A Unique Multilingual Media Platform

Culture History Minority Rights Social Justice

പശ്ചിമേഷ്യയിലെ മനുഷ്യക്കുരുതി: ആരാണ് ഉത്തരവാദി?

  • July 5, 2025
  • 0 min read

പശ്ചിമേഷ്യയിലെ മനുഷ്യക്കുരുതി ദാരുണമായ നിത്യ ദൃശ്യങ്ങൾ അനാവരണം ചെയ്തുകൊണ്ട് തുടരുന്ന സാഹചര്യത്തിൽ ഈ പ്രദേശത്തെ ബാധിക്കുന്ന സങ്കീർണമായ രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങൾ വിലയിരുത്തുകയാണ് ചരിത്രാധ്യാപകനും അന്താരാഷ്ട്ര സാമൂഹിക രാഷ്ട്രീയ നിരീക്ഷകനുമായ എ.എം ഷിനാസ്.

ചാവക്കാട് ഖരാനയുടെ ആഭിമുഖ്യത്തിൽ ജൂൺ 29ന് ചെയ്ത പ്രഭാഷണത്തിലാണ് ഈ വിശകലനം. പലസ്തീനു എതിരെ ഗസ്സയിൽ ഒക്ടോബർ 2023 ൽ ആരംഭിച്ച, ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന നരഭോജി തുല്യമായ, മൃഗീയ കടന്നാക്രമണത്തിന് പശ്ചിമേഷ്യയുടെ വിവിധ ഭാഗങ്ങളിൽ പലതരം തുടർച്ചകൾ ഇസ്രായേലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായെന്നും അതിൻറെ അവസാനത്തെ മൂർത്ത രൂപമായിരുന്നു ഇറാന് എതിരായ കടന്നാക്രമണം എന്നും ഷിനാസ് ഈ പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടുന്നു. അമേരിക്കൻ ഇടപെടലിനെ തുടർന്ന് ഇറാനുമായുള്ള സംഘർഷത്തിന് വിരാമം ആയെങ്കിലും അത് എത്ര കാലം നിലനിൽക്കുമെന്ന് കണ്ടുതന്നെ അറിയണം.

ആത്യന്തികമായി പ്രദേശത്തെ മനുഷ്യക്കുരുതിക്കും ദീർഘമായ സംഘർഷങ്ങൾക്കും ഒക്കെ ഉത്തരവാദി ഇസ്രയേലിന്റെ അധീശത്വ താൽപര്യങ്ങളും അതിനെ പിൻപറ്റിയുള്ള സൈനിക നീക്കങ്ങളും ആണെന്ന് ഷിനാസ് വിശദീകരിക്കുന്നു. അസ്ഥിരവും പ്രക്ഷുബ്ധവുമായ ഈ വർത്തമാന കാലം അത്യന്തം ഭീഷണമായ ഒരു ഭാവിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. പ്രഭാഷണത്തിന്റെ പൂർണ്ണരൂപം ഇവിടെ കാണാം.

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.