A Unique Multilingual Media Platform

The AIDEM

Articles Politics Society

പ്രശാന്ത് കിഷോർ – ഉയർന്നുവരുന്നൊരു പുതുയുഗ രാഷ്ട്രീയ നേതാവ്

  • May 7, 2022
  • 1 min read
പ്രശാന്ത് കിഷോർ – ഉയർന്നുവരുന്നൊരു പുതുയുഗ രാഷ്ട്രീയ നേതാവ്

“എനിക്ക് താങ്കളോട് അല്പം സംസാരിക്കണമെന്നുണ്ട്. കുറച്ചു സമയം തരാമോ?” പട്നയിലെ ഏഷ്യൻ ഡെവലപ്മെന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്ന്റെ (ADRI ) സ്ഥാപകനും ബീഹാറിൽനിന്നുള്ള സാമ്പത്തിക ശാസ്ത്ര വിദഗ്ധനുമായ പരേതനായ ഡോക്ടർ സൈബൽ ഗുപ്ത പ്രശാന്ത് കിഷോറിനോട് ചോദിച്ചു.

പ്രശാന്ത് ഭവ്യതയോടെ കൈകൾ കൂപ്പി പറഞ്ഞു: “സർ, അങ്ങൊരു മികവുറ്റ പണ്ഡിതനാണ്. ഞാൻ അങ്ങോട്ട് വന്നു സംസാരിക്കാമല്ലോ. എനിക്ക് ഒരുപാട് പഠിക്കാനുള്ള വിശിഷ്ടാവസരമായിരിക്കും അത്.”

അത് 2015 ഇൽ ആയിരുന്നു. ഞാൻ മുൻ നയതന്ത്രജ്ഞനും എഴുത്തുകാരനും രാഷ്ട്രീയക്കാരനും  ബീഹാർ ഗവണ്മെന്റിന്റെ സാംസ്‌കാരിക ഉപദേഷ്ടവുമായ പവൻ  വർമയെ കാണാനായി അദേഹത്തിന്റെ വസതിയായ കൊളോണിയൽ കാലത്തെ വിശാലമായ ഗവണ്മെന്റ് ബംഗ്ലാവിലേക്ക്  ചെന്നു. മുതിർന്ന അഭിഭാഷകനായ പരഞ്ജോയ് ഗുഹ തകുർത്തയും യുണൈറ്റഡ് ജനതാദളിന്റെ  രാജ്യസഭാ എം പി ഹരിവംശും ഡോ. ഗുപ്തയും പവനോടൊപ്പം ഉണ്ടായിരുന്നു. ഞാൻ സ്വീകരണമുറിയിലേക്ക് കടന്നു ചെല്ലുമ്പോൾ അവർ ചായയും ബിസ്‌കറ്റും ഗോസിപ്പുകളുമായി സഭ കൂടിയിരിക്കുകയായിരുന്നു.

അല്പനേരത്തിന് ശേഷം പ്രശാന്ത് ഞങ്ങളോടൊപ്പം ചേർന്നു. അന്ന് ബീഹാർ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി നിതിഷ് കുമാറിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് ഉപദേഷ്ടാവായിരുന്നു പ്രശാന്ത്. ജെ ഡി യു രാഷ്ട്രീയ ജനതാദൾ, കോൺഗ്രസ് എന്നിവരുമായി സഖ്യം ചേർന്നാണ് മത്സരിച്ചിരുന്നത്. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി മറ്റുപല സംസ്ഥാനങ്ങളുമെന്നപോലെ ബീഹാറും കീഴടക്കിയിരുന്നു. പവൻ എന്നെ പ്രശാന്തിനും പരന്ജോയ്ക്കും പരിചയപ്പെടുത്തികൊടുത്തു. ഞാൻ അവരെ ആദ്യമായി കാണുകയായിരുന്നു. ആ സമയത്തു ഞാൻ എഴുതിക്കൊണ്ടിരുന്ന,  പിന്നീട് ബീഹാറിലെ മഹത്തായ നാടോടിക്കഥകൾ എന്ന പേരിലിറങ്ങിയ പുസ്തകമായിരുന്നു എന്റെ മനസ്സിൽ. അതുകൊണ്ടുതന്നെ സമാരാധ്യനായ എഴുത്തുകാരനായ പവനോട്‌ മാർഗ്ഗനിർദേശം തേടി കാണാൻ സമയം ചോദിച്ചതായിരുന്നു ഞാൻ. ഞാനക്കാലത്തു ടെലെഗ്രാഫിൽ അസിസ്റ്റന്റ് എഡിറ്റർ ആയിരുന്നു. ഈ കൂടിക്കാഴ്ച എന്നിലെ റിപ്പോർട്ടർക്ക് ഒരസുലഭ അവസരമായിരുന്നു. എന്നിരുന്നാലും മറ്റുള്ളവരെല്ലാം പോയികഴിഞ്ഞാൽ പവനുമായി നാടോടിക്കഥകളുടെ രചനയെ സംബന്ധിച്ച് ചർച്ച ചെയ്യാമെന്നായിരുന്നു എന്റെ വിചാരം.

അല്പസമയത്തിനു ശേഷം പ്രശാന്ത് ഉൾപ്പെടെ മറ്റെല്ലാവരും അവിടം വിട്ടു. പവൻ എന്നോട് കഥകളുടെ സന്ദർഭം വ്യക്തമാക്കാനായി പുസ്തകത്തിനു ആത്മകഥാപരമായ സാമാന്യം ദൈർഘ്യമുള്ള ഒരു ആമുഖം നൽകാൻ പറഞ്ഞു. ഞാൻ ആ നിർദേശം സ്വീകരിച്ചു. ആ ദൗത്യം കഴിഞ്ഞതും ഞാൻ അതീവ താല്പര്യത്തോടെ വീണ്ടും എന്റെ രാഷ്ട്രീയ റിപ്പോർട്ടിങ്ങിലേക്ക് തിരിഞ്ഞു. സ്വാഭാവികമായും ഞാൻ പ്രശാന്തിനെ നിരീക്ഷിക്കാനും പിന്തുടരാനും തുടങ്ങി. 2015ൽ കഷ്ടി മുപ്പതുകളിലായിരുന്നു അയാൾ. പുതു തലമുറക്ക് സമയം നൽകുന്നതിൽ പൊതുവെ മടി കാണിക്കുന്ന ഉന്നത തല രാഷ്ട്രീയ നേതാക്കളുമായുള്ള പ്രശാന്തിന്റെ ഇടപഴകൽ കണ്ടാണ് എനിക്ക് അയാളിൽ താല്പര്യം വർധിച്ചത്.

നിതിഷിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യം നരേന്ദ്രമോഡി നേതൃത്വം നൽകുന്ന ബിജെപിയെ 2015 ലെ ബീഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ അമ്പേ പരാജയപ്പെടുത്തി. ‘മോഡി മാജിക്‌’ ലോകസഭ തെരഞ്ഞെടുപ്പിലെ വൻവിജയത്തിന് ഒരു വർഷം തികയുംമുൻപേ അപ്രത്യക്ഷമായിരുന്നു. ഏറ്റവുമാദ്യം  പ്രശാന്തിന്റെ സേവനം ഉപയോഗിച്ച് വൻ തെരഞ്ഞെടുപ്പ് വിജയം നേടിയത് മോഡിയായിരുന്നു എന്നത് ഒരു വൈരുധ്യമായി തോന്നാം. നിതീഷ് തന്റെ മുഖ്യ രാഷ്ട്രീയ എതിരാളിയായ മോഡിയെ വിജയത്തിലേക്ക് നയിച്ച ഉപദേശകൻ  പ്രശാന്തിൽ തന്നെ ബീഹാറിൽ മോദിക്കെതിരായി വിജയം നേടാനായി വിശ്വാസമർപ്പിക്കുകയും വിജയം കൈവരിക്കുകയും ചെയ്തു.

തന്റെ കക്ഷികളായ രാഷ്ട്രീയനേതാക്കൾക്ക് വിജയം ഉറപ്പുവരുത്താനായി പ്രശാന്ത് ഉപയോഗിച്ച പദ്ധതികളും പ്രയോഗങ്ങളുമെല്ലാം അടുത്തറിയാൻ പെരുമാറ്റ ചട്ടമനുസരിച്ചു രാഷ്ട്രീയ നേതാക്കളുമായി അകലം പാലിച്ചിരുന്ന മാധ്യമപ്രവർത്തകർക്ക് പ്രയാസമായിരുന്നു. പക്ഷെ തുടർന്നുള്ള വർഷങ്ങളിൽ ബിജെപി ഇതര കക്ഷികൾക്ക് ബിജെപിക്ക് എതിരെ വിജയം നേടാനായുള്ള ഉറപ്പുള്ള മാർഗമായി ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി (I-PAC ) എന്ന പ്രശാന്തിന്റെ സംഘം മാറി. കാപ്റ്റൻ അമരീന്ദർ സിംഗ്, വൈ എസ് ജഗൻമോഹൻ റെഡ്‌ഡി, മമത ബാനർജി, അരവിന്ദ് കേജ്രിവാൾ എന്നിങ്ങനെ പ്രശാന്തിന്റെ സേവനം തേടിയ മിക്ക നേതാക്കന്മാരും ബിജെപിക്ക് എതിരെ വിജയം നേടി.

എട്ടുവർഷം ഐക്യരാഷ്ട്ര സഭയുടെ പൊതുജനാരോഗ്യ പ്രവർത്തകനായിരുന്ന പ്രശാന്ത് 2012 ൽ മോഡിയുടെ കൂടെയാണ് ഇന്ത്യൻ രാഷ്ട്രീയ രംഗത്തിറങ്ങിയത്. 2014 ൽ മോഡിയെ വിട്ട ശേഷം തുടർന്ന് എഴുവർഷം ബിജെപിഇതര കക്ഷികളും നേതാക്കളുമായി ചേർന്ന് പ്രവർത്തിച്ചു.

ബംഗാൾ തിരഞ്ഞെടുപ്പിന് ശേഷം പ്രശാന്ത് 2021ൽ  I-PAC വിടുന്നതായും തനിച്ചു രാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെടുന്നതായും പ്രഖ്യാപിച്ചു. വാസ്തവത്തിൽ മമതയുടെ തെരഞ്ഞെടുപ്പ് ഉപദേഷ്ടാവാകുന്നതിന് മുൻപ് പ്രശാന്ത് യുണൈറ്റഡ്  ജനതാദളിൽ ചേരുകയും പാർട്ടിയിൽ നിതിഷിനു തൊട്ടുതാഴെയുള്ള പദവിയായ നാഷണൽ വൈസ് പ്രസിഡന്റ്‌ സ്ഥാനത്തെത്തുകയും ചെയ്തിരുന്നു. ജെ ഡി യുവിന്റെ പൗരത്വ ഭേദഗതി ബില്ലിന് അനുകൂലമായ നിലപാടിനെ എതിർത്ത അദ്ദേഹത്തെയും പവൻ വർമയെയും പിന്നീട് നിതീഷ് പുറത്താക്കി. പവൻ ഇന്ന് തൃണമൂൽ കോൺഗ്രെസ്സിലാണ്.

മോഡിയോ നിതിഷോ മമതയോ റെഡ്‌ഡിയോ ആരുമാവട്ടെ പ്രശാന്ത് ഈ മുതിർന്ന നേതാക്കളുമായെല്ലാം വളരെ അടുത്തു പ്രവർത്തിച്ചിരുന്നു. ചുരുക്കി പറഞ്ഞാൽ പ്രശാന്തിനും ഈ നേതാക്കൾക്കും ഇടയിൽ നടപടികൾ നിശ്ചയിക്കുന്നതിലും ആസൂത്രണം ചെയ്യുന്നതിലും മറ്റൊരു ഇടനിലക്കാരും ഇല്ലായിരുന്നു. കക്ഷിഭേദമില്ലാതെ താൻ ഇടപെട്ടിരുന്ന നേതാക്കന്മാരുമായി തനിച്ചുള്ള സംഭാഷണങ്ങളുടെ ഉള്ളടക്കം പ്രശാന്ത് ഒരിക്കലും വെളിപ്പെടുത്തിയില്ല.

കൊണ്ഗ്രെസ്സിന്റെ കാര്യത്തിൽ അദ്ദേഹത്തിന്റെ പരിശ്രമം വ്യത്യസ്തമായിരുന്നു. താൻ ആസൂത്രകനായല്ല രാഷ്ട്രീയ പ്രവർത്തകനായാണ് ഇനിമേൽ പ്രവർത്തിക്കുക എന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് ആദ്യം അദ്ദേഹത്തെ ചർച്ചക്ക് ക്ഷണിച്ചതാണോ അതോ അദ്ദേഹം കോൺഗ്രസ് നേതൃത്വവുമായി കൂടിക്കാഴ്ച്ചക്ക് അവസരം തേടിയതാണോ എന്നതൊന്നും വിഷയമല്ല. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര എന്നിവരുൾപ്പെടുന്ന കോൺഗ്രസ്‌ നേതൃത്വവും പ്രശാന്തും തുടർച്ചയായി ബിജെപിക്ക് എതിരെ പരാജയം ഏറ്റുവാങ്ങുന്ന കോൺഗ്രസ്‌സിനെ പുനരുജ്ജീവിപ്പിക്കാൻ ഒരുപോലെ താല്പര്യം കാണിച്ചു എന്നതാണ് പ്രധാനമായ കാര്യം.

മൂന്നിലേറെ ദിവസമെടുത്തു ഒൻപതു മണിക്കൂർ നീണ്ട അവതരണം നടത്തിയ ഒരേയൊരു കോൺഗ്രസ്‌ ഇതര വ്യക്തിത്വമാണ് പ്രശാന്ത് എന്നതും അതു മുഴുവൻ സോണിയ ഗാന്ധി ശ്രദ്ധിച്ചിരുന്നു എന്നതും അദ്ദേഹത്തിന് ഗാന്ധിമാർ വേണ്ട ശ്രദ്ധ നൽകിയിരുന്നു എന്നതിന് തെളിവാണ്. ഒരു പക്ഷെ ആ മഹത്തായ പാർട്ടിയുടെ ചരിത്രത്തിലാദ്യമായിരിക്കും ഇങ്ങനെ പുറമെ നിന്നൊരാൾക്ക് ആ പാർട്ടിയുടെ ഉന്നത നേതൃത്വവുമായി ഇത്രയും നീണ്ട കൂടിക്കാഴ്ചക്ക്‌ അവസരം ലഭിക്കുന്നത്.

സംഘടനാപരമായ മാറ്റത്തിനും പുനർനിർമാണത്തിനുമായി താൻ മുന്നോട്ടുവെച്ച നടപടികളുമായി ഏറെക്കുറെ യോജിപ്പിലായിരുന്നു കോൺഗ്രസ്‌ നേതൃത്വം എന്ന് പ്രശാന്ത് പറയുന്നു. സംഘടനക്ക്‌ പുതുരൂപം നൽകുന്നതിനായുള്ള പ്രക്രിയകൾ നടപ്പിലാക്കാനായി എംപവേഡ്  ആക്ഷൻ ഗ്രൂപ്പിൽ ചേരാൻ കോൺഗ്രസ്‌ ക്ഷണിച്ചെങ്കിലും അതല്ല താൻ നിർദേശിച്ച വൻ തോതിലുള്ള മാറ്റങ്ങൾ നടപ്പിലാക്കാൻ അനുയോജ്യമായ സംവിധാനം എന്ന് ചൂണ്ടിക്കാട്ടി പ്രശാന്ത് ക്ഷണം നിരസിച്ചു.

കോൺഗ്രസിന്റെ ഉദാരമായ വാഗ്ദാനം താൻ നിരസിക്കുന്നെന്ന് പ്രശാന്ത് അറിയിച്ച ശേഷം കോൺഗ്രസ്‌ വക്താവ് രൺദീപ് സുർജെവാല പ്രശാന്തിന്റെ പരിശ്രമങ്ങളുടെ പേരിൽ അദ്ദേഹത്തെ പ്രശംസിച്ചു ട്വീറ്റ് ചെയ്തു. പല മുതിർന്ന കോൺഗ്രസ്‌ നേതാക്കളും അദ്ദേഹത്തിന്റെ പരിശ്രമത്തെ അഭിനന്ദിച്ചു.

പ്രശാന്ത് ഇപ്പോൾ യഥാർത്ഥ നേതാക്കളുടെ അടുത്തേക്ക്, ജനങ്ങളുടെ അടുത്തേക്ക് ചെല്ലുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. അതിനായി തന്റെ സ്വന്തം സംസ്ഥാനമായ ബീഹാർ ആണദ്ദേഹം തുടക്കത്തിൽ തെരഞ്ഞെടുത്തിരിക്കുന്നത്. പല മാധ്യമസ്ഥാപനങ്ങളും കോൺഗ്രസും പ്രശാന്തുമായുള്ള നീക്കുപോക്കുകളെ പരാജയമായാണ് വിവരിക്കുന്നത്.

എന്നാൽ രാഷ്ട്രീയമെന്നത് തുടർച്ചയായി മാറിക്കൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണ്, അതിൽ ഒന്നും പെട്ടെന്ന് അവസാനിക്കുന്നില്ല. കോൺഗ്രസ്‌ പ്രശാന്തിനോട് ഇ എ ജി യിൽ ചേരാൻ ക്ഷണിക്കുകയും അദ്ദേഹം അത് നിരസിക്കുകയും ചെയ്തപ്പോൾ കോൺഗ്രസ്‌ നേതൃത്വവും പ്രശാന്തും തത്കാലം ഒരുമിച്ചു മുന്നോട്ടു പോകുന്നതിൽ പരാജയപ്പെട്ടു എന്ന് പറയുന്നതാണ് കൂടുതൽ നല്ലത്. അവർ രണ്ടു കൂട്ടരും പരസ്പരം വിരോധമൊന്നും പ്രകടിപ്പിച്ചിട്ടില്ല. എന്റെ പരിമിതമായ രാഷ്ട്രീയ ജ്ഞാനമനുസരിച്ചു ചർച്ചകൾ പുനരാരംഭിക്കാൻ എപ്പോഴും സാധ്യത ബാക്കി നിൽക്കുന്നുണ്ട്, വിശേഷിച്ചും ഇരുകൂട്ടരും പരസ്പരം ഇത്രയും ദീർഘമായ താല്പര്യം കാണിച്ചിട്ടുള്ളതുകൊണ്ട്.

തല്കാലത്തേക്ക് പ്രശാന്ത് രാഷ്ട്രീയ നേതാവെന്ന നിലക്ക് ചുവടുറപ്പിക്കാൻ ശ്രമിക്കുകയാണ്. രാഷ്ട്രീയത്തിൽ പാരമ്പര്യമോ പ്രവർത്തന പരിചയമോ ഇല്ലാത്ത ഒരു വിദഗ്ധനു വിശേഷിച്ചും അത് എളുപ്പമല്ല. എന്നിരുന്നാലും ഇന്ത്യൻ രാഷ്ട്രീയത്തിലെ മുതിർന്ന നേതാക്കളുമായിടപെട്ട് കാര്യം നേടാനും അവർ ആഗ്രഹിച്ച ഫലം നേടിക്കൊടുക്കാനും സവിശേഷ കഴിവുള്ള പ്രശാന്തിന്റെ കാര്യം കണ്ടുതന്നെ അറിയേണ്ടതാണ്.

പ്രശാന്ത് പ്രയോജനപ്പെടുത്താൻ പോകുന്ന സങ്കേതങ്ങളിലേക്കോ നടപടികളിലേക്കോ എനിക്ക് ധാരണയില്ലാത്തതിനാൽത്തന്നെ ഞാൻ കടക്കുന്നില്ല. പക്ഷെ ഇതെഴുതുമ്പോൾ തന്നെ അദ്ദേഹം സംസ്ഥാനത്തെ മഹത്തായ തലത്തിലേക്ക് ഉയർത്താൻ ലക്ഷ്യമിട്ടുകൊണ്ട് മൂവായിരം കിലോമീറ്റർ ദൂരം പദയാത്ര നടത്താൻ പോകുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. ബീഹാറിലെ നൂറു കണക്കിന് ഗ്രാമങ്ങളും പട്ടണങ്ങളും സന്ദർശിക്കാൻ അദ്ദേഹത്തിന് പദ്ധതിയുണ്ട്. അതൊരു പ്രചോദനമാവുന്ന പരിപാടിയാവുമെന്നതിൽ തർക്കമില്ല. അദ്ദേഹത്തോട് അടുത്തിടപഴകിയിട്ടുള്ളവർ പറയുന്നത് അദ്ദേഹം വിവേകിയും നൂതന ആശയങ്ങളുള്ള ചെറുപ്പക്കാരനും ആണെന്നാണ്. ഇന്ത്യൻ രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ പങ്ക് വഹിച്ചിട്ടുണ്ട് എന്നതിന് പ്രശാന്തിന്റെ മുൻകാല പ്രവർത്തനങ്ങൾ തന്നെ സാക്ഷ്യമാണ്. വരുംദിവസങ്ങളിൽ അദ്ദേഹത്തെ നാം കൂടുതലായി കാണുമെന്നും രാഷ്ട്രീയ രംഗത്തു പ്രധാന പങ്ക് വഹിക്കുമെന്നുമാണ് എന്റെ അഭിപ്രായം.

നമ്മൾ മാധ്യമപ്രവർത്തകർ പലപ്പോഴും എടുത്തു ചാടി ഒരു നിഗമനത്തിൽ എത്തുന്നതിനുള്ള പ്രവണത കാണിക്കാറുണ്ട്. അതിനു പകരം പ്രശാന്തിനെ അടുത്തു നിരീക്ഷിക്കുക

About Author

NALIN VERMA

Nalin Verma is a senior journalist and professor of Journalism and Mass Communication at Invertis University, Bareilly (U.P). He has co-authored “Gopalganj to Raisina: My Political Journey", the autobiography of Bihar leader Lalu Prasad Yadav. He is also the author of “The Greatest Folktales of Bihar".