
വിഷജന്യ വിഭ്രാന്തികൾ: ‘ടോക്സിക്കി’ലെ രതിയും ചോരയും ഉന്മാദവും
മനുഷ്യന്റെ ആന്തരികലോകം എന്നത് ഇരുണ്ടതും പ്രവചനാതീതവുമായ ഒരു കാടിനു സമാനമാണെന്ന് പറയാറുണ്ട്. അത് ക്യാമറയില്‍ ആവിഷ്കരിക്കാന്‍ ശ്രമിക്കുമ്പോള്‍, കൊള്ളസംഘങ്ങളുടെ വെടിവെയ്പ്പും ചോരപ്പുഴയും മാത്രമായിട്ടായിരിക്കില്ല അത് പുറത്തുവരിക. പകരം ആത്മാവിന്റെ ആഴങ്ങളിൽ അടിഞ്ഞുകൂടിയ, വിഷലിപ്തമായ വികാരങ്ങളുടെ
