ബിഹാറിൽ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ എന്ന പേരിൽ പൗരത്വവുമായി ബന്ധിപ്പിച്ച് വോട്ടർ പട്ടിക പരിഷ്കരിക്കുന്നതിൽ ഗൗരവമുള്ള ചോദ്യങ്ങളുയർത്തിയിരിക്കുകയാണ് സുപ്രീം കോടതി. ആധാറും റേഷൻ കാർഡും കമ്മീഷൻ തന്നെ മുൻകാലത്ത് നൽകിയ തിരിച്ചറിയൽ കാർഡും പരിഗണിച്ചുകൂടേ എന്നും കോടതി ചോദിക്കുന്നു. ദേശീയ പൗരത്വപ്പട്ടികയുടെ പരോക്ഷ നടത്തിപ്പിന് തുടക്കമിടുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷനെന്ന് പ്രതിപക്ഷം വിമർശിക്കുമ്പോൾ കോടതി എടുക്കുന്ന നിലപാട് ശ്രദ്ധേയമാകും.





