A Unique Multilingual Media Platform

Kerala Law Politics YouTube

കേന്ദ്ര കരിനിയമങ്ങൾ ചെറുക്കാൻ സംഘടിത സമരം അനിവാര്യം: അഡ്വ: കാളീശ്വരം രാജ്

  • October 8, 2025
  • 0 min read

ഇന്ത്യന് രാഷ്ട്ര സങ്കൽപ്പനത്തിന്റെ ആധാരശിലയായ ഫെഡറലിസം തകർക്കാനും കേന്ദ്ര സർക്കാരിൻറെ അധീശത്വം സ്ഥാപിക്കാനുമുള്ള നരേന്ദ്രമോദി ഗവർമെന്റിന്റെ നീക്കങ്ങൾക്കെതിരെ കേരളത്തിലെ മതനിരപേക്ഷ പാർട്ടികളും സാമൂഹിക സാംസ്കാരിക സംഘടനകളും ഒന്നിച്ചു വരേണ്ടത് അനിവാര്യമാണെന്ന് പ്രമുഖ അഭിഭാഷകൻ അഡ്വക്കേറ്റ് കാളീശ്വരം രാജ് ചൂണ്ടിക്കാട്ടി. “കേന്ദ്ര കരി നിയമങ്ങൾക്കെതിരെ ഐക്യ കേരളം” എന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രാദേശികതലത്തിലുള്ള അസ്തിത്വം, സാംസ്കാരികമായിട്ടുള്ള അസ്തിത്വം, രാജ്യത്തിൻ്റെ സാമൂഹിക സാംസ്കാരിക വൈവിധ്യം, ഇവയൊക്കെ രാഷ്ട്രീയമായി വിവർത്തനം ചെയ്യപ്പെട്ടപ്പോൾ ഉണ്ടായ ഒരു രാഷ്ട്രീയ സങ്കല്പം ആണ് ഇന്ത്യയിലെ ഫെഡറലിസം. ആ തിരിച്ചറിവ് തകർക്കുന്ന മട്ടിലാണ് കേന്ദ്രസർക്കാർ പെരുമാറി വരുന്നത്.

സംസ്ഥാനങ്ങൾക്കുമേൽ ഗവർണർമാരുടെ അനാരോഗ്യമായ ഇടപെടലുകൾ, കേന്ദ്ര ക്യാബിനറ്റിന് ഇലക്ഷൻ കമ്മീഷനിൽ നിയമനം നടത്താനുള്ള പരമാധികാരം, സംസ്ഥാനങ്ങൾക്ക് കടമെടുക്കുന്നതിൽ ഉണ്ടാകുന്ന തടസ്സങ്ങൾ, എന്നീ വിഷയങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് അഡ്വക്കേറ്റ് കാളീശ്വരം രാജ് ഫെഡറലിസം നേരിടുന്ന വിപത്തുകൾ ഈ പ്രഭാഷണത്തിൽ വിശകലനം ചെയ്യുന്നു.

ബീഹാറിലെ വോട്ടർ പട്ടിക സ്പെഷ്യൽ ഇന്ത്യൻ റിവിഷൻ അടക്കമുള്ള വിഷയങ്ങൾ പ്രതിപാദിക്കുന്ന പ്രഭാഷണത്തിന്റെ പൂർണ്ണരൂപം ഇവിടെ കാണാം.

About Author

The AIDEM