
കോവിലൻ രചനകൾ സാമാന്യ വായനക്കാർക്ക് എന്തുകൊണ്ട് അപ്രാപ്യമായി?
മൌനം കൊണ്ടു തമസ്കരിയ്ക്കുകയോ നടപ്പവിമർശന രീതിയുടെ ചില ലളിത സംവർഗ്ഗങ്ങളിലേയ്ക്ക് ചുരുക്കുകയോ ചെയ്തു കൊണ്ടാണ് നാളിതു വരെ നാം കോവിലനെ നേരിട്ടത്. മലയാളികൾക്ക് അപരിചിതമായ ഭൂഭാഗദൃശ്യങ്ങളും മനുഷ്യരും ജീവിത സന്ദർഭങ്ങളും ഘടനയും ഭാഷാപരിചരണവും കോവിലനിൽ







