A Unique Multilingual Media Platform

Articles Culture Minority Rights National

കുരുവിയും കാട്ടുതീയും

  • January 29, 2026
  • 1 min read
കുരുവിയും കാട്ടുതീയും

ഒ​രി​ട​ത്തൊ​രി​ട​ത്ത് ഒ​രു കാ​ട്ടി​ൽ ഭ​യാ​ന​ക​മാ​യ തീ ​പ​ട​ർ​ന്നു​പി​ടി​ച്ചു. ചെ​ടി​ക​ളെ​യും മ​ര​ങ്ങ​ളെ​യും ന​ക്കി​ത്തു​ട​ച്ച അ​ഗ്നി​നാ​ളം ആ​കാ​ശ​ത്തോ​ള​മു​യ​ർ​ന്ന​പ്പോ​ൾ സിം​ഹ​ങ്ങ​ളും ആ​ന​ക​ളും ക​ടു​വ​ക​ളും പു​ള്ളി​പ്പു​ലി​ക​ളും ക​ര​ടി​ക​ളു​മ​ട​ങ്ങു​ന്ന വ​ലി​യ മൃ​ഗ​ങ്ങ​ളെ​ല്ലാം ജീ​വ​ര​ക്ഷാ​ർ​ഥം കാ​ടു​വി​ട്ടോ​ടി. ഒ​രു കു​രു​വി മാ​ത്രം അ​ടു​ത്തു​ള്ള ത​ടാ​ക​ത്തി​ലേ​ക്ക് പ​റ​ന്നു​ചെ​ന്ന് ത​ന്റെ ചെ​റി​യ കൊ​ക്കി​ൽ കൊ​ള്ളു​ന്ന ഏ​താ​നും തു​ള്ളി വെ​ള്ളം കോ​രി​യെ​ടു​ത്ത് തി​രി​കെ​വ​ന്ന് കൊ​ടും​തീ​യി​ലൊ​ഴി​ച്ചു.

നി​ര​ർ​ഥ​ക​മെ​ന്ന് തോ​ന്നാ​വു​ന്ന ഈ ​പ്ര​വൃ​ത്തി​ക​ണ്ട് മ​റ്റൊ​രു പ​ക്ഷി അ​തി​നെ പ​രി​ഹ​സി​ച്ചു: “നീ​യെ​ന്ത് ഭ്രാ​ന്താ​ണീ കാ​ണി​ക്കു​ന്ന​ത്? നി​ന്റെ കൊ​ക്കി​ലൊ​തു​ങ്ങു​ന്ന തു​ള്ളി വെ​ള്ളം കൊ​ണ്ട് ഇ​ത്ര​യും വ​ലി​യൊ​രു അ​ഗ്നി​ബാ​ധ കെ​ടു​ത്താ​ൻ സാ​ധി​ക്കു​മെ​ന്നാ​ണോ വി​ചാ​രം? വി​ഡ്ഢി​ത്തം മ​തി​യാ​ക്കി ഞ​ങ്ങ​ളോ​ടൊ​പ്പം പോ​രൂ, സ്വ​ന്തം ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ നോ​ക്കൂ.”

“ഈ ​തീ കെ​ടു​ത്താ​ൻ എ​ന്നെ​ക്കൊ​ണ്ടാ​കു​മോ എ​ന്ന​റി​യി​ല്ല, പ​ക്ഷേ എ​നി​ക്ക് സാ​ധ്യ​മാ​യ ക​ർ​മം ഞാ​ൻ നി​ർ​വ​ഹി​ക്കു​ന്നു”- ത​ന്റെ പാ​ട്ടു​പോ​ലെ മ​നോ​ഹ​ര​മാ​യ മ​റു​പ​ടി​യു​മാ​യി ഒ​ട്ടും ത​ള​രാ​തെ കു​രു​വി ദൗ​ത്യം തു​ട​ർ​ന്നു.
ലോ​ക​ങ്ങ​ളെ​ല്ലാം ച​മ​ച്ചു ര​ക്ഷി​ക്കു​ന്ന ലോ​കൈ​ക​നാ​ഥ​ൻ ആ ​ചെ​റു​പ​ക്ഷി​യു​ടെ പ്ര​യ​ത്നം ക​ണ്ട് സ​ന്തോ​ഷി​ച്ചു; പ​ക​ര​മാ​യി കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ വ​ർ​ഷി​ച്ചു ന​ൽ​കി. കാ​ട്ടു​തീ ശ​മി​ച്ചു. ഈ ​ക​ഥ ആ​ദ്യം ആ​രാ​ണ് പ​റ​ഞ്ഞ​തെ​ന്നോ എ​വി​ടെ​യാ​ണ് ഉ​ത്ഭ​വി​ച്ച​തെ​ന്നോ അ​റി​യി​ല്ല. ജാ​ത​ക ക​ഥ​ക​ൾ, അ​മേ​രി​ക്ക​ൻ ആ​ദി​വാ​സി ഗോ​ത്ര​ക​ഥ​ക​ൾ, ആ​ഫ്രി​ക്ക​ൻ പ​ഴ​ങ്ക​ഥ​ക​ൾ എ​ന്നി​വ​യി​ലെ​ല്ലാം ഈ ​ക​ഥ​ക്ക് വ​ലി​യ പ്ര​ശ​സ്തി​യും പ്ര​ചാ​ര​വു​മു​ണ്ട്.
78 വ​ർ​ഷ​ത്തി​നി​ടെ മൂ​ന്ന് സ്വ​ത​ന്ത്ര രാ​ജ്യ​ങ്ങ​ളാ​യി വി​ഭ​ജി​ക്ക​പ്പെ​ട്ടെ​ങ്കി​ലും നൂ​റ്റാ​ണ്ടു​ക​ളാ​യി ഭൗ​മ​ശാ​സ്ത്ര​പ​ര​മാ​യി ഒ​ന്നി​ച്ചു​നി​ൽ​ക്കു​ന്ന ഇ​ന്ത്യ, പാ​കി​സ്താ​ൻ, ബം​ഗ്ലാ​ദേ​ശ് എ​ന്നീ രാ​ജ്യ​ങ്ങ​ള​ട​ങ്ങു​ന്ന ഇ​ന്ത്യ​ൻ ഉ​പ​ഭൂ​ഖ​ണ്ഡ​ത്തെ വി​ഴു​ങ്ങു​ന്ന വി​ദ്വേ​ഷ​ത്തീ കെ​ടു​ത്താ​ൻ ഈ ​ക​ഥ ജ​ന​ങ്ങ​ളെ പ്ര​ചോ​ദി​പ്പി​ക്കു​മോ?

ദക്ഷിണേഷ്യയിലെ രാഷ്ട്രീയ വിഭജനങ്ങളുടെ ഭൂപടം. 1947 മുതൽ 1971 വരെ കിഴക്കൻ പാകിസ്ഥാൻ പാകിസ്ഥാന്റെ ഭാഗമായിരുന്നു, അതിനുശേഷം അത് ബംഗ്ലാദേശ് എന്ന സ്വതന്ത്ര രാജ്യമായി മാറി (ജൂലിയസ് പൗലോയുടെ ഭൂപടം).

ന​മ്മു​ടെ ഉ​പ​ഭൂ​ഖ​ണ്ഡ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, ഭ​യാ​ന​ക​മാ​യ വ​ർ​ഗീ​യ-​വം​ശീ​യ സം​ഘ​ർ​ഷ​ങ്ങ​ളാ​യി മാ​റി​യ വി​ദ്വേ​ഷ​ത്തി​ന്റെ​യും ശ​ത്രു​ത​യു​ടെ​യും പ്ര​തീ​ക​മാ​ണ് ഈ ‘​തീ’. ഇ​ന്ത്യ​യി​ൽ മു​സ്‍ലിം​ക​ൾ കൊ​ല്ല​പ്പെ​ടു​മ്പോ​ഴോ പീ​ഡി​പ്പി​ക്ക​പ്പെ​ടു​മ്പോ​ഴോ അ​വ​രു​ടെ വീ​ടു​ക​ളും മ​സ്ജി​ദു​ക​ളും സ്മാ​ര​ക​ങ്ങ​ളും ത​ക​ർ​ക്ക​പ്പെ​ടു​മ്പോ​ഴോ സ്വ​യം ‘ഹി​ന്ദു’ എ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ന്ന സ​മൂ​ഹ​ത്തി​ലെ ഒ​രു വി​ഭാ​ഗം അ​തി​ൽ ആ​ന​ന്ദം ക​ണ്ടെ​ത്തു​ന്നു എ​ന്ന​ത് ഹൃ​ദ​യ​ഭേ​ദ​ക​മാ​ണ്. അ​തു​പോ​ലെ ത​ന്നെ, ബം​ഗ്ലാ​ദേ​ശി​ലും പാ​കി​സ്താ​നി​ലും ന്യൂ​ന​പ​ക്ഷ​മാ​യ ഹി​ന്ദു​ക്ക​ൾ കൊ​ല്ല​പ്പെ​ടു​മ്പോ​ഴും പീ​ഡി​പ്പി​ക്ക​പ്പെ​ടു​മ്പോ​ഴും മു​സ്‍ലിം സ​മു​ദാ​യ​ത്തി​ലെ ഒ​രു വി​ഭാ​ഗം ആ​ഹ്ലാ​ദി​ക്കു​ന്നു. ഇ​ന്ത്യ​യി​ലാ​യാ​ലും പാ​കി​സ്താ​നി​ലാ​യാ​ലും ബം​ഗ്ലാ​ദേ​ശി​ലാ​യാ​ലും അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ടു​ന്ന​ത് അ​വി​ട​ത്തെ ന്യൂ​ന​പ​ക്ഷ​ങ്ങ​ളാ​ണ്.

 

ന്യൂ​ന​പ​ക്ഷ വേ​ട്ട​യി​ലെ ആ​ന​ന്ദം

ഇ​ന്ത്യ​യി​ലെ മു​സ്‍ലിം ന്യൂ​ന​പ​ക്ഷം നേ​രി​ടു​ന്ന പീ​ഡ​ന​ങ്ങ​ളു​ടെ സ​മീ​പ​കാ​ല ഉ​ദാ​ഹ​ര​ണ​ങ്ങ​ൾ സൗ​ത്ത് ഏ​ഷ്യ ജ​സ്റ്റി​സ് കാ​മ്പ​യി​ൻ 2026 ജ​നു​വ​രി​യി​ൽ പു​റ​ത്തി​റ​ക്കി​യ ‘ഇ​ന്ത്യ പെ​ർ​സി​ക്യൂ​ഷ​ൻ ട്രാ​ക്ക​ർ 2025’ റി​പ്പോ​ർ​ട്ട്​ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. പോ​യ​വ​ർ​ഷം 13 സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി മു​സ്​ ലിം​ക​ൾ​ക്കെ​തി​രെ 26ല​ധി​കം സം​ഘ​ടി​ത ആ​ക്ര​മ​ണ സം​ഭ​വ​ങ്ങ​ളും നൂ​റു​ക​ണ​ക്കി​ന് വ്യ​ക്തി​പ​ര​മാ​യ ആ​ക്ര​മ​ണ​ങ്ങ​ളും സ്വ​ത്ത് ന​ശി​പ്പി​ക്ക​ലും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

അ​തി​ൽ ചു​രു​ങ്ങി​യ​ത് 50 നി​യ​മ​ബാ​ഹ്യ കൊ​ല​പാ​ത​ക​ങ്ങ​ളു​ണ്ട്. പ​ശു​സം​ര​ക്ഷ​ണ​ത്തി​ന്റെ പേ​രി​ലോ, ‘അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ർ’ എ​ന്ന ആ​രോ​പ​ണ​ത്തി​ന്റെ മ​റ​വി​ലോ തീ​വ്ര ഹി​ന്ദു​ത്വ ഗ്രൂ​പ്പു​ക​ൾ ന​ട​ത്തി​യ ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ങ്ങ​ളാ​യി​രു​ന്നു അ​തി​ൽ 27 എ​ണ്ണം. ബാ​ക്കി 23 സം​ഭ​വ​ങ്ങ​ളി​ൽ പൊ​ലീ​സോ സു​ര​ക്ഷാ സേ​ന​യോ പോ​ലു​ള്ള ഭ​ര​ണ​കൂ​ട സം​വി​ധാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ടി​രു​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശാ​ണ് ഈ ​പ​ട്ടി​ക​യി​ൽ മു​ന്നി​ൽ.
ബം​ഗ്ലാ​ദേ​ശി​ൽ 2024 ആ​ഗ​സ്റ്റി​ൽ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഹ​സീ​ന വാ​ജി​ദ് പു​റ​ത്താ​ക്ക​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ഹി​ന്ദു​ക്ക​ൾ​ക്കു​നേ​രെ വ​ലി​യ ആ​ക്ര​മ​ണ​ങ്ങ​ളു​ണ്ടാ​യി. രാ​ഷ്ട്രീ​യ അ​സ്ഥി​ര​ത​ക്കി​ട​യി​ൽ ഹി​ന്ദു വീ​ടു​ക​ളും വ്യാ​പാ​ര സ്​​ഥാ​പ​ന​ങ്ങ​ളും ആ​രാ​ധ​നാ​ല​യ​ങ്ങ​ളും ഉ​ന്നം​വെ​ക്ക​പ്പെ​ട്ടു.

ബം​ഗ്ലാ​ദേ​ശ് ഹി​ന്ദു ബു​ദ്ധ ക്രി​സ്ത്യ​ൻ യൂ​നി​റ്റി കൗ​ൺ​സി​ലി​ന്റെ ക​ണ​ക്ക​നു​സ​രി​ച്ച്, ആ​ഗ​സ്റ്റ് നാ​ലി​നും 20നും ​ഇ​ട​യി​ൽ 2,010ല​ധി​കം വ​ർ​ഗീ​യ അ​തി​ക്ര​മ സം​ഭ​വ​ങ്ങ​ൾ ന​ട​ന്നു. 69 ക്ഷേ​ത്ര​ങ്ങ​ൾ ആ​ക്ര​മി​ക്ക​പ്പെ​ട്ടു. ന്യൂ​ന​പ​ക്ഷ പീ​ഡ​ന​ത്തി​ന്​ കു​പ്ര​സി​ദ്ധ​മാ​യ പാ​കി​സ്​​താ​നി​ൽ മൂ​വ്​​മെൻറ്​ ഫോ​ർ സോ​ളി​ഡാ​രി​റ്റി ആ​ൻ​ഡ്​ പീ​സ്, ഹ്യൂ​മ​ൻ റൈ​റ്റ്‌​സ് ക​മീ​ഷ​ൻ ഓ​ഫ് പാ​കി​സ്താ​ൻ എ​ന്നി​വ​യു​ടെ ക​ണ​ക്കു​പ്ര​കാ​രം ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ​ങ്ങ​ളി​ലെ ആ​യി​ര​ത്തോ​ളം പെ​ൺ​കു​ട്ടി​ക​ൾ പ്ര​തി​വ​ർ​ഷം ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലി​നും നി​ർ​ബ​ന്ധി​ത മ​തം മാ​റ്റ​ത്തി​നും ഇ​ര​യാ​കു​ന്നു. ഏ​റ്റ​വും ഭ​യാ​ന​ക​മാ​യ കാ​ര്യം, ഭൂ​രി​പ​ക്ഷ സ​മു​ദാ​യ​ങ്ങ​ളി​ലെ വ​ലി​യൊ​രു വി​ഭാ​ഗം ഈ ​പീ​ഡ​ന​ങ്ങ​ളി​ൽ ക്രൂ​ര​മാ​യ ആ​ന​ന്ദം ക​ണ്ടെ​ത്തു​ന്നു എ​ന്ന​താ​ണ്. സ​ർ​ക്കാ​റു​ക​ൾ പ​ല​പ്പോ​ഴും ഇ​ത്ത​രം തീ​വ്ര​വാ​ദ ഘ​ട​ക​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ക​യോ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യോ ചെ​യ്യു​ന്നു.

മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നു.

മ​റ്റു​ള്ള​വ​രു​ടെ ദുഃ​ഖ​ത്തി​ൽ ആ​ന​ന്ദി​ക്കു​ന്ന​ത് വ​ൻ​പാ​പ​മാ​ണെ​ന്ന് എ​ല്ലാ മ​ത​ഗ്ര​ന്ഥ​ങ്ങ​ളും ഒ​രേ​പോ​ലെ പ​റ​യു​ന്നു. എ​ന്നി​ട്ടും, സ്വ​ന്തം വീ​ടു​ക​ൾ മോ​ശ​മാ​യ അ​വ​സ്ഥ​യി​ലാ​യി​രു​ന്നി​ട്ടും, തൊ​ഴി​ലി​ല്ലാ​യ്മ രൂ​ക്ഷ​മാ​യി​ട്ടും ത​ന്റെ നാ​ടാ​യ കി​ഴ​ക്ക​ൻ യു.​പി​യി​ലെ ദി​യോ​റി​യ​യി​ൽ ഒ​രു സൂ​ഫി കു​ടീ​രം (മ​സാ​ർ) ത​ക​ർ​ക്ക​പ്പെ​ട്ട​പ്പോ​ൾ അ​ത് ആ​ഘോ​ഷ​മാ​ക്കി​യ ആ​ളു​ക​ളെ​ക്കു​റി​ച്ച് ച​രി​ത്ര​കാ​ര​ൻ അ​ശോ​ക് കു​മാ​ർ പാ​ണ്ഡെ പ​രി​ത​പി​ക്കു​ന്നു​ണ്ട്.
സ്​​ത്രീ​പീ​ഡ​നം, സ്​​ത്രീ​ക​ളെ കൊ​ല​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ​ക്ക്​ ശി​ക്ഷി​ക്ക​പ്പെ​ട്ട്​ ജ​യി​ലി​ലാ​ക്ക​പ്പെ​ട്ട ഗു​ർ​മീ​ത്​ റാം ​റ​ഹീ​മി​നെ​യും ആ​സാ​റം ബാ​പ്പു​വി​നെ​യും പോ​ലു​ള്ള ആ​രോ​പി​ത​രാ​യ ആ​ൾ​ദൈ​വ​ങ്ങ​ൾ​ക്ക് യ​ഥേ​ഷ്ടം പ​രോ​ൾ ല​ഭി​ക്കു​ന്ന​തി​ൽ ആ​ന​ന്ദം കൊ​ള്ളു​ന്ന​വ​ർ ത​ന്നെ, വി​ചാ​ര​ണ പോ​ലു​മി​ല്ലാ​തെ വ​ർ​ഷ​ങ്ങ​ളാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന ഉ​മ​ർ ഖാ​ലി​ദി​നെ​യും ശ​ർ​ജീ​ൽ ഇ​മാ​നി​നെ​യും പോ​ലു​ള്ള യു​വ പ​ണ്ഡി​ത​ർ​ക്ക് ജാ​മ്യം നി​ഷേ​ധി​ക്ക​പ്പെ​ടു​മ്പോ​ൾ ആ​ഘോ​ഷി​ക്കു​ന്ന​ത് വ​ർ​ത്ത​മാ​ന​കാ​ല ഇ​ന്ത്യ​യു​ടെ കാ​ഴ്ച​യാ​ണ്.

വീ​ണ്ടും കു​രു​വി​യു​ടെ ക​ഥ​യി​ലേ​ക്ക് വ​രാം: അ​ധി​കാ​ര​ശ​ക്തി​ക​ൾ​ക്കു​പോ​ലും നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട, മ​നു​ഷ്യ​ത്വ​മി​ല്ലാ​തെ പെ​രു​മാ​റു​ന്ന ആ​ൾ​ക്കൂ​ട്ട​ത്തി​ന് മു​ന്നി​ൽ വെ​റു​മൊ​രു ക​ഥ​പ​റ​ച്ചി​ലു​കാ​ര​ന് എ​ന്തു​ചെ​യ്യാ​ൻ ക​ഴി​യും? ഒ​രു​പ​ക്ഷേ വ​ള​രെ ചെ​റി​യ ശ്ര​മ​ങ്ങ​ൾ മാ​ത്ര​മാ​വാം ന​ട​ത്താ​നാ​വു​ക. എ​ന്നി​രി​ക്കി​ലും കാ​ട്ടു​തീ അ​ണ​ക്കാ​ൻ ത​ന്നാ​ലാ​വു​ന്ന​ത് ചെ​യ്ത ആ ​ചെ​റി​യ കു​രു​വി​യു​ടെ ക​ഥ വീ​ണ്ടും വീ​ണ്ടും പ​റ​ഞ്ഞു​കൊ​ള്ള​ട്ടെ. ആ ​കു​രു​വി ന​ട​ത്തി​യ ശ്ര​മം​പോ​ലെ ഉ​ന്മാ​ദ​ത്തി​ന്റെ ആ ​തീ​ജ്വാ​ല​ക​ളെ അ​ണ​ക്കാ​നു​ള്ള എ​ളി​യ ശ്ര​മ​മാ​ണ് ഈ ​കു​റി​പ്പും.

About Author

നളിൻ വർമ്മ

നളിൻ വർമ്മ പത്രപ്രവർത്തകനും എഴുത്തുകാരനുമാണ്. അദ്ദേഹം ന്യൂഡൽഹിയിലെ ജാമിയ ഹംദർദ് സർവകലാശാലയിൽ മാസ് കമ്മ്യൂണിക്കേഷനും ക്രിയേറ്റീവ് റൈറ്റിംഗും പഠിപ്പിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x