കേരളത്തിൻ്റെ സാമൂഹിക രംഗത്ത് ഹേമാകമ്മിറ്റി റിപ്പോർട്ടുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ച് “ക്രിയേറ്റീവ് വിമെൻ കളക്ടീവി”ൻ്റെ നേതൃത്വത്തിൽ സെപ്റ്റംബർ 12 വ്യാഴാഴ്ച തിരുവനന്തപുരം പുളിമൂട് കേസരി ഹാളിൽ ചർച്ച സംഘടിപ്പിച്ചു. “ഹേമാകമ്മിറ്റി റിപ്പോർട്ടും മാറുന്ന കേരളവും” ചർച്ച സാഹിത്യകാരി ചന്ദ്രമതി ഉദ്ഘാടനം ചെയ്തു. ബീനാ പോൾ, സജിതാ മഠത്തിൽ, മിനി സുകുമാർ, രാധിക വിശ്വനാഥൻ, ഉഷ വി.ടി, സീമാ ജെറോം, ഗീതാജ്ഞലി കൃഷ്ണൻ, ഗംഗ വി.ആർ തുടങ്ങി സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ പങ്കെടുത്തു. കെ.എ. ബീന മോഡറേറ്ററായിരുന്നു. പരിപാടി രണ്ട് ഭാഗങ്ങളായി ചാനലിൽ കാണാം. ചർച്ചയുടെ ആദ്യ ഭാഗം കാണാം ഇവിടെ.
Subscribe
0 Comments