A Unique Multilingual Media Platform

The AIDEM

Articles Interviews Literature YouTube

വർത്തമാനത്തെ ചരിത്രമാക്കുന്ന രചനാ വിദ്യ

  • August 16, 2022
  • 0 min read

എഴുത്തിൻറെ രാഷ്ട്രീയത്തെ കുറിച്ചും തൻറെ എഴുത്തിലെ ചരിത്രത്തെക്കുറിച്ചും നോവലിസ്റ്റും ചെറുകഥാകൃത്തും തിരക്കഥാകൃത്തുമായ എസ് ഹരീഷ് ദി ഐഡം ഇൻററാക്ഷനിൽ അധ്യാപകനും ചലച്ചിത്രനിരൂപകനുമായ ഡോ.അജു കെ നാരായണനുമായി സംസാരിക്കുന്നു. കോട്ടയം നീണ്ടൂർ സ്വദേശിയായ എസ് ഹരീഷ് നോവലിസ്റ്റ്, ചെറുകഥാകൃത്ത്, തിരകഥാകൃത്ത് എന്നീനിലകളിൽ പ്രശസ്തനാണ്. ആദ്യ കഥാസമാഹാരമായ രസവിദ്യയുടെ ചരിത്രം കേരള സാഹിത്യ അക്കാദമിയുടെ ഗീത ഹിരണ്യൻ എൻഡോവ്മെൻറ് പുരസ്ക്കാരത്തിന് അർഹമായി. ആദം എന്ന കഥയ്ക്ക് 2016 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. മീശ എന്ന ആദ്യ നോവലിന് ജെ സി ബി പുരസ്ക്കാരം, കേരള സാഹിത്യഅക്കാദമി അവാർഡ് എന്നിവയുൾപ്പടെ നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചു. നോവലിനും ചെറുകഥയ്ക്കും കേരള സാഹിത്യഅക്കാദമി അവാർഡുകൾ നേടിയ എഴുത്തുകാരനാണ് എസ് ഹരീഷ്. മീശ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു. ജല്ലിക്കെട്ട്, ഏദൻ തുടങ്ങിയ സിനിമകളുടെ കഥയും തിരക്കഥയും ഹരീഷിൻറേതാണ്. നൻപകൽ നേരത്ത് മയക്കം,ചുരുളി തുടങ്ങിയ സിനിമകൾക്ക് തിരക്കഥയും രചിച്ചു. ആഗസ്ത് 17 ആണ് ഏറ്റവും പുതിയ നോവൽ. ഡോ. അജു കെ നാരായണൻ എഴുത്തുകാരൻ, ചലച്ചിത്ര സംവിധായകൻ, ചലച്ചിത്ര നിരൂപകൻ എന്നീനിലയിൽ പ്രശസ്തൻ. എംജി യൂണിവേഴ്സിറ്റിയിലെ സ്ക്കൂൾ ഓഫ് ലെറ്റേഴ്സിൽ അസോസിയേറ്റ് പ്രഫസറായി പ്രവർത്തിക്കുന്നു. ചലച്ചിത്ര നിരൂപണത്തിന് രണ്ട് തവണ സംസ്ഥാന സർക്കാർ അവാർഡിന് അർഹനായി.

About Author

The AIDEM