ചിരിയും കാര്യവും ഇടകലരുന്ന വേറിട്ട സംഭാഷണാനുഭവം. കേരളം ഇന്ത്യക്കു സംഭാവന ചെയ്ത അതിപ്രഗത്ഭരായ കാർട്ടൂണിസ്റ്റുകളുടെ നിര. കാർട്ടൂണിസ്റ്റ് ശങ്കർ, അബു എബ്രഹാം, ഒ.വി. വിജയൻ, ഇ.പി. ഉണ്ണി, യേശുദാസൻ.. അവർ ഓരോരുത്തരുടെയും രചനാ സമീപനങ്ങൾ, അവരെക്കുറിച്ചുള്ള രസമുള്ള വിവരങ്ങൾ. മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബുമായി എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ മാങ്ങാട് രത്‌നാകരൻ നടത്തുന്ന അഭിമുഖസംഭാഷണം.