസിയൻ രീതിശാസ്ത്രത്തിന്റെ ഉത്പന്നം മാത്രമായി മാറുന്നു. വർഗീയ ചരിത്ര രചന ചരിത്രകാരന്മാർ ഉപേക്ഷിച്ചുവെങ്കിലും വർഗീയവാദികൾക്കു അതിനു കഴിയില്ല എന്ന് ഒാരോ സംഘപരിവാർ ഭരണ നേതൃത്വവും കൂടുതൽ വ്യക്തമായി തെളിയിക്കുന്നു.” നമുക്കിപ്പോൾ വർഗീയവാദികൾ മാത്രമേ ഉള്ളു, വർഗീയ ചരിത്രകാരന്മാർ ഇല്ല. ആർ.സി.മജുംദാറുമായിനമുക്കാർക്കും തർക്കത്തിൽ ഏർപ്പെടാം. പക്ഷെ ഒരു ചരിത്രവും അറിയാത്തൊരാളുമായി അതെങ്ങനെ സാധിക്കും” എന്ന് പ്രശസ്ത ചരിത്രകാരനായ ഇർഫാൻ ഹബീബ് രസകരമായി ചോദിക്കുന്നുണ്ട്.
ചരിത്ര ഗവേഷണങ്ങളുടെ ഭാരതീയവൽക്കരണ ശ്രമങ്ങൾ 1973 തൊട്ടേ ആരംഭിച്ചിരുന്നു. ആർഎസ്എസ്സ് അനുഭാവികളെ ഇന്ത്യൻ കൗൺസിൽ ഒാഫ് ഹിസ്റ്റോറിക്കൽ റിസേർച്ചിൽനിയമിച്ചും, പുരാണേതിഹാസങ്ങളെ ആസ്പദമാക്കി ഗവേഷണങ്ങൾ നടത്തിയുമാണ് ഈ പദ്ധതി തുടർന്നുപോവുന്നത്. ഇത്തരം ചരിത്ര ഗവേഷണങ്ങൾക്കായാണ് അഖില ഭാരതീയ ഇതിഹാസ സങ്കലൻ യോജന (ABISY) രൂപീകരിച്ചത്.അയോധ്യയിൽ രാമക്ഷേത്രത്തിനായുള്ള കാമ്പെയ്ൻ രൂപപ്പെടുത്തുന്നതിൽ പ്രധാന തന്ത്രജ്ഞനായ മൊറോപന്ത് പിംഗ്ലെയുടെനേതൃത്വത്തിലാണ് 1979-ൽ അആകടഥ സ്ഥാപിതമാവുന്നത്. പിന്നീട് ബാലമുകുന്ദ പാണ്ഡെയുടെ നേതൃത്വത്തിൽ ഈസ്ഥാപനം വികസിച്ചു. ബ്രിട്ടീഷുകാരുടെ “വികലത’കളിൽ നിന്ന് ശുദ്ധീകരിച്ച് ദേശീയ വീക്ഷണകോണിൽ നിന്ന് “ഭാരതീയ’ ചരിത്രം എഴുതുക എന്ന ലക്ഷ്യത്തെ മുൻനിർത്തിയാണ് അആകടഥ പ്രവർത്തിക്കുന്നത്.പാണ്ഡെയുടെ അഭിപ്രായത്തിൽ, ഇന്ത്യൻ ചരിത്രത്തിന്റെഏറ്റവും പ്രധാനപ്പെട്ട സ്രോതസ്സായിരുന്നു പുരാണങ്ങൾ. ഇന്ത്യൻസംസ്കാരവൈവിധ്യത്തിന് കീഴെഅവയെ ഏകീകരിക്കുന്ന ഹൈന്ദവ സംസ്കാരമുണ്ടെന്ന് സംഘടന വ്യക്തമാക്കുന്നു. ഇന്തോ-ആര്യന്മാർ മധ്യേഷ്യയിൽ നിന്ന് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് കുടിയേറിപ്പാർത്തവരല്ല, മറിച്ച് ഇന്ത്യയുടെ യഥാർത്ഥ നിവാസികളായിരുന്നുവെന്നും അവരിൽ ചിലർ പിന്നീട് ഉപഭൂഖണ്ഡം വിട്ട് ലോകത്തിന്റെ മറ്റ് ഭൂവിഭാഗങ്ങളെ സിവിലൈസ് ചെയ്തു എന്നും അആകടഥ വിശ്വസിക്കുന്നു. ഈ വാദം തെറ്റാണെന്നു നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ടെങ്കിലും, ഇതിനെ വീണ്ടും വീണ്ടും ഉറപ്പിച്ചെടുക്കാനുള്ള ഗവേഷണങ്ങളാണ് അആകടഥ ഏറ്റെടുത്തുകൊണ്ടിരിക്കുന്നത്. 2014 മോദി അധികാരത്തിൽ വന്നതിനുശേഷംജൂലൈയിൽ, അആകടഥയുടെ ആന്ധ്രാ പ്രദേശ് ചാപ്റ്ററിന്റെ തലവനായ യെല്ലപ്രഗഡ സുദർശൻ റാവുവിനെ ഇന്ത്യൻ കൗൺസിൽ ഒാഫ് ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ (ICHR) ചെയർപേഴ്സണായി നിയമിക്കപ്പെട്ടു. മതിയായ യോഗ്യതകൾ ഇല്ലാതെ തന്നെയാണ് ഈ നിയമനവുംനടന്നത്.2015 മാർച്ചിൽ, അആകടഥയുമായി ബന്ധപ്പെട്ട മറ്റ് മൂന്ന് ചരിത്രകാരന്മാരെ കൂടി കൗൺസിലിലേക്ക് അംഗങ്ങളായി നാമനിർദ്ദേശം ചെയ്തു. 2014 ആഗസ്റ്റിൽ തന്നെ അആകടഥ അതിന്റെ നാല് ഗവേഷണ പ്രൊജക്ടുകൾ പൂർത്തീകരിച്ചതായി പ്രഖ്യാപിച്ചിരുന്നു. സരസ്വതി നദിയുടെ ഉത്ഭവവും സഞ്ചാര പാതയും കണ്ടെത്തി, ആ നദിയെക്കുറിച്ചുള്ള വേദങ്ങളിലെ പരാമർശങ്ങൾക്ക് തെളിവുകൾ നൽകാനും ഒപ്പം ആര്യന്മാർ ഇന്ത്യയിലേക്ക് കുടിയേറി എന്ന സിദ്ധാന്തത്തെ നിരാകരിച്ചുകൊണ്ട് പകരം ഇന്ത്യയ്ക്ക് പുറത്തേക്ക് കുടിയേറിയ ആര്യന്മാർ യഥാർത്ഥത്തിൽ ഇന്ത്യയിൽ നിന്നുള്ളവരാണെന്ന അവകാശവാദം സ്ഥാപി ച്ചെടുക്കാനും ആണ് ഈ ഗവേഷണം നടന്നത്.
എല്ലാ ഹിന്ദു പുരാണങ്ങളും ഒരു വിജ്ഞാനകോശത്തിലേക്ക് സമാഹരിച്ച് അതിന്റെ യഥാർത്ഥ അർത്ഥം വ്യാഖ്യാനിക്കാൻ പണ്ഡിതന്മാരെ പ്രേരിപ്പി ക്കുകയും ഇന്ത്യയുടെ യഥാർത്ഥ ചരിത്രമായി അത് മുന്നോട്ട് വെക്കുകയും ചെയ്യുന്നതാണ് അടുത്ത പത്ത് വർഷത്തെ പദ്ധതിയെന്ന് അആകടഥ പ്രഖ്യാപി ച്ചിട്ടുണ്ട്. ഇന്ത്യയിലെ 670 പരം ജില്ലകളുടെ ചരിത്രം രേഖപ്പെടുത്താനും, 600- ലധികം ആദിവാസി സമൂഹങ്ങളുടെ ചരിത്രം വിവരിക്കാനും ഉദ്ദേശി ക്കുന്നതായും അആകടഥ വ്യക്തമാക്കിയിട്ടുണ്ട്. ഗ്രാമങ്ങളിൽ വാമൊഴിയായി നിലനിൽക്കുന്ന ദൈവങ്ങളുടെ കഥകൾ ശേഖരിച്ചു, അആകടഥ നേതാക്കൾ അതിനെ വിശകലനംചെയ്തുകൊണ്ട് ആ കഥകളിലെ പ്രത്യേക പദങ്ങളിലോ പദപ്രയോഗങ്ങളിലോ ശ്രദ്ധ കേന്ദ്രീകരിച്ച് സംസ്കൃത ഗ്രന്ഥങ്ങളുമായുള്ള അതിന്റെ സാമ്യം തെളിയിക്കുകയുംഅത് വഴി ഗ്രാമങ്ങളിലെ ദൈവങ്ങളുടെ സംസ്കൃത സ്വത്വം സ്ഥാപിച്ചെടുക്കാനുമാണ് ഈ പദ്ധതി തയ്യാറാക്കി യിരിക്കുന്നത്. 1995 മുതൽ ഈ സംഘടനാ അതിന്റെ പ്രസിദ്ധീകരണമായ “ഇതിഹാസ് ദർപ്പൺ’ (മിറർ ഒാഫ് ഹിസ്റ്ററി ) ഇടയ്ക്കിടെ പ്രസിദ്ധീകരിച്ചിരുന്നു.2016 മുതൽ ഇന്ത്യൻ കൗൺസിൽ ഒാഫ് ഹിസ്റ്റോറിക്കൽ റിസർച്ച് ഈ പ്രസിദ്ധീകരണം ഏറ്റെടുത്തു.
സാമൂഹിക ശാസ്ത്രം, പ്രത്യേകിച്ച് ചരിത്ര പാഠപുസ്തകങ്ങൾ ദേശീയ എെഡന്റിറ്റിയും ദേശസ്നേഹവുംവളർത്തിയെടുക്കുന്നതിനു സഹായകമായ അക്കാദമിക പശ്ചാത്തലങ്ങൾ പ്രദാനം ചെയ്യുന്നവയാണ് എന്നത് കൊണ്ട് തന്നെ ഈ പുസ്തകങ്ങളെ കേന്ദ്രീകരിച്ചു ആസൂത്രിതമായ നീക്കങ്ങൾ സംഘപരിവാർ ഭരണ നേതൃത്വം എല്ലായ്പ്പോഴും നടത്തിയിട്ടുണ്ട്. ആർഎസ് എസ്സിന്റെവിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതിയുടെ ദേശീയ നിര്വാഹക സമിതിയംഗവും ശിക്ഷാ ബച്ചാവോ ആന്ദോളൻ സമിതിയുടെ കൺവീനറുമായ ദീനാനാഥ്ബത്ര ഇന്ത്യൻ വിദ്യാഭ്യാസത്തെ വർഗീയവൽക്കരിക്കുന്നതിൽ ഏറെ പങ്കുവഹിച്ച വ്യക്തിയാണ്. സംഘപരിവാറിന് അസ്വീകാര്യമാകുന്ന എല്ലാ ഉള്ളടക്കങ്ങളെയും പാഠപുസ്തകളിൽ നിന്നും, രാജ്യത്തു പ്രസിദ്ധീകരിക്കപ്പെട്ട മറ്റു പുസ്തകങ്ങളിൽ നിന്നും നീക്കം ചെയ്യാനും നിരോധിക്കാനും നിരന്തരമായി പരിശ്രമിക്കുന്ന വ്യക്തിയാണ് ബത്ര എന്ന് കാണാം. മുൻ എൻഡിഎ ഗവണ്മെന്റ് 2001-ൽ എൻസിഇആർടി (NCERT)യുടെ ഉപദേശക സമിതി അംഗമായി ദിനാനാഥ് ബത്രയെ നിയോഗിച്ചിരുന്നു. ഇക്കാലയളവിൽ ആർ എസ് എസ് മറച്ചു വെക്കാനാഗ്രഹിക്കുന്നതെല്ലാം ചഇഋഞഠ പാഠപുസ്തകങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ നിർദേശങ്ങൾ നൽകിയത് ബത്രയായിരുന്നു. പുരാതനഹിന്ദു സമൂഹങ്ങളിൽ നിലനിന്നിരുന്ന ജാതി സമ്പ്രദായ മർദ്ദക വ്യവസ്ഥകൾ, തൊട്ടുകൂടായ്മ, വൈദിക കാലഘട്ടത്തിൽ ഹിന്ദുക്കൾ ബീഫ് ഭക്ഷണമായി ഉപയോഗിച്ചിരുന്നു എന്ന വസ്തുതകൾ തുടങ്ങി സംഘപരിവാറിന് അനഭിമത മായതെല്ലാം ആ കാലയളവിൽ തന്നെ പാഠപുസ്തകങ്ങളിൽ നിന്ന് നീക്കം ചെയ്തു. വിദ്യാഭ്യാസ മാറ്റത്തിന്റെ ദിശ എങ്ങിനെയായിരിക്കണമെന്നും ബത്ര വ്യക്തമാക്കുന്നുണ്ട്””ഇന്ത്യയിലെ വിദ്യാഭ്യാസം ഭാരതീയമോ യഥാർത്ഥ വിദ്യാഭ്യാസമോ അല്ല…. ഇത് പരിഹരിക്കുന്നതിന് ഒരു ദേശീയ വിദ്യാഭ്യാസ സമ്പ്രദായം വികസിപ്പിക്കേണ്ടതുണ്ട്. ഇതിലൂടെ നമുക്ക് ഹിന്ദുത്വത്തോടും ദേശീയതയോടും പ്രതിബദ്ധതയുള്ള ഒരു യുവതലമുറയെ വളർത്തി യെടുക്കണം”. രാജ്യത്തിന്റെ സാമൂഹിക-സാംസ്കാരിക ചരിത്രത്തിന്റെ സമഗ്രമായ പുനരവതരണത്തിലൂടെഇത് സാധ്യമാക്കാൻ കഴിയുമെന്നും ബത്ര വിശ്വസിക്കുന്നു.

2014-ൽ അധികാരത്തിൽ വന്ന ബിജെപി സർക്കാർ സ്കൂൾ പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിയപ്പോൾ വിവാദങ്ങൾ ഉയർന്നിരുന്നു. രാജ്യത്തെ വിദ്യാഭ്യാസസംവിധാനത്തിൽമാറ്റമൊന്നും വരുത്തില്ലെന്ന് അന്നത്തെ കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി പാർലിമെന്ററിൽ പറഞ്ഞതിനെ തിരുത്തി അന്ന് ദിനനാഥ് ബത്ര രംഗത്തെത്തി. സർക്കാർ മാറുമ്പോൾ വിദ്യാഭ്യാസ നയങ്ങളുംമാറ്റണമെന്നും, അത്തര ത്തിലുള്ള മാറ്റം കൊണ്ടുവരുമെന്ന് സ്മൃതി ഇറാനി തനിക്ക് ഉറപ്പു നൽകിയിട്ടുണ്ട് എന്നുമാണ് ബത്ര പറഞ്ഞത്.
“”രാഷ്ട്രീയ മാറ്റം സംഭവിച്ചു, ഇപ്പോൾ വിദ്യാഭ്യാസത്തിന്റെ സമഗ്രമായ നവീകരണം ഉണ്ടാകണം” എന്ന് 2014-ലെ ബിജെപി സർക്കാരിന്റെ അധികാരോഹണത്തിനു പുറകെ നരേന്ദ്ര മോദിയെ സന്ദർശിച്ച ശേഷം ബത്ര ഉറച്ചു പറയുന്നുണ്ട്. “”എൻസിഇആർടി പാഠപുസ്തകങ്ങൾ രാജ്യത്തിന്റെ ലക്ഷ്യങ്ങൾക്കനുസരിച്ച് മാറ്റിയെഴുതും, അതുവഴി കുട്ടികളിൽ രാജ്യസ്നേഹം വളർത്തും.പാശ്ചാത്യ ആധുനികതയല്ല, ഇന്ത്യൻ അടിത്തറയുള്ളരാജ്യസ്നേഹവും ആത്മീയതയും ഉള്ള ആധുനികതയാണ് നമ്മൾക്ക് വേണ്ടത്” എന്ന് സംശയലേശമന്യേ ബത്ര പ്രഖ്യാപിക്കുന്നുണ്ട്. പാഠപുസ്തകങ്ങളിൽ ഉപയോഗിക്കുന്ന ഭാഷയിൽത്തന്നെ മാറ്റങ്ങൾ കൊണ്ടുവരണമെന്ന് ബത്ര നിരീക്ഷിക്കുന്നു. ഉറുദു പദങ്ങൾ ഹിന്ദി പാഠപുസ്തങ്ങളിലെ പദാവലിയെ മലിനീകരിക്കുന്നുവെന്നും, അവനീക്കംചെയ്ത് സംസ്്കൃത പദങ്ങൾ പകരം കൊണ്ടുവരണമെന്ന് ബത്ര മാനവ വിഭവ ശേഷി വകുപ്പ് മന്ത്രിക്ക് നൽകിയ മെമ്മോറാണ്ടത്തിൽ ആവശ്യപ്പെടുന്നുണ്ട്. ഹിന്ദുത്വ വിദ്യാഭ്യാസത്തിനു അനുയോജ്യമായഒമ്പതോളം പുസ്തകങ്ങൾ ബത്ര രചിച്ചിട്ടുണ്ട്. ബത്രയുടെതീവ്ര ഹിന്ദുത്വ നിലപാടിനുള്ള മോദിയുടെ അംഗീകാരമായാണ് ഈ പുസ്തകങ്ങൾഗുജറാത്തിലെ സ്കൂളുകളിൽ സപ്ളിമെന്ററി പുസ്തകൾ ആയി പഠിപ്പിക്കാൻ ശുപാർശ ചെയ്യപ്പെടുന്നത്. ഗുജറാത്തിലെ 42,000 സ്കൂൾവായനശാലകളിലും ഈ പുസ്തകം സൗജന്യമായി വിതരണം ചെയ്യാനും തീരുമാനമായി.
ഏൗഷമൃമ േടമേലേ ടരവീീഹ ഠലഃയേീീസ ആീമൃറ (ഏടടഠആ) പ്രസിദ്ധീകരിച്ച “തേജോമയ് ഭാരത്’ എന്ന ബത്രയുടെ ഒൻപതാമത്തെ പുസ്തകം-ചരിത്രം, ശാസ്ത്രം, ഭൂമിശാസ്ത്രം, മതം തുടങ്ങിയവയുടെ അടിസ്ഥാനകാര്യങ്ങൾ കുട്ടികളെ പഠിപ്പിക്കാൻ ശ്രമിക്കുന്നു. ഇന്ത്യൻ വിദ്യാഭ്യാസം ഏറ്റെടുക്കണമെന്ന് ബത്ര ആഗ്രഹിക്കുന്ന ഹിന്ദുത്വ ദിശയെക്കുറിച്ച് ഈ പുസ്തകത്തിൽ നിന്നുള്ള ഉദ്ധരണികൾ വ്യക്തമാക്കും.
“”സ്റ്റെം സെൽ ഗവേഷണത്തിന്റെ കണ്ടുപിടുത്തത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാൻ അമേരിക്ക ആഗ്രഹിക്കുന്നു, പക്ഷേ സത്യത്തിൽ ഇന്ത്യയുടെ ഡോ.ബാൽകൃഷ്ണ ഗൺപത് മാതാപർക്കറിന് ശരീര ഭാഗങ്ങൾ പുനരുജ്ജീവിപ്പിക്കാനുള്ള പേറ്റന്റ് ഇതിനകം ലഭിച്ചിട്ടുണ്ട്. ഈ ഗവേഷണം പുതിയതല്ല; ഡോ മാതാപർകർ മഹാഭാരതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. കുന്തിക്ക് സൂര്യനെപ്പോലെ ശോഭയുള്ള ഒരു പുത്രനുണ്ടായിരുന്നു. രണ്ടുവർഷമായി ഗർഭം ധരിക്കാൻ കഴിയാതിരുന്ന ഗാന്ധാരി ഇതറിഞ്ഞപ്പോൾ ഗർഭച്ഛിദ്രം നടത്തി. അവളുടെ ഗർഭപാത്രത്തിൽ നിന്ന് ഒരു വലിയ മാംസപിണ്ഡം പുറത്തുവന്നു. വ്യാസനെ കൊട്ടാരത്തിലേക്കു വിളിപ്പിച്ചു. ഉറപ്പുള്ള ഈ മാംസപിണ്ഡം അദ്ദേഹം നിരീക്ഷിച്ചു, എന്നിട്ട് അത് പ്രത്യേക മരുന്നുകൾക്കൊപ്പം ഒരു തണുത്ത ടാങ്കിൽ സൂക്ഷിച്ചു. പിന്നീട് മാംസ പിണ്ഡത്തെ 100 ഭാഗങ്ങളായി തിരിച്ച് നെയ്യ് നിറച്ച 100 ടാങ്കുകളിൽരണ്ട് വർഷത്തേക്ക് വെവ്വേറെ സൂക്ഷിച്ചു.. രണ്ടുവർഷത്തിനുശേഷം ഇതിൽ നിന്ന് 100 കൗരവർ ജനിച്ചു. ഇത് വായിച്ചപ്പോൾ, സ്റ്റെം സെൽ തന്റെ കണ്ടുപിടുത്തമല്ലെന്ന് അദ്ദേഹം (മാതാപർക്കർ) മനസ്സിലാക്കി. ആയിരക്ക ണക്കിന് വർഷങ്ങൾക്ക് മുമ്പ് തന്നെ ഇന്ത്യയിൽ സ്റ്റം സെൽ ടെക്നോളജി ഉണ്ടായിരുന്നു.” (page 9293)
“”ഇന്ത്യൻ ഋഷികൾ അവരുടെ യോഗവിദ്യ ഉപയോഗിച്ച് ദിവ്യദൃഷ്ടി നേടും. ടെലിവിഷന്റെ കണ്ടുപിടുത്തം ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതിൽ സംശയമില്ല. മഹാഭാരതത്തിൽ, സഞ്ജയൻ ഹസ്തിനപുരത്തിലെകൊട്ടാരത്തിനുള്ളിൽ ഇരുന്ന് തന്റെ ദിവ്യശക്തിഉപയോഗിച്ച് മഹാഭാരത യുദ്ധത്തിന്റെ തത്സമയ സംപ്രേക്ഷണം അന്ധനായ ധൃതരാഷ്ട്രർക്ക്അനുഭവേദ്യമാക്കുന്നുണ്ട്”. (page 64 )
“”മോട്ടോർ കാർ, വേദിക് കാലഘട്ടത്തിലും ഉണ്ടായിരുന്നു. അത് അനശ്വരഥ് എന്നറിയപ്പെട്ടിരുന്നു. സാധാരണ രഥം കുതിരകളാണ് വലിക്കുന്നത്. അനശ്വരഥ് ഒാടിച്ചിരുന്നത് കുതിരകൾ ഇല്ലാതെ- യന്ത്ര രഥങ്ങളായിട്ടായിരുന്നു. അതാണ് ഇന്നത്തെ മോട്ടോർ കാറുകൾ. ഋഗ്വേദത്തിൽ ഇതിനെക്കുറിച്ച് പരാമർശങ്ങൾ ഉണ്ട്” (page 60)
പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പുസ്തകങ്ങൾക്കെല്ലാം ഒരു അഭിനന്ദന മുഖവുര എഴുതുകമാത്രമല്ല, പൊതു ചടങ്ങിലും, യുട്യൂബ് വിഡിയോയിലും ഇതേ ആശയങ്ങൾ ആവർത്തിക്കുക കൂടി ചെയ്യുന്നുണ്ട്.
പ്രശസ്ത അമേരിക്കൻ എഴുതുകാരിയും, ചിക്കാഗോ സർവ്വകലാശാലയിലെ അധ്യാപികയുമായ വെൻഡി ഡോണിഗർ രചിച്ച്,ഇന്ത്യയിൽ 2009-ൽപെൻഗ്വിൻ ബുക്ക്സ് പ്രസിദ്ധീകരിച്ച “”ദ ഹിന്ദൂസ്: ആൻ ആൾട്ടർനേറ്റീവ് ഹിസ്റ്ററി” എന്ന പുസ്തകത്തിനെതിരെയും ദിനാനാഥ് ബത്ര രംഗത്ത് വന്നിരുന്നു. ഹിന്ദുയിസത്തെക്കുറിച്ച് വികലമായതും വാസ്തവ വിരുദ്ധവുമായ വിവരങ്ങളാണ് പുസ്തകം പ്രചരിപ്പിക്കുന്നത് എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് പെൻഗ്വിൻ ബുക്സിനെതിരെ ബത്ര നാലു വർഷത്തോളം കേസ് നടത്തി. ഒടുവിൽ കോടതിയുടെ മധ്യസ്ഥതയിൽ പ്രസാധകർ, ഇന്ത്യയിൽ അച്ചടിച്ച പുസ്തകത്തിന്റെ എല്ലാ കോപ്പികളും നശിപ്പിക്കുവാനും പുസ്തകത്തിന്റെ തുടർപ്രസിദ്ധീകരണം നിർത്തിവെക്കാനും തീരുമാനിച്ചു. “ത്രീ ഹൺഡ്രഡ് രാമായണാസ്: ഫൈവ് എക്സാംബിൾസ് ആൻഡ് ത്രീ തോട്ട്സ് ഒാൺ ട്രാൻസ്ലേഷൻ” എന്ന എ കെ രാമാനുജന്റെ പ്രബന്ധം ഹിന്ദുമതവികാരത്തെ വ്രണപ്പെടുത്തുന്നു എന്ന കാരണത്താൽ ഡൽഹി സർവകലാശാലയിലെ ബിഎ രണ്ടാം വർഷ സിലബസിൽനിന്ന് എടുത്തുമാറ്റാൻ അക്കാദമിക് കൗൺസിൽ തീരുമാനിച്ചത് ബത്രയുടെ നിയമ നടപടികളെത്തുടർന്നായിരുന്നു. ശേഖർ ബന്ദ്യോപായ രചിച്ച് ഒാറിയന്റ് ബ്ലാക്സ്വാൻ പ്രസിദ്ധീകരിച്ച “ഫ്രം പാർസി ടു പാർട്ടീഷൻ: എ ഹിസ്റ്ററി ഒാഫ് മോഡേൺ ഇന്ത്യ’ എന്ന പുസ്തകത്തി നെതിരെയും ബത്ര നിയമ നടപടികൾ സ്വീകരിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി ഒാറിയന്റ് ബ്ലാക്സ്വാൻ പ്രസിദ്ധീകരിക്കുമെന്ന് അനൗൺസ് ചെയ്ത മേഘ കുമാർ എന്ന ചരിത്രകാരിയുടെ “”കമ്മ്യൂണലിസം ആൻഡ് സെക്ഷ്വൽ വയലൻസ്: അഹമ്മദാബാദ്സിൻസ് 1969” എന്ന പുസ്തകത്തിന്റെ വില്പന നിറുത്തിവെക്കാനും, പുസ്തകത്തിലെചില ഭാഗങ്ങൾ മാറ്റി എഴുതണമെന്നുംപ്രസാധകർ തന്നെ മേഘ കുമാറിനോട് ആവശ്യപ്പെടുകയുണ്ടായി.
2017-ൽ സ്കൂൾ പാഠപുസ്തകങ്ങൾ പക്ഷപാതിത്വരഹിതവും “പ്രചോദിപ്പിക്കു ന്നതു’മാക്കാം എന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങളുടെ അഞ്ച് പേജുള്ള ഒരു ലിസ്റ്റ് ദിനാനാഥ് ബത്ര നേതൃത്വം നൽകുന്ന “ശിക്ഷ സംസ്കൃതി ഉത്ഥൻന്യാസ്’ നാഷണൽ കൗൺസിൽ ഫോർ എജ്യുക്കേഷൻ ആൻഡ് റിസർച്ച് ട്രെയിനിംഗ് (NCERT)ക്ക് അയച്ചു. പഞ്ചാബി കവി പാഷിന്റെ ഒരു കവിത, മിർസ ഗാലിബിന്റെ വരികൾ, എം.എഫ് ഹുസൈന്റെ ആത്മകഥയിൽ നിന്നുള്ള ഒരു ഭാഗം, രവീന്ദ്രനാഥ ടാഗോറിന്റെ ചിന്തകൾ, ബി.ജെ.പിയെ “ഹിന്ദു’ പാർട്ടിയായും നാഷണൽ കോൺഫറൻസ് “സെക്കുലർ’ ആണെന്നും ഉള്ള പരാമർശങ്ങൾ, രാമക്ഷേത്ര വിഷയത്തെബിജെപിയുടെയും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെയും ഉയർച്ചയുമായി ബന്ധിപ്പിക്കുന്ന ഒരു ഖണ്ഡിക എന്നിങ്ങനെയുള്ള ഒരു നീണ്ട ലിസ്റ്റ് ആയിരുന്നു അത്. അതെല്ലാം വേണ്ടവിധം നീക്കംചെയ്ത് ചഇഋഞഠ ഭരണകൂടത്തോട് കൂറ് പുലർത്തുകയും ചെയ്തു. പാഠപുസ്തകങ്ങളിലെ വർഗീയ കലാപങ്ങളെക്കുറിച്ചുള്ള വിവരണങ്ങളിൽ നിന്ന് ഗുജറാത്ത് കലാപത്തിൽ രണ്ടായിരത്തോളം മുസ്ലിംങ്ങൾ കൊല്ലപ്പെട്ടു എന്ന വരിയും ഈവിധം നീക്കം ചെയ്യപ്പെട്ടു. ഹിന്ദുത്വത്തിനു എതിരായ വസ്തുതകൾ മാത്രമല്ല,മുസ്ലിം ഭരണാധികാരികളെ കുറിച്ചുള്ള പ്രശംസനീയകരമായ ഭാഗങ്ങളും ആർഎസ്എസ്സിനെ അസ്വസ്ഥപ്പെടുത്തു ന്നതാണ്. ആയതിനാൽമുഗൾ ഭരണകാലഘട്ടത്തെ കുറിച്ചുള്ള പരാമർശങ്ങളും ഒഴിവാക്കിയ കൂട്ടത്തിൽ ഉൾപ്പെട്ടു. “”മുഗൾ ഭരണാധികാരികൾക്ക് ജനങ്ങളോട് അങ്ങേയറ്റം ഉദാരമായ നയമാണ് ഉണ്ടായിരുന്നത്… എല്ലാ മുഗൾ ഭരണാധികാരികളും ആരാധനാലയങ്ങളുടെ നിർമ്മാണത്തിനും പരിപാലന ത്തിനും ഗ്രാന്റുകൾ നൽകി. യുദ്ധങ്ങളിൽ ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെട്ടപ്പോഴും, അവയുടെ അറ്റകുറ്റപ്പണികൾക്കുള്ള ഗ്രാന്റുകൾ പിന്നീട് അനുവദിച്ചു” തുടങ്ങിയ ഭാഗങ്ങൾ വെട്ടിമാറ്റി. 12-ാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിൽ, “ബാബറി മസ്ജിദ് നിർമ്മിച്ചത് മിർ ബാഖിയാണ്… രാമക്ഷേത്രം തകർത്ത് രാമന്റെ ജന്മസ്ഥലത്താണ് ഇത് നിർമ്മിച്ചതെന്ന് ചില ഹിന്ദുക്കൾ വിശ്വസിക്കുന്നു’ എന്ന വരിയും ന്യാസിനു അതൃപ്തികരമായിരുന്നു. ഏഴാം ക്ലാസ് ചരിത്ര പുസ്തകത്തിൽ നിന്ന്, അക്ബർ “സുലാ-ഇ-കുൽ നയം’ അവതരിപ്പിച്ചു എന്ന് പറയുന്ന ഒരു വരിയും, “എല്ലാ മതങ്ങളുടെയും അനുയായികൾക്ക് തുല്യസ്ഥാനമുണ്ട്…ദൈവകൃപയ്ക്ക് മുമ്പിൽ’ എന്നതും നീക്കം ചെയ്യണം എന്ന് ന്യാസ് നിർദേശിച്ചിരുന്നു. 12-ാം ക്ലാസ് ചരിത്ര പുസ്തകത്തിലെ ജാതിവ്യവസ്ഥയെക്കുറിച്ചുള്ള ഭാഗം ഇങ്ങനെയാണ്- “”ഈ സമ്പ്രദായത്തിൽ ജനങ്ങളുടെപദവി അവരുടെ ജനനം കൊണ്ട് നിർണയിക്ക പ്പെട്ടിരിക്കുന്നു. അവർ (ബ്രാഹ്മണർ) തങ്ങളുടെ അന്തസ്സ് ജനനത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ആളുകളെ മനസ്സിലാക്കാൻ ശ്രമിച്ചു… മഹാഭാരതം പോലുള്ള നിരവധി പുസ്തകങ്ങളിലെ കഥകളാൽ ഇത്തരംമാനദണ്ഡങ്ങൾ ശക്തിപ്പെടുത്താൻ ശ്രമിച്ചു”. നീക്കം ചെയ്യാനുള്ള കൂട്ടത്തിൽ ഈ ഭാഗവും ഉൾപ്പെട്ടിരുന്നു.
ജാതിവ്യവസ്ഥിതിയിൽ താഴെക്കിടയിൽ നിൽക്കുന്ന സമൂഹങ്ങളെ ഹിന്ദു അസ്തിത്വത്തിന് കീഴിൽ ഏകീകരിക്കുന്നതിനുള്ള ഒരു പൊതു ഹിന്ദുസത്തയെ കണ്ടെത്താനും അതിനെ സാധൂകരിക്കാനുമുള്ള ശ്രമങ്ങൾ ആർഎസ്എസ് ശക്തമാക്കുന്നുണ്ട്. ജാതിവ്യവസ്ഥയെ നിരാകരിക്കാതെ തന്നെ ഹിന്ദു അസ്തിത്വത്തിലേക്കു ദളിതരെയും ആദിവാസികളെയും കൊണ്ട് വരുന്നതിനുള്ള ശ്രമങ്ങളാണ് ആർഎസ്എസ് ഏറ്റെടുത്തിരിക്കുന്നത്. ഇതിന്ജാതി വ്യവസ്ഥയും ജാതിയുടെ അടിച്ചമർത്തൽ സ്വഭാവവും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും കാരണം വിദേശ അക്രമണകാരികൾ, പ്രധാനമായും- മുസ്ലിംങ്ങൾ-ആണെന്ന് വരുത്തിത്തീർക്കുകയാണ് വേണ്ടത്.ജാതീയ മർദ്ദക വ്യവസ്ഥയ്ക്ക് കാരണം മുസ്ലിംങ്ങൾ ആണെന്ന് വരുത്തിത്തീർക്കുന്നതിലൂടെ ദളിത്-ആദിവാസി സമൂഹങ്ങളെ ഹിന്ദു പക്ഷത്തു നിർത്തുന്നതിനും, അവർക്കിടയിൽമുസ്ലിം വിരോധം വ്യാപകമാക്കാനും സാധിക്കും എന്ന് ആർഎസ്എസ് കരുതുന്നു. മുൻ ആർഎസ്എസ് ജനറൽ സെക്രട്ടറിയും, മുതിർന്ന നേതാവുമായ സുരേഷ് ഭയ്യാജി ജോഷി ഒരു പുസ്തകത്തിനു എഴുതിയ ആമുഖത്തിൽ ഈ കാര്യം വ്യക്തമാക്കുന്നുണ്ട്. ബിജെപി പ്രവർത്തകനായ വിജയ് ശങ്കര ശാസ്ത്രിയുടെ പുസ്തകത്തിന്റെ ആമുഖത്തിൽ ഭയ്യാജി ജോഷി ഇങ്ങനെ എഴുതുന്നു: “”ഹിന്ദു ഗ്രന്ഥങ്ങളിൽ “ശൂദ്രർ’ ഒരിക്കലും തൊട്ടുകൂടാത്തവരായിരുന്നില്ല. മധ്യകാലഘട്ടത്തിലെ “ഇസ്ലാമിക അതിക്രമങ്ങളുടെ’ ഫലമായാണ് തൊട്ടുകൂടാത്തവരും ദളിതരും ഇന്ത്യൻ മുസ്ലീങ്ങളും ആവിർഭവിച്ചത്. “”ചൻവർ വംശീയ ക്ഷത്രിയരുടെ ഹിന്ദു സ്വാഭിമാനം (അഭിമാനം) ലംഘിക്കാൻഅറബ്, മുസ്ലീം ഭരണാധികാരികൾ, ഗോമാംസം ഭക്ഷിക്കുന്ന വിദേശ ആക്രമണകാരികൾ എന്നിവർ പശുക്കളെ കൊല്ലുക, തോലുരിക്കുക, ശവം വിജനമായ സ്ഥലങ്ങളിൽ എറിയുക തുടങ്ങിയ നീചമായ പ്രവൃത്തികൾ ചെയ്യാൻ അവരെ നിർബന്ധിച്ചു. അങ്ങനെ വിദേശ ആക്രമണകാരികൾ അഭിമാനിയായ ഹിന്ദു തടവുകാർക്ക് ശിക്ഷയായി അത്തരം ജോലികൾ നൽകിക്കൊണ്ട് ചർമ്മ-കർമ്മ (തൊലി കൈകാര്യം ചെയ്യുന്ന) ഒരു ജാതി സൃഷ്ടിച്ചു.” മറ്റൊരു ബിജെപി നേതാവായ സുരേഷ് സോണിയും സമാനമായ ചിന്താഗതി പങ്കുവെക്കുന്നുണ്ട്. “”ദലിതരുടെഉത്ഭവം സംഭവിച്ചത് തുർക്കികൾ, മുസ്ലീങ്ങൾ, മുഗളർ എന്നിവരുടെ കാലഘട്ടത്തിലായിരുന്നു. മധ്യകാലഘട്ടത്തിലോ ഇസ്ലാമിക കാലഘട്ടത്തിലോ ബ്രാഹ്മണർക്കും ക്ഷത്രിയർക്കും എതിരായ അതിക്രമങ്ങളുടെ ഫലമായാണ് ഇന്നത്തെ വാൽമീകി, സുദർശൻ, മജാബി സിഖുകാരും അവരുടെ 624 ഉപജാതികളും നിലവിൽ വന്നത്.”
പുരാതന വേദങ്ങളിലും, അവയെ ആധാരമാക്കി രചിക്കപ്പെട്ടിട്ടുള്ള ധർമസൂക്തങ്ങളിലും അവർണ്ണരായ-ശൂദ്രന്മാരുടെ -ഉത്ഭവത്തെ സംബന്ധിച്ച് വിവരണങ്ങളുണ്ട്. ഇത് സൂചിപ്പിക്കുന്നത് തുർക്കികളുടെയോ മുസ്ലിംങ്ങളു ടെയോ ആഗമനത്തിനു മുമ്പുതന്നെ ജാതിവ്യവസ്ഥയും,തൊട്ടുകൂടായ്മയും ഇന്ത്യയിൽ വളരെ പ്രബലമായ രീതിയിൽനിലവിലുണ്ടായിരുന്നു എന്നാണ്. വേദസമൂഹത്തിന് കാര്യമായ ഭീഷണികളൊന്നും ഇല്ലാതിരുന്ന സമയത്തു ചതുർവേദങ്ങളിലെ ആചാരങ്ങളുടെയും നിയമങ്ങളുടെയും പ്രയോഗം അത്രയ്ക്ക് ശക്തമായിരുന്നില്ലെങ്കിലും, പിന്നീട് മറ്റ് മതങ്ങളുടെ കടന്നുവരവിനെ ചെറുക്കുന്നതിനായി വേദങ്ങളിലെ വിവിധ വിഷയങ്ങളെ തരംതിരിച്ചു എഴുതപ്പെട്ടിട്ടുള്ള നിയമസംഹിതകളുടെ അടിസ്ഥാനത്തിൽ ജനങ്ങൾക്കിടയിൽ വേർതിരിവുകളും, സാമൂഹിക ശ്രേണിയും രൂപപ്പെട്ടു വന്നു. മനുസ്മൃതി മുൻപോട്ടുവെയ്ക്കുന്ന ഹൈന്ദവ നിയമങ്ങൾ ശക്തിപ്പെടുന്നത് ഈ കാലയളവിലാണ്. ഇതിനെയെല്ലാം സാധൂകരിക്കുന്നവിധം ബിജെപിയും ആർഎസ്എസ്സും ജാതി വിവേചനങ്ങൾക്കും, അടിച്ചമർത്തലുകൾക്കും എതിരായ എല്ലാ മുന്നേറ്റങ്ങളെയും എതിർത്തുപോരുന്നുണ്ട് എന്ന് കാണാം. ആർഎസ്എസ്സിന്റെ ആത്മീയ ഗുരുവായ ഗോൾവാൾക്കർ ബുദ്ധിസത്തെയും ഈ കാരണം കൊണ്ട് തന്നെ വിചാരധാരയിൽ തള്ളിപ്പറയുന്നുണ്ട്. ബ്രഹ്മണിസത്തെ, ജാതിവ്യവസ്ഥയെ ബുദ്ധിസം നിരാകരിക്കാൻ ശ്രമിക്കുന്നു എന്നതുകൊണ്ട് ബുദ്ധിസ്റ്റുകളെ വഞ്ചകരായും ബുദ്ധ കാലഘട്ടത്തെ ഇരുണ്ട കാലമായുംഗോൾവാൾക്കർ വിശേഷിപ്പിക്കുന്നു. ഇന്ത്യയിൽ ദലിതർക്കിടയിൽ ഉണ്ടായ ഉണർവും, സ്വത്വബോധവും സവർണ്ണ ഹിന്ദുക്കളെ അസ്വസ്ഥരാ ക്കുന്നുണ്ട് എന്നതിനാലാണ് ദളിതരെയും ആദിവാസികളെയും ഹിന്ദു സ്വത്വത്തിലേക്കു ചേർത്ത് നിർത്താൻ വേണ്ടി മുസ്ലിങ്ങളെ അപരവൽക്കരിച്ചു കൊണ്ടും ദളിതരുടെ മർദ്ദിതാവസ്ഥയ്ക്ക് കാരണം മുസ്ലിം, മുഗൾ ഭരണമാണെന്നും വരുത്തിത്തീർക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ ബിജെപി/ആർഎസ്എസ് നേതാക്കളിൽ നിന്ന് നിരന്തരം ഉണ്ടായിക്കൊ ണ്ടിരിക്കുന്നത്.
2023-ൽ 6തൊട്ട് 12-ാം ക്ലാസ്സ് വരെയുള്ള ചഇഋഞഠ ടെക്സ്റ്റ് ബുക്കുകളിൽ വലിയ രീതിയിലുള്ള വെട്ടിമാറ്റലുകൾ നടത്തിയിട്ടുണ്ട്. 2002-ലെ ഗുജറാത്ത് കലാപത്തെ വർഗീയ കലാപത്തിന്റെയും “ഗെട്ടോയിസേഷന്റെയും’ പശ്ചാത്തല ത്തിൽ പരാമർശിക്കുന്ന 11-ാം ക്ലാസ് സാമൂഹ്യശാസ്ത്ര പുസ്തകത്തിലെ ഒരു ഖണ്ഡിക വെട്ടിമാറ്റിയത് വഴി ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള എല്ലാ പരാമർശങ്ങളും ചഇഋഞഠ സോഷ്യൽ സയൻസ് പാഠപുസ്തകങ്ങളിൽ നിന്ന് നീക്കംചെയ്തു കഴിഞ്ഞു. മഹാത്മാഗാന്ധിയുടെ കൊലപാതകത്തെ ചുറ്റിപ്പറ്റിയുള്ള വിശദാംശങ്ങൾ,”ഹിന്ദു-മുസ്ലിം ഐക്യത്തിന്’ വേണ്ടി നില കൊണ്ടു എന്നതിനാൽ “ഹിന്ദു തീവ്രവാദികൾക്ക്’ ഉണ്ടായ അനിഷ്ടം, മഹാത്മാഗാന്ധിയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയ സ്വയംസേവക് സംഘത്തെ നിരോധിച്ചത് എന്നിവയെല്ലാം നീക്കം ചെയ്ത കൂട്ടത്തിൽ ഉൾപ്പെടുന്നു. ഡൽഹി സുൽത്താനേറ്റിനെയും മുഗൾ സാമ്രാജ്യത്തെയും സംബന്ധിക്കുന്ന അധ്യായങ്ങൾ (ഇതുവരെ) പൂർണ്ണമായി മായ്ച്ചിട്ടില്ല, എന്നാൽ വലിയ ഭാഗങ്ങൾ നഷ്ടപ്പെട്ടതായി റിപ്പോർട്ടുണ്ട്. കൂടാതെ, അടിയന്തരാവസ്ഥയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും ഭരണകൂട അധികാര ദുർവിനിയോഗവും ചർച്ച ചെയ്യുന്ന ഭാഗങ്ങളും നീക്കം ചെയ്തിട്ടുണ്ട്. ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനത്തെയും രാജ്യദ്രോഹ നിയമത്തെക്കുറിച്ചുള്ള വിമർശനത്തെയും കുറിച്ചുള്ള പരാമർശങ്ങൾ എന്നിവയും ഒഴിവാക്കിയ കൂട്ടത്തിൽപെടും. 2022-ൽ ചഇഋഞഠ പാഠപുസ്തകങ്ങളിൽ വരുത്തിത്തുടങ്ങിയ മാറ്റങ്ങളുടെ തുടർച്ചയാണ് ഈ വർഷവും നടന്നിട്ടുള്ളത്. കോവിഡ് മഹാമാരിക്ക് ശേഷമുള്ള കാലയളവിൽ വിദ്യാർത്ഥികളുടെ അക്കാദമിക ഭാരം “കുറക്കുക’ എന്നതായിരുന്നു ഉദ്ദേശമായി പറഞ്ഞിരുന്നതെങ്കിലും ചഇഋഞഠയുടെ ഈ വെട്ടിമാറ്റലുകൾ സംഘപരിവാർ ഭരണ നേതൃത്വത്തെ തൃപ്തിപ്പെടുത്താൻ വേണ്ടിയുള്ള ശ്രമമായി മാത്രമേ കാണാൻ കഴിയൂ. 2017തൊട്ടേ പാഠ പുസ്തകങ്ങളിൽ ഈ വിധം മാറ്റങ്ങൾ വരുത്താനുള്ള ശ്രമങ്ങൾ തകൃതിയായി ചഇഋഞഠ നടത്തുന്നുണ്ടായിരുന്നു. 2021 ജൂണിൽ, ബിജെപിയുടെ ഇ-ട്രെയിനിംഗ് സെല്ലിന്റെ ദേശീയ കൺവീനറുടെ നേതൃത്വത്തിലുള്ള പബ്ലിക് പോളിസി റിസർച്ച് സെന്റർ നിലവിലുള്ള ചരിത്ര പാഠ്യപദ്ധതിയിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് ഒരു റിപ്പോർട്ട് തയ്യാറാക്കി. ബിജെപി/ആർഎസ്എസ് സൈദ്ധാന്തികനായ വിനയ് സഹസ്രബുദ്ധെയുടെ നേതൃത്വത്തിലുള്ള പാർലമെന്ററി സമിതിയും സമാനമായ ഒരു റിപ്പോർട്ട് തയ്യാറാക്കി. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് ചഇഋഞഠ പരിഷ്കരിച്ച സിലബസ് തയ്യാറാക്കിയതും തുടർന്നുള്ള വർഷങ്ങളിൽ വലിയതോതിലുള്ള തിരുത്തലുകളും വെട്ടിമാറ്റലുകളും ചരിത്ര പുസ്തകങ്ങളിൽ നടത്തിയതും. വർഷങ്ങളായി ആയിരക്കണക്കായി പെരുകിയ ആർഎസ്എസ് സ്കൂളുകളിൽ ഇത്തരത്തിലുള്ള ചരിത്രത്തെ പ്രോത്സാഹിപ്പിക്കുന്നത് മോശമാണ് എന്നിരിക്കിലും, അതിലും അപകടകരമായ കാര്യം, ആർഎസ്എസ് തങ്ങൾഅധികാരത്തിൽ വരുമ്പോഴെല്ലാംഭരണകൂട അധികാരം ഉപയോഗിച്ച് സമാന മായ ചരിത്രം സംസ്ഥാനസർക്കാർ നടത്തുന്ന സ്കൂളുകളിലുംഅവതരി പ്പിക്കാൻ ശ്രമിക്കുകയും മതേതരവും ശാസ്ത്രീയവുമായ ചരിത്രത്തിനെ ആക്രമിക്കുകയും ചെയ്യുന്നു എന്ന് സുപ്രിയ ചൗധരി (2019) ചൂണ്ടികാണിക്കുന്നു.
1977-79 കാലഘട്ടത്തിൽ ജനതാ പാർട്ടി അധികാരത്തിലിരുന്നപ്പോഴാണ് ആദ്യത്തെ വലിയ ആക്രമണം ഉണ്ടായത്. അന്നത്തെ ചഇഋഞഠ ടെക്സ്റ്റ് ബുക്ക് രചയിതാക്കളായ ലോകപ്രസക്തരായ റോമില ഥാപ്പർ, ബിപൻ ചന്ദ്ര, സതീഷ് ചന്ദ്ര, ആർ.ശർമഅർജുൻ ദേവ് എന്നിവരെവിലക്കണമെന്ന് ആവശ്യപ്പെട്ടി രുന്നു. എന്നാൽരാജ്യത്തുടനീളമുള്ള മാധ്യമങ്ങളും സർവ്വകലാശാലകളും ഈ ശ്രമത്തെ ശക്തമായി പ്രതിരോധിച്ചു. പുസ്തകങ്ങൾ അതിജീവിച്ചു. അടുത്ത തവണ, 1999-ൽ കേന്ദ്രത്തിൽ എൻഡിഎ അധികാരത്തിൽ വരുമ്പോൾ, ആർഎസ്എസിന്റെ രാഷ്ട്രീയ വിഭാഗമായ ജനസംഘത്തിനു പകരം ഭാരതീയ ജനതാ പാർട്ടിയായിരുന്നു ഡൈ്രവിംഗ് സീറ്റിൽ. മുൻകാല അനുഭവങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട്, അവർ സിലബസ് കമ്മിറ്റികളിൽ നിന്ന് പ്രധാന ആളുകളെ ഒഴിവാക്കി, ചഇഋഞഠ, ഡഏഇ, കഇഒഞ, കഇടടഞ എന്നിവയിലെ ഉന്നത ഭരണപരമായ സ്ഥാനങ്ങളിൽ അവർക്കു സമ്മതമുള്ളവരെ മാത്രം നിയമിച്ചു. മതപരവും സാമുദായികവുമായ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന പേരിൽ ആർ.എസ് ശർമ്മ, റൊമില ഥാപ്പർ, ബിപൻ ചന്ദ്ര, സതീഷ് ചന്ദ്ര എന്നിവർ എഴുതിയ പാഠഭാഗങ്ങൾ ചഇഋഞഠ പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കി. ഈ നീക്കത്തെ എതിർത്ത എല്ലാ അക്കാദമിക വ്യക്തികളെയും ദേശദ്രോഹികൾ എന്ന് മുദ്രകുത്തി. അന്ന് ഇന്ത്യൻ ദേശീയതയുടെ സ്വയം സംരക്ഷകർ എന്ന് വിളിക്കുന്ന ഒരു കൂട്ടം വിദ്യാഭ്യാസ മന്ത്രി മുരളി മനോഹർ ജോഷിയുടെ വീട്ടിൽ എത്തി റൊമില ഥാപ്പർ, അർജുൻ ദേവ്, ആർ.എസ്. ശർമ്മ എന്നിവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. “അതിർത്തി കടന്നുള്ള ഭീകരതയേക്കാൾ അപകടകരമാണ് “ഈ പണ്ഡിതന്മാർ’ എഴുതിയ ചരിത്രമെന്നും, ഈ “ബൗദ്ധിക ഭീകരതയെ’ ഫലപ്രദമായി നേരിടേണ്ടതുണ്ട് എന്നും പ്രഖ്യാപിച്ചു മന്ത്രി ഈ പ്രതിഷേധത്തെ ആളിക്കത്തിക്കുകയാ ണുണ്ടായത്. ഒടുവിൽ, “ബൗദ്ധിക ഭീകരവാദികൾ” എഴുതിയ അന്നത്തെചഇഋഞഠ പുസ്തകങ്ങൾ നീക്കം ചെയ്യുകയും പുതിയ ഒരു കൂട്ടം പുസ്തകങ്ങൾ കൊണ്ടുവരികയും ആണുണ്ടായത്. മുൻപ് സൂചിപ്പിച്ച പ്രകാരം മോശം നിലവാരവും വർഗീയ പക്ഷപാതിത്വവും കൊണ്ട് നിറഞ്ഞ ഈ പുസ്തകങ്ങൾ ഒട്ടേറെ വിമർശനങ്ങൾ ഏറ്റുവാങ്ങുകയും, പിന്നീട് സർക്കാർ അധികാരത്തിൽ നിന്ന് ഇറങ്ങിയതോടെ ഇവ പിൻവലിക്കപ്പെടുകയും ചെയ്തു. 2014-ലും 2019-ലും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എയുടെ കേന്ദ്രഅധികാര ത്തിലേക്കുള്ള തിരിച്ചുവരവ് വീണ്ടും ആർ.എസ്.എസിനും ബി.ജെ.പിക്കും ഇന്ത്യയുടെ ഭൂതകാലത്തെ സ്വന്തം പ്രതിച്ഛായയിൽ തിരുത്തിയെഴുതുന്ന തങ്ങളുടെ പ്രിയപ്പെട്ട വിനോദത്തിലേക്ക് മടങ്ങാൻ ഒരു പുതിയ അവസരം നൽകി. ആ വിനോദം ഇപ്പോഴും തുടർന്ന് പോരുകയും ചെയ്യുന്നു.
ഭയം ഭരിക്കുന്ന ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ
വിദ്യാഭ്യാസത്തിന്റെ വാണിജ്യവൽക്കരണം, കേന്ദ്രീകരണം, തീവ്ര വർഗീയവൽക്കരണം എന്നീ നയങ്ങളാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ എക്കാലവും പിന്തുടർന്ന് പോരുന്നത്.വിദ്യാഭ്യാസ മേഖലയിൽ സർക്കാരിന്റെനിയന്ത്രണം കുറച്ചു കൊണ്ട് വരുകയുംസ്വകാര്യ പങ്കാളിത്തംപരമാവധിവർധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള മുൻ യുപിഎ ഗവൺമെന്റിന്റെ നവലിബറൽ വിദ്യാഭ്യാസ നയങ്ങൾ പൂർണ്ണമായും ഏറ്റെടുത്തു കൊണ്ട് അതിന്റെഅത് ആക്കം കൂട്ടുകയാണ് ബിജെപി ഭരണകൂടങ്ങൾ ചെയ്തത്. എന്നാൽസ്വകാര്യവൽക്കരണ നയങ്ങൾക്കപ്പുറം ഇന്ത്യൻ വിദ്യാഭ്യാസ ത്തിന്റെ ഫെഡറൽ സ്വഭാവത്തെ നശിപ്പിച്ചു കൊണ്ടുംഹിന്ദുത്വ അജണ്ടയെ മുന്നോട്ട് കൊണ്ടുപോകാനാവും വിധം വിദ്യാഭ്യാസ ഘടന തന്നെ പുനർരൂപകൽപ്പന ചെയ്തുകൊണ്ടും, കൂടുതൽ കേന്ദ്രീകൃതമായസംവിധാനങ്ങൾപ്രയോഗവൽക്കരിച്ചുംകൊണ്ടും ആണ് വിദ്യാഭ്യാസത്തിന്റെ കാവിവൽക്കരണം മുന്നേറിക്കൊണ്ടിരിക്കുന്നു. സ്വതന്ത്രവും ഭയരഹിതവും വിമർശനാത്മകവുമായവിദ്യാഭ്യാസ ചിന്തകളും പരീക്ഷണങ്ങളും ഗവേഷണങ്ങളും നടക്കേണ്ട രാജ്യത്തെഉന്നത വിദ്യാഭ്യാസ മേഖലയിൽ ഈ നടപടികൾ അപരിഹാര്യമായ ആഘാതങ്ങൾഏൽപ്പിക്കുന്നുണ്ട്.
മോദി അധികാരത്തിൽ വന്നതിനു ശേഷമുള്ള കാലയളവിൽരാജ്യത്തെഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ- ഒഇഡ, ഖചഡ, എഠകക, കകഠമദ്രാസ്, ആഒഡ എല്ലാം കലാപ കലുഷിതമായ അന്തരീക്ഷത്തിലൂടെ കടന്നു പോയിട്ടുണ്ടെന്ന് കാണാം. ഈ ക്യാംപസുകളിൽ നിന്ന് ഉയർന്നു കേട്ടിരുന്നസ്വതന്ത്ര ചിന്തകൾക്കുംസംവാദങ്ങൾക്കും വിഘാതം സൃഷ്ടിച്ചു കൊണ്ട് ഭയത്തിന്റെയുംവിധേയത്വ ത്തിന്റെയുംചട്ടക്കൂടുകളിലേക്കു പഠന-ഗവേഷണാന്തരീക്ഷങ്ങൾതളച്ചിടാ നുള്ളവിവിധശ്രമങ്ങൾ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്. ഈ സ്ഥാപനങ്ങളിൽജനാധിപത്യ സംസ്കാരത്തെ തകർത്തും വിയോജിപ്പിന്റെ സ്വരങ്ങളെ അടിച്ചമർത്തിയുമുള്ള പല സ്വേച്ഛാധിപത്യ ആക്രമണ ങ്ങളും-സ്ഥാപനങ്ങൾക്ക് നേരെയും, വിദ്യാർത്ഥികൾക്ക് നേരെയും-ഭരണകൂട അനുമതിയോടെ നടന്നു.കൂടാതെ വിദ്യാഭ്യാസ രംഗത്തെ ബഡ്ജറ്റ് വിഹിതം വെട്ടിക്കുറച്ചു കൊണ്ടും, പല തലത്തിലുമുള്ള അരിച്ചു മാറ്റൽ പ്രക്രിയ കളിലൂടെയും സാമ്പത്തിക ശേഷിയും സ്വാധീനവും ഉള്ളവന് മാത്രം പ്രാപ്യമാകുന്ന അവസ്ഥയിലേക്ക്വിദ്യാഭ്യാസത്തെ കൊണ്ട്ചെന്നെത്തിച്ചു. ജിഡിപിയുടെ ആറ് ശതമാനം വിദ്യാഭ്യാസത്തിനായി ചെലവഴിക്കണമെന്ന ദീർഘകാല ആവശ്യംതിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ നിരന്തരം ആവർത്തി ക്കുമെങ്കിലുംതികച്ചും വിപരീത ദിശയിലാണ് കേന്ദ്ര സർക്കാരുകൾ മുൻപോട്ടു പോയത്. മോദി അധികാരത്തിൽ വന്നതിന് ശേഷം വിദ്യാഭ്യാസത്തിനായുള്ള ബജറ്റ് വിഹിതത്തിലെ വർധന നിരക്ക് ഇന്ത്യയിലെ പണപ്പെരുപ്പ നിരക്കിന്റെ പശ്ചാത്തലത്തിൽ പരിശോധിക്കുമ്പോൾകുറഞ്ഞ വരുകയാണ് യഥാർത്ഥ ത്തിൽ ചെയ്യുന്നത്. 2022-23 സാമ്പത്തിക സർവേ പ്രകാരം വിദ്യാഭ്യാസത്തി നായുള്ള ബജറ്റ് വിഹിതം കഴിഞ്ഞ ഏഴ് വർഷത്തിനിടെ 10.4% ൽ നിന്ന് 9.5% ആയി കുറഞ്ഞു. യുപിഎ സർക്കാർ നടപ്പിലാക്കിയ രാഷ്ട്രീയ ഉച്ഛതാർ ശിക്ഷാ അഭിയാൻ ബിജെപി സർക്കാർ ഏറ്റെടുത്തിട്ടുണ്ടെങ്കിലും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിനായിമുമ്പുണ്ടായിരുന്ന ഒന്നിലധികം ഫണ്ടിംഗ് സംവിധാനങ്ങളെ ഒഴിവാക്കി ഒറ്റ കേന്ദ്രീകൃത സംവിധാനത്തിന്റെ കീഴിലേക്ക് മാറ്റി. ഇതിനോടനുബന്ധിച്ചു നടപ്പിലാക്കിയ ഒരു കൂട്ടം വ്യവസ്ഥകൾ സ്ഥാപനങ്ങളെയും സംസ്ഥാനങ്ങളെയും ഫണ്ട് സ്വീകരിക്കാൻ യോഗ്യരല്ലാത്ത വരാക്കി എങ്ങിനെ മാറ്റം എന്നുള്ളതിലാണ് ശ്രദ്ധിച്ചത്. ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് സിസ്റ്റം (CBCS), സെമസ്റ്ററൈസേഷൻ, നിർബന്ധിത അക്രഡിറ്റേഷൻ എന്നിവ ഈ വ്യവസ്ഥകളിൽ ഉൾപ്പെടുന്നു. യുജിസി വിജ്ഞാപനത്തിലൂടെ അഞ്ച് കേന്ദ്ര സർവ്വകലാശാലകളും 21 സംസ്ഥാന സർവ്വകലാശാലകളും 24 ഡീംഡ് സർവ്വകലാശാലകളും ഉൾപ്പെടെ 60 ഉന്നത വിദ്യാഭ്യാസ സ്ഥാപന ങ്ങൾക്ക് സ്വയംഭരണാവകാശം നൽകാനുള്ള സർക്കാരിന്റെ ഏറ്റവും പുതിയ തീരുമാനം ഉന്നതവിദ്യാഭ്യാസത്തെ സ്വകാര്യവൽക്കരണത്തിന്റെ ഉന്നതിയിലേക്ക് തള്ളിവിടാനുള്ള മറ്റൊരു നീക്കമാണ്.
ഗുണനിലവാരത്തിന്റെയും സമത്വത്തിന്റെയും വെല്ലുവിളികൾ നേരിടാൻ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സ്വയംഭരണാവകാശം നൽകുക എന്ന പരിഹാരമാണ്മോദി സർക്കാർ മുൻപോട്ടു വയ്ക്കുന്നത്. രാജ്യത്തു ഇരുപത് ‘ലോകോത്തര’ സർവ്വകലാശാലകൾ വികസിപ്പിക്കുന്നതിനുള്ള വഴികൾ നിർദ്ദേശിക്കുന്ന ചകഠക ആയോഗ് വികസിപ്പിച്ച പ്രവർത്തന അജണ്ടയുടെ പ്രധാന ഘടകം കൂടിയാണ് ഈ സ്വയംഭരണം. ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചുള്ള 1956-ലെ ഡഏഇ നിയമത്തിലും 2018-ലെ ഒഋഇക ബില്ലിലും തികച്ചും വിപരീതമായ ധാരണകൾ അവതരിപ്പിക്കുന്ന ഘടകമാണ് “സ്വയംഭരണം’. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശം ഉയർത്തുന്നത് കമ്മീഷന്റെ ഒരു പ്രധാന കടമയായി ഒഋഇക ബിൽ പട്ടികപ്പെടുത്തുന്നു. (ക്ലോസ് 15(2)). യുജിസി നിയമത്തിൽ സ്വയംഭരണാവകാശം അർത്ഥമാക്കുന്നത് ഉന്നതവിദ്യാഭ്യാസ ത്തെ നിയന്ത്രിക്കുന്നതിനും ധനസഹായം നൽകുന്നതിനും ഉത്തരവാദിത്തമുള്ള ബോഡിക്ക് വളരെ വ്യക്തമായ ഭരണപരവും സാമ്പത്തികവുമായ സ്വയംഭരണാ വകാശം നൽകുക എന്നതാണ്. ഒഋഇക ബില്ലിലും മോദി ഗവൺമെന്റിന്റെ സംരംഭങ്ങളിലും പ്രോത്സാഹിപ്പിക്കുന്ന സ്വയംഭരണാവകാശം വ്യക്തിഗത സ്ഥാപനങ്ങൾക്ക് അവരുടെ ഫണ്ടിംഗിന്റെ സ്രോതസ്സുകൾ സ്വന്തമായി കൈകാര്യം ചെയ്യുന്നതിനും വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന തിനായി കോഴ്സുകൾ വികസിപ്പിക്കുന്നതിനും അല്ലെങ്കിൽ ഫാക്കൽറ്റികളെ നിയമിക്കുന്നതിനും (തീർപ്പാക്കുന്നതിനും) ഉള്ള സ്വയംഭരണാവകാശമാണ്. 1956-ലെ യുജിസി നിയമം ഈ സ്വയംഭരണാവകാശം സാക്ഷാത്കരിക്കുന്നത്, മുഖ്യ ധനസഹായം നൽകുന്ന ഗവൺമെന്റും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള ഒരു ബഫർ എന്ന നിലയിൽ അക്കാദമിക് വിദഗ്ധരുടെ ആധിപത്യമുള്ള ബോഡിയായി യുജിസിയെവിഭാവനം ചെയ്തുകൊണ്ടാണ്. ഒഋകഇ ബിൽ വിപരീതമാണ് ചെയ്യുന്നത്. ഇത് ബഫർ നീക്കംചെയ്യുന്നു, സർക്കാരിന്റെ ആവശ്യങ്ങൾ സ്വന്തമായി കൈകാര്യം ചെയ്യാൻ ഇൻസ്റ്റിറ്റ്യൂട്ടുകളെ നിർബന്ധിക്കുന്നു. ഇത്തരം “സ്വയംഭരണാവകാശങ്ങളുടെ’ പേരിൽ പുതിയ പഠന കേന്ദ്രങ്ങൾ, പുതിയ ശാഖകൾ, പുതിയ ഒാഫ്-കാമ്പസ് ശാഖകൾ തുടങ്ങിയ എണ്ണമറ്റ പ്രവർത്തനങ്ങൾ ചെയ്യാൻ ഇത് സർവ്വകലാ ശാലകളെ അനുവദിക്കുന്നു. ഈ പരീക്ഷണങ്ങൾക്കൊന്നും സർക്കാർ ഫണ്ട് നൽകില്ല എന്നതുകൊണ്ട് തന്നെ ഭീമമായ ഫീസ് വർദ്ധന ആണ് നടപ്പിലാക്കുന്നത്.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്അടിസ്ഥാനസൗകര്യ വികസന ത്തിനായി ഉന്നത വിദ്യാഭ്യാസ ഫണ്ടിംഗ് ഏജൻസി (Higher Education Financial Agency[HEFA]) വഴിയുള്ള വായ്പകൾ എടുക്കാനുള്ള അവസരം ഒരുക്കുകയാണ് പുതിയ വ്യവസ്ഥകൾ ചെയ്യുന്നത്. ഇത് സ്ഥാപനത്തിനും അതുവഴി വിദ്യാർത്ഥികൾക്കും ബാധ്യത വരുത്തും. ഒഋഎഅ 10 വർഷത്തെ വായ്പ കാലയളവിൽവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ധനസഹായം നൽകണം. ആറ് എെഎെടികൾക്കായി 2,066.73 കോടി രൂപയുടെ പ്രോജക്ടുകൾക്ക് ഒഋഎഅ ഇതിനകം അംഗീകാരം നൽകിയിട്ടുണ്ട്. ഒഋഎഅ അനുസരിച്ച്, വായ്പയുടെ പ്രധാന ഭാഗം ഫീസ് രസീതുകൾ, ഗവേഷണ വരുമാനം മുതലായവയിലൂടെ നേടിയ ആന്തരിക വരുമാനത്തിലൂടെ തിരിച്ചടയ്ക്കപ്പെടും. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ വാണിജ്യ യൂണിറ്റുകളാക്കി മാറ്റാനുള്ള വ്യക്തമായ ശ്രമമായി ഇത് മാറുമ്പോൾ, വിദ്യാഭ്യാസം ലാഭം നേടാനുള്ള ഒരു ചരക്കായി മാത്രം അവശേഷിപ്പിക്കപ്പെടും.
വിദ്യാഭ്യാസരംഗത്ത് ചഉഅ യുടെ നയങ്ങൾ സമൂഹത്തിലെ പാർശ്വവത്കൃതവിഭാഗങ്ങളിൽ നിന്ന് വരുന്ന വിദ്യാർത്ഥികളെ ഇല്ലാതാക്കാനുള്ള നിരവധി ശ്രമങ്ങൾ നടത്തുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ പട്ടികജാതി/പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കുള്ള ക്ഷേമ ഹോസ്റ്റലുകൾ പൂട്ടുകയോ സ്വകാര്യവൽക്കരി ക്കുകയോ ചെയ്യുന്നു.പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള ഫെലോഷിപ്പുകൾക്കും സ്കോളർഷിപ്പുകൾക്കുമെതിരെ തുടർച്ചയായ ആക്രമണം നടക്കുന്നു. ചഇഉഒഞ റിപ്പോർട്ട് അനുസരിച്ച്, ടഇ/ടഠ വിദ്യാർത്ഥികൾക്ക് കഴിഞ്ഞ മൂന്ന് വർഷത്തെ സ്കോളർഷിപ്പ് കുടിശ്ശിക 11,156 കോടി രൂപയാണ്-പട്ടികജാതിക്കാർക്ക് 8,000 കോടി രൂപയും പട്ടികവർഗക്കാർക്ക് 3,156 കോടി രൂപയും. ഫാക്കൽറ്റി റിക്രൂട്മെന്റിൽസംവരണത്തിന്റെ യൂണിറ്റ്ഡിപ്പാർട്ട്മെന്റ് ആക്കി മാറ്റുന്നതിലൂടെ സംവരണ വിഭാഗത്തിൽ നിന്നുള്ള ഉദ്യോഗാർത്ഥികളുടെ അവസരങ്ങളിൽ ഒറ്റയടിക്ക് വലിയ കുറവുകൾ ഉണ്ടാക്കും. ഗവേഷണസ്ഥാപനങ്ങളിൽ സ്വതന്ത്രമായി ഗവേഷണ വിഷയങ്ങൾ തിരഞ്ഞെടുക്കാനുള്ള വിദ്യാർത്ഥികളുടെ അവസരങ്ങൾക്കും തടയിടുന്നുണ്ട് സംഘപരിവാർ ഭരണകൂടം. പല യൂണിവേഴ്സിറ്റികളിലും സർക്കാർ പദ്ധതികളുടെ ഭാഗമായോ തുടർച്ചയായോ മാത്രം ഗവേഷണ ചട്ടക്കൂടുകൾ തയ്യാറാക്കേണ്ടി വരുന്ന വിധമാണ് വിദ്യാർത്ഥികൾക്കുള്ള ഗവേഷണ വിഷയങ്ങളുടെ ചോയ്സ് നിശ്ചിതപ്പെടുത്തിയിരിക്കുന്നത്. സർക്കാരിന് ഹിതകരമല്ലാത്ത വിഷയ മേഖലകൾ ഒഴിവാക്കാനുള്ള സമ്മർദ്ദങ്ങളും വിദ്യാർത്ഥികൾക്ക് നേരിടേണ്ടി വരുന്നുണ്ട്. വേദങ്ങളെയും ഉപനിഷത്തു ക്കളെയും ചൂണ്ടിക്കാട്ടി, യാതൊരു അടിസ്ഥാനവുമില്ലാത്ത മിത്തുകളും കെട്ടുകഥകളുംശാസ്ത്രത്തിനു പകരം വെച്ച് കൊണ്ട് ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളെയും, ഇന്ത്യൻ സയൻസ് കോൺഗ്രസ് പോലുള്ള ഉന്നതങ്ങളായ ശാസ്ത്രചിന്തകൾ പങ്കുവെക്കുന്ന വേദികളെയും ഒരുപോലെ ഹിന്ദുത്വവൽക്ക രിക്കാനുള്ള ശ്രമങ്ങളും മോദി സർക്കാർ ഉൗർജ്ജിതമായി ഏറ്റെടുത്തു നടത്തുന്നുണ്ട്. ഉൗഴംവെച്ച് “മണ്ടത്തരങ്ങൾ’ വിളിച്ചു പറയാനും പ്രചരിപ്പിക്കാനും മോദി മന്ത്രിസഭയിലെ നേതാക്കൻമാരും, ആ മന്ത്രിസഭ പക്ഷപാതിത്വത്തോടെ തിരെഞ്ഞെടുത്തു പ്രതിഷ്ഠിച്ച വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മേലധികാരികളും കൃത്യമായി ശ്രദ്ധിക്കുന്നുമുണ്ട്. ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായം ഒരു “തദ്ദേശീയ’ തരത്തിലുള്ള അറിവ് വളർത്താൻ തുടങ്ങുന്നുണ്ട് എന്നും ചിലഅക്കാദമിക വിഷയങ്ങൾ മറ്റുള്ളവയെക്കാൾ കൂടുതൽ ഹിന്ദുത്വ ഭീഷണി നേരിടുന്നുണ്ട് എന്നും ക്രിസ്റ്റോഫ് ജാഫ്രലോ ചൂണ്ടി കാണിക്കുന്നുണ്ട്.

നാളിതുവരെയുള്ള സംഘപരിവാർ രാഷ്ട്രീയ പദ്ധതികളെ വിശകലനം ചെയ്യുമ്പോൾ തന്നെ പാർട്ടിയിൽ നിന്ന് “നേതാവിലേക്കു’ വളർന്നു കേന്ദ്രീകരിച്ച അതിന്റെ രൂപമാറ്റങ്ങൾ കാണാൻ സാധിക്കും. ഒപ്പം പ്രത്യയശാസ്ത്ര ഇടർച്ചകൾ ഇല്ലാതെ തന്നെ എന്തിനും, ഏതു രൂപത്തിലേക്കും വ്യാപാരിക്കാൻ സാധിക്കുന്ന അതിന്റെ വിവിധ മുഖ പരിണാമങ്ങളെയും. ക്രിസ്റ്റോഫ് ജാഫ്രലോയുടെ “സോഷ്യൽ എഞ്ചിനീയറിംഗ്’ എന്ന പ്രയോഗം ഇത് കൃത്യമായി സൂചിപ്പിക്കുന്നുണ്ട്. സാമൂഹിക അടിത്തറ വിശാലമാക്കുന്നതിനായി താഴ്ന്ന ജാതിക്കാരെ പാർട്ടി ഉപകരണത്തിൽ ഉൾപ്പെടുത്താനുള്ള ബിജെപിയുടെ ബോധപൂർവമായ ശ്രമത്തെയാണ് ജാഫ്രെലോ ഈ ആശയം കൊണ്ട് വ്യക്തമാ ക്കാൻ ശ്രമിച്ചത്. “കൾച്ചറൽ എൻട്രെഞ്ച്മെന്റ് ഒാഫ് ഹിന്ദുത്വ’ (2011) എന്ന പുസ്തകംഹിന്ദു ദേശീയതയെ അതിന്റെ ബഹുമുഖ രൂപഭേദങ്ങളിൽവിശകലനം ചെയ്യേണ്ടതിന്റെ ആവശ്യകത അടിവരയിടുന്നു, കാരണം അത് നിരന്തരം പലതിനെയും സ്വാധീനിക്കുകയും വ്യത്യസ്ത പ്രാദേശിക സന്ദർഭങ്ങളുമായി വളരെ എളുപ്പം പൊരുത്തപ്പെടുകയും ചെയ്യുന്നു. ഛത്തീസ്ഗഢിലെ ആദിവാസികൾക്കിടയിൽവിദ്യാഭ്യാസ പദ്ധതികളും ക്ഷേമ പരിപാടികളും പോലുള്ള വിവിധ പ്രവർത്തനങ്ങളുടെ സഹായത്തോടെ ആർഎസ്എസ്അതിന്റെ സാമൂഹിക വിപുലീകരണം സാധ്യമാക്കിയത് എങ്ങിനെയെന്ന് പെഗ്ഗി ഫ്രോറർ നിരീക്ഷിക്കുന്നുണ്ട്. ഈ വിധം ബഹുതല വിദ്യാഭ്യാസ പ്രവർത്തന പദ്ധതികളിലൂടെ കൃത്യമായ ആസൂത്രണങ്ങളോടെ സംഘപരിവാർ ഫാഷിസം ഇന്ത്യയിലെ വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കുകയും വർഗീയവൽക്കരിക്കുകയും ചെയ്യുമ്പോൾ അതിനെതിരെയുള്ള മാനവികതയുടെ പ്രതിരോധ മാർഗ്ഗമായി, ഒരു പ്രത്യാധിപത്യ പ്രക്രിയയായി, യഥാർത്ഥ വിദ്യാഭ്യാസത്തെ ഉയർത്തേണ്ടതുണ്ട്.
References:
- Adeney,LawrenceSaez,Coalition politics and Hindu Nationalism -Routledge (2005)
- Katharine Adeney& Marie Lall (2005):Institutional Attempts to Build a “National” Identity in India: Internal and External Dimensions, India Review, 4:3-4, 258-286, DOI: 10.1080/14736480500302175
- In Bad Faith? British Charity & Hindu Extremism Report Summary Awaaz – South Asia Watch Ltd. London, 2004
- Regulatory Mechanisms For Textbooks And Parallel Textbooks Taught In Schools Outside The Government System A Report (2005)
- NishaThapliyal (2023:Duty,Discipline and Dreams: Childhood and Time in Hindutva Nation. Journal of Childhood Studies;Vol.48 No.1
- Communalisation of Education -The History Textbooks Controversy; Delhi Historian’s group
- PEGGY FROERER (2007). Disciplining the Saffron Way: Moral Education and the Hindu Rashtra. Modern Asian Studies, 41, pp 1033-1071 doi:10.1017/ S0026749X06002587
- Tanika Sarkar ( 1994):Educating the Children of the Hindu Rashtra: Notes on RSS Schools; South Asia Bulletin, Vol. XIV No. 2
- Kiran Bhatty,NandiniSundar (2020): Sliding from majoritaranism towards fascism: Educating India under the Modi regime; Internatioal Sociology 1/19
- Hiren Gohain (2016): On Saffronisation of Education ;Economic and Political Weekly,Vol.37.
- https://www.newsclick.in/squeezing-higher-education-through-neoliberal-wringer-academic-autonomy-and-heci
- Jaffrelot, Christophe. 1998. “The SanghParivar Between Sanskritization and Social Engineering.” In The BJP and the Compulsions of Politics in India Today, edited by Hansen, and Jaffrelot, 22–71. Delhi: Oxford University Press.
- Edward Anderson & Christophe Jaffrelot (2018) Hindu nationalism and the ‘saffronisation of the public sphere’: an interview with Christophe Jaffrelot, Contemporary South Asia, 26:4, 468-482
- Sucheta Mahajan (2018): Hindutva Agenda And History Writing: Imaginings Of Nation, RevistaCanaria de EstudiosIngleses, 76; April 2018, pp. 211-221.
- Titas Biswas (2020):Pedagogical Curricula And Educational Media: The Malignancy Of SaffronisedOtherisationIn,Zoon Politikon Issue 11, 2020.
- Lars Tore Flåten (2017) Spreading Hindutva through education: Still a priority for the BJP?, India Review, 16:4, 377-400
- Nandini Sundar(2004): Teaching to Hate: RSS’ Pedagogical Programme, Economic and Political Weekly, Vol. 39, No. 16 (Apr. 17-23, 2004), pp. 1605-1612
- Kamala Visweswaran, Michael Witzel, NandiniManjrekar, DiptaBhog, and Uma Chakravarti: The Hindutwa view of History “rewriting textbooks in India and the United States.
- Institutional Attempts to Build a “National” Identity in India: Internal and External Dimensions Attempts to Build a “National” Identity in India India Review KATHARINE ADENEY and MARIE LALL: India Review, vol. 4, nos. 3–4, July–October, 2005
- Jenkins, Keith, Re-Thinking History, Routledge, New York: 1991





