യുവതയുടെ വേറിട്ട രാഷ്ട്രീയ ചിന്തകൾ…
കേരളത്തിലെ വോട്ടർ പട്ടികയിൽ യുവ വോട്ടർമാരുടെ എണ്ണം കൂടുതലാണ്. അതായത് കേരളം ആരു ഭരിക്കണം എന്ന് തീരുമാനിക്കുന്നതിൽ യുവതയ്ക്ക് പ്രധാന പങ്കുണ്ട് എന്നർത്ഥം. കക്ഷി രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ കൃത്യമായി രാഷ്ട്രീയ ബോധമുള്ള യുവതീയുവാക്കൾ അവരുടെ അഭിപ്രായം പലയിടത്തും പ്രകടമാക്കാറുണ്ട്. എന്നാൽ ഈ കള്ളികൾക്ക് അപ്പുറം വ്യത്യസ്തമായ രാഷ്ട്രീയ വീക്ഷണമുള്ള ചില യുവതി യുവാക്കളുമുണ്ട്. അവർക്ക് എന്താണ് പറയാനുള്ളതെന്നു നമുക്ക് കേൾക്കാം.





