A Unique Multilingual Media Platform

Art & Music Culture History Society YouTube

Echoes of Grief: Shantigeetham in Canvas and Song

  • October 8, 2025
  • 0 min read

കഴിഞ്ഞ നൂറു വർഷത്തോളം മരണാചാരങ്ങളിൽ വല്ലാർപാടം പ്രദേശത്ത് പാടിവരുന്ന പാട്ടാണ് ശാന്തി ഗീതം. പ്രമുഖ സാമൂഹിക പരിഷ്കർത്താവായ പണ്ഡിറ്റ് കറുപ്പൻ രചിച്ച ജാതിക്കുമി എന്ന കൃതിയിൽ നിന്ന് എടുത്ത ഒരു ഭാഗമാണ് ശാന്തി ഗീതം. ഈ കവിത പരമ്പരാഗതമായി മരണം നടന്ന വീടുകളിൽ മാത്രമാണ് പാടിയിരുന്നത് . സുനിൽ വല്ലാർപാടം എന്ന ചിത്രകാരൻ പക്ഷേ ശാന്തി ഗീതത്തിന്റെ വരികൾ മറ്റാരും കേൾക്കാതെ പഠിച്ചെടുത്തു.

കാഭൂം എന്ന കലാപ്രദർശനത്തിന്റെ ക്യൂറേറ്റർ രാധാ ഗോമതിയിലുടെ സുനിലിന്റെ ചിത്രങ്ങൾ അടക്കമുള്ള കലാസൃഷ്ടികൾ കേൾക്കാനും കാണാനും വഴിയൊരുക്കിയപ്പോൾ അതിൻറെ പശ്ചാത്തലമായി സുനിലിന്റെ തന്നെ ശാന്തിഗീതത്തിന്റെ ആലാപനം ഉപയോഗിച്ചു. വേലിയേറ്റം മൂലം ദുരന്ത ബാധിതമായ ജീവിതത്തിൽ ജീവിക്കാൻ പ്രചോദനം നൽകുന്ന സന്ദർഭങ്ങളാണ് സുനിലിന്റെ കലാസൃഷ്ടികളിലെ വിഷയം.
ആശയുടെ സൂചകമായി കാണുന്ന ഒരു ഗർഭിണിയായ സ്ത്രീ, ദീർഘകാലം ഉപ്പുവെള്ളത്തിൽ നിന്ന് ജോലി എടുത്തതിനെ തുടർന്ന് വിചിത്രമായി വിണ്ടുകീറിയ പാദങ്ങൾ ,ഒരു ചാക്കിൽ മണ്ണ് നിറച്ച് പൊക്കത്തിൽ വെച്ചില്ലെങ്കിൽ വെള്ളം നശിപ്പിക്കുന്ന ചെടി. .
ചിത്രങ്ങൾക്കിടയിൽ എന്തോ മാഞ്ഞു പോയതോ അതോ എന്തോ ഉദിക്കാനുള്ളതോ ആയിട്ടുള്ള ഒരു വെള്ള പ്രതീകമായ ക്യാൻവാസും കാണാം.

ശാന്തി ഗീതവും അതിൻറെ പശ്ചാത്തലത്തിലുള്ള കലാപ്രദർശനത്തിന്റെ ദൃശ്യങ്ങളും ഇവിടെ കാണാം

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.