
ഉമ്മൻ ചാണ്ടിയും, സ്വയം നൽകിയ നിറവേറ്റാത്ത ആ വാഗ്ദാനവും
തുടർച്ചയായി രണ്ടാമത്തെ പൊതു തിരഞ്ഞെടുപ്പിലും നരേന്ദ്രമോദി നയിച്ച ഭാരതീയ ജനതാ പാർട്ടിയിൽ നിന്ന് തകർപ്പൻ പരാജയം കോൺഗ്രസ് ഏറ്റുവാങ്ങിയത് 2019 മെയ് മാസത്തിൽ ആയിരുന്നു. ആ വലിയ തോൽവി സംഭവിച്ച് ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോൾ








