ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിലെ ഏറ്റവും പ്രധാനപ്പെട്ട ടീമാണ് കൊൽക്കൊത്ത നൈറ്റ് റൈഡേഴ്സ്. അതിന്റെ സഹസ്ഥാപകന്മാരിൽ ഒരാൾ ഇന്ത്യാ മഹാരാജ്യത്തിന്റെ പ്രൗഢി ലോകത്തിനു മുന്നിൽ എത്തിച്ചതിൽ പ്രമുഖനായ ഷാരൂഖ് ഖാനും. റൈഡേഴ്സിന് വേണ്ടി കളിക്കാനായി കരാറിൽ ഒപ്പിട്ട ബംഗ്ളാദേശി താരം മുസ്താഫിസുർ റഹ്മാനെ ടീമിൽ നിന്നു ഒഴിവാക്കണമെന്ന് ബി.സി.സി.ഐ ഷാരൂഖാനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.ബി.സി
കഴിഞ്ഞ ദിവസങ്ങളിൽ ബി.ജെ.പി നേതാക്കളും ശിവസേനാ പക്ഷങ്ങളും പിന്നെ ചില ആത്മീയ വ്യാപാരികളും ഇതേ ആവശ്യം ഉന്നയിച്ചു രംഗത്തു വന്നിരുന്നു. ബംഗ്ളാദേശിൽ ഹിന്ദുക്കളെ കൊല്ലുന്നത് കൊണ്ടാണ് മുസ്താഫിസുർ റഹ്മാനെ ഒഴിവാക്കണമെന്നതാണ് വിചിത്രമായ ആവശ്യം. ഹിന്ദു ആത്മീയാചാര്യൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ജഗദ്ഗുരു സ്വാമി രാമഭദ്രാചാര്യയെന്നൊരു വിദ്വാൻ ഷാറൂഖ് ഖാനെ ചതിയനെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. മറ്റെല്ലാ രംഗത്തുമെന്ന പോലെ കായിക മേഖലയിലും വർഗ്ഗീയതയുടെ വിഷബീജങ്ങൾ മുളപ്പിക്കാനുള്ള സംഘപരിവാര ലബോറട്ടറി ഉൽപ്പന്നങ്ങൾ തന്നെയാണ് ഇപ്പോൾ നാമീ കാണുന്നതും.

പശുകടത്തു ആരോപിച്ച് മുസ്ളീങ്ങളെ തല്ലിക്കൊല്ലുമ്പോഴും ചൈനീസ് വംശജനെന്ന് ആരോപിച്ച് നോർത്ത് ഈസ്റ്റേൺ സംസ്ഥാനമായ ത്രിപുരയിൽ നിന്നുള്ള വിദ്യാർത്ഥി ഏയ്ഞ്ചൽ ചക്മയെ ഡെറാഡൂണിൽ തല്ലിക്കൊന്നപ്പോഴും ഉണരാത്ത വികാരമാണ് ഇപ്പോൾ ബംഗ്ളാദേശിൽ നടന്ന കൊലപാതകങ്ങളിൽ സംഘപരിവാരത്തിനുണ്ടായിരിക്കുന്ന വേദന. ഇന്ത്യാ-പാകിസ്ഥാൻ മൽസരം നടക്കുമ്പോഴാണ് ബി.സി.സി.ഐയ്ക്ക് വിവിധയിനങ്ങളിലായി ശതകോടികൾ പിരിഞ്ഞു വരുന്നത്. അതു കൊണ്ട് ഇന്ത്യാ-പാകിസ്ഥാൻ കളിക്ക് തടസ്സമില്ല. പാകിസ്ഥാൻ കളിക്കാർക്കും അയിത്തമില്ല. യോഗ്യതയുള്ള വർത്തമാനം പറഞ്ഞാൽ കേൾക്കാനെങ്കിലും സുഖമുണ്ട്.
സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ രാത്രി മുതൽ മുസ്ളീങ്ങളെ കൊന്നൊടുക്കിയതിനെതിരെയാണ് ഗാന്ധി തന്റെ അവസാനത്തെ നിരാഹാരം നടത്തിയത്. ഹിന്ദുക്കൾക്കേറ്റ അപരിഹാര്യമായ ദുഖങ്ങളിൽ പിടഞ്ഞാണ് മുഹമ്മദലി ജിന്ന മരണത്തിലേക്ക് പോയത്. ഈ ചരിത്രമൊന്നും അറിയാത്ത അഭിനവ ദുശ്ശാസനന്മാർക്ക് ബംഗ്ളാദേശിൽ നിന്നുള്ള ക്രിക്കറ്റർ ആക്ഷേപിക്കപ്പെടേണ്ടവനാകും. ബംഗ്ളാദേശ് എന്ന രാജ്യം എങ്ങനെയുണ്ടായി എന്നെങ്കിലും സംഘപുത്രീ – പുത്രന്മാർ പഠിക്കണം. ഹിന്ദുക്കൾക്ക് അപകടമുണ്ടായപ്പോൾ വേദന തോന്നിയത് പോലെയാണ് ഈ രാജ്യത്തെ മതന്യൂനപക്ഷങ്ങളെ വേട്ടയാടുമ്പോൾ അവർ ഭൂരിപക്ഷമായ സ്ഥലങ്ങളിലുള്ളവർക്കും വൈരാഗ്യ ബുദ്ധിയുണ്ടാകുന്നത്. കൊലപാതകങ്ങളെ ന്യായീകരിക്കുകയല്ല. ഇത് പണ്ടേ സാമുവൽ പി ഹണ്ടിംഗ്ടൺ എന്ന അമേരിക്കൻ സാമൂഹ്യ ശാസ്ത്രഞ്ജൻ പറഞ്ഞിട്ടുള്ളതാണ്.

കാശ്മീരിൽ അന്യായമായി തടങ്കലിൽ വച്ചിരിക്കുന്ന ഒമർ ഖാലിദിന് നീതിനിഷേധിക്കപ്പെട്ടിരിക്കുന്
അമേരിക്കയിൽ പോയി വലിയ തുകകൾ പലവിധ ഫണ്ടുകളിലേക്ക് ഇരന്നു വാങ്ങുമ്പോൾ ഇങ്ങനെ ചില ഇടപെടലുകൾ കൂടി ഉണ്ടാകുമെന്ന് ട്രംപിന്റെ “ഗ്രേറ്റ് ഫ്രണ്ടും” അദ്ദേഹത്തിന്റെ കൂട്ടുകാരന്മാരും അറിയണം.മനുഷ്യാവകാശ ലംഘനങ്ങൾ ലോകമാകെ ചെറുക്കപ്പെടുന്ന കാലമാണിത്. ഇറാനിൽ പ്രക്ഷോഭകരെ സൈന്യത്തെ ഉപയോഗിച്ച് അടിച്ചമർത്തിയാൽ തങ്ങൾ സൈനികമായി ഇടപെടുമെന്ന് ഡൊണാൾഡ് ട്രംപ് പറയുന്നതും ഇതേ യുക്തി ഉപയോഗിച്ചാണ്. ലക്ഷക്കണക്കിന് അധിവസിക്കുന്ന അമേരിക്കൻ നഗരമാണ് ന്യൂയോർക്ക്.ഏതാണ്ട് എട്ടു ലക്ഷം ഇന്ത്യാക്കാർ. ഇവരിൽ ഭൂരിഭാഗവും ഇക്കുറി വോട്ടു ചെയ്തതു മംദാനിയ്ക്കാണ്. കൂടാതെ മംദാനി അർദ്ധ ഇന്ത്യനും. തീർച്ചയായും ഇന്ത്യയിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് ഡെമോക്രാറ്റിക് സോഷ്യലിസ്റ്റായ മംദാനി അഭിപ്രായം പറയുക തന്നെ ചെയ്യും. കാവി പുരട്ടിയ എ.സി മുറികളിലിരുന്നു ബോധമുള്ള മനുഷ്യരെ കൊന്നൊടുക്കാനും ജയിലിലടയ്ക്കാനും ഇനിയുള്ള കാലം പ്രയാസമായിരിക്കും എന്ന സന്ദേശം കൂടിയാണ് മംദാനി നൽകുന്നത്.

കേരളത്തിൽ ഇപ്പോൾ വെള്ളാപ്പള്ളി നടേശന്റെ വിലാസകാലമാണ്. തനിക്ക് ഇഷ്ടമില്ലാത്ത ചോദ്യം ചോദിക്കുന്ന മാധ്യമപ്രവർത്തകനെ ഭീകരവാദിയെന്ന് ഒരു മടിയുമില്ലാതെ വിളിക്കാനുള്ള തൊലിക്കട്ടി ഇദ്ദേഹത്തിന് മാത്രമേ കാണൂ. ഒരു ജാതി ഒരു മതം മനുഷ്യന് എന്ന് പറഞ്ഞ ശ്രീനാരായണ പ്രസ്ഥാനത്തിന്റെ അമരത്തിരുന്ന് കൊണ്ടാണ് ഇത്തരം ബാലിശവും ഉത്തരവാദിത്വരഹിതവുമായ ഷോകൾ നടത്തുന്നതെന്നാണ് ഏറ്റവും അപലപനീയം. മുഖ്യമന്ത്രിയുടെ കാറിൽ കയറിയതു കൊണ്ട് താനും അതേ പദവിയിലേക്ക് ഉയർന്നു എന്ന് വെള്ളാപ്പള്ളിക്ക് തോന്നിയാൽ അത് എന്തോ മനോരോഗമാണെന്നേ കരുതാൻ കഴിയൂ.
മുസ്ലിം വിഭാഗത്തിന് നേരെ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ മകനുമുള്ള വിദ്വേഷം അങ്ങാടിപ്പാട്ടാണ്. മതന്യൂനപക്ഷങ്ങൾ എൽ.ഡി.എഫിൽ നിന്നും അകലാനുള്ള ഒരു മുഖ്യ കാരണക്കാരനും വെള്ളാപ്പള്ളിയാണെന്ന് കേരള രാഷ്ട്രീയം ശ്രദ്ധയോടെ വീക്ഷിക്കുന്നവർക്ക് അറിയാം. എൽ.ഡി.എഫ് മുൻവയ്ക്കുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന് തുരങ്കം വയ്ക്കുന്ന പ്രസ്താവനകളാണ് വെള്ളാപ്പള്ളി സ്ഥിരമായി വിളമ്പുന്നത്. ഇത് ബിനോയ് വിശ്വത്തിന് മനസ്സിലായത് പോലെ മറ്റ് വലിയ നേതാക്കൾക്ക് മനസ്സിലായ ലക്ഷണമില്ല. അടിസ്ഥാന വർഗ്ഗം ജാതി-മത ഭേദമന്യേ അണിനിരക്കുമ്പോഴാണ് ഇടതു ജനാധിപത്യ മുന്നണിയാകുന്നത്. എത്ര വലിയ നേതാക്കൾ ഓലിയിട്ടാലും താഴെ തട്ടിലെ ഇടതു മനസ്സുള്ളവർ അംഗീകരിക്കില്ല. ഈ തെരഞ്ഞെടുപ്പിലും ധാരാളെം പേർ വോട്ടു ചെയ്യാതിരിക്കുകയോ കോൺഗ്രസ്സ് മുന്നണിയ്ക്ക് വോട്ടു ചെയ്യുകയോ ചെയ്തത് ഇടതു മുന്നണിയോടുള്ള് വെറുപ്പ് കൊണ്ടല്ല. മറിച്ച് അവരെയൊന്ന് തിരുത്തിക്കാനാണ്.

ഈ തിരുത്തലുകൾക്ക് വിലങ്ങു തടിയാകുന്നത് വെള്ളാപ്പള്ളിയെ പോലുള്ള ജാതി വെറി പൂണ്ട ജന്മങ്ങളാണ്. ജെൻസീയും ജെൻ ആൽഫയുമൊക്കെ തീരുമാനങ്ങൾ എടുക്കുന്ന കാലമാണ്. തലയും തലച്ചോറും നരച്ച പ്രത്യശാസ്ത്ര വിളംബരങ്ങൾ നടത്തിയാൽ അവർ കേട്ടില്ലെന്ന് നടിച്ചാലും അവർ ചിലതെല്ലാം തീരുമാനിക്കും. കേരളം കാണാൻ പോകുന്ന രാഷ്ട്രീയം അവരുടേതായിരിക്കും. കോടികൾ വാങ്ങി എസ്.എൻ.ഡി.പിയും എൻ.എസ്.എസ്സും, എം.ഇ.എസ്സുമൊക്കെ ജോലി വിറ്റിരുന്ന കാലം അസ്തമിക്കുകയാണ്. വൻകിട കോർപ്പറേറ്റ് ജോലികൾ പുല്ലു പോലെ വലിച്ചറിഞ്ഞ് അവരവർക്ക് മനസമാധാനവും കംഫെർട്ടും നൽകുന്ന പുത്തൻ തലമുറ തൊഴിലുകൾ കണ്ടെത്തുന്ന പുതിയ കാലയുവത്വത്തിനോട് ഇനിയും പഴകിദ്രവിച്ച ഭാഷയിൽ സംവദിക്കാൻ നിൽക്കരുത്.