A Unique Multilingual Media Platform

Articles Cinema Culture International

ജി.പി രാമചന്ദ്രന്‍ എല്‍ ഗോന ഫിലിം ഫെസ്റ്റിവല്‍ ജൂറിയില്‍

  • September 29, 2025
  • 1 min read
ജി.പി രാമചന്ദ്രന്‍ എല്‍ ഗോന ഫിലിം ഫെസ്റ്റിവല്‍ ജൂറിയില്‍

പ്രമുഖ ചലച്ചിത്ര നിരൂപകനായ ജി.പി രാമചന്ദ്രന്‍ എട്ടാമത് എല്‍ഗോന ഫിലിം ഫെസ്റ്റിവലിന്റെ ഫിപ്രസ്‌കി ജൂറി അംഗമായി പങ്കെടുക്കും. 2025 ഒക്ടോബര്‍ 16 മുതല്‍ 24 വരെ ഈജിപ്തിലെ ചെങ്കടല്‍ തീരത്തുള്ള എല്‍ഗോന എന്ന നഗരത്തിലാണ് ഫെസ്റ്റിവല്‍. ഏഷ്യ, ആഫ്രിക്ക, സൗത്ത് അമേരിക്ക എന്നീ വന്‍കരകളില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട സിനിമകളാണ് ഫിപ്രെസ്‌കി അവാര്‍ഡിന് പരിഗണിക്കപ്പെടുന്നത്. ഒമ്‌നിയ അദേല്‍ ഹസ്സന്‍ (ഈജിപ്ത്), പമേല കോണ്‍ (യു.എസ്.എ) എന്നിവരാണ് മറ്റു ജൂറി അംഗങ്ങള്‍.

2006ല്‍ ഏറ്റവും നല്ല ചലച്ചിത്ര നിരൂപകനുള്ള രാഷ്ട്രപതിയുടെ സ്വര്‍ണകമലം നേടിയ ജി പി രാമചന്ദ്രന് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നാലു തവണ ലഭിച്ചിട്ടുണ്ട്. സ്ലെമാനി അന്താരാഷ്ട്ര ചലച്ചിത്ര മേള(കുര്‍ദിസ്താന്‍/ഇറാഖ്), കുവൈത്ത് അന്താരാഷ്ട്ര ഹ്രസ്വ ചിത്ര മേള, ബെങ്കളൂരു അന്താരാഷ്ട്ര ചലച്ചിത്ര മേള, അജന്ത എല്ലോറ അന്താരാഷ്ട്ര ചലച്ചിത്രമേള, ഐ ഡി എസ് എഫ് എഫ് കെ, സൈന്‍സ് ചലച്ചിത്രമേള തുടങ്ങി നിരവധി ചലച്ചിത്ര മേളകളില്‍ ജൂറി ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. ചലച്ചിത്ര നിരൂപകരുടെ അന്താരാഷ്ട്ര സംഘടനയായ ഫിപ്രെസ്‌കി ഇന്ത്യ ചാപ്റ്ററിന്റെ ട്രഷറര്‍, കേരള സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം, പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു.

 

ഈ വര്‍ഷം ഏപ്രിലില്‍ ജി.പി രാമചന്ദ്രന്‍ ഈജിപ്ത് സന്ദര്‍ശിച്ചിരുന്നു. ഈ യാത്രയിലെ അനുഭവങ്ങൾ സ്വാംശീകരിച്ച യാത്രാക്കുറിപ്പ് പരമ്പര ദി ഐഡം പ്രസിദ്ധീകരിച്ചിരുന്നു. ആ ലേഖനങ്ങൾ ഇവിടെ വായിക്കാം: ഈജിപ്ത് യാത്രാ കുറിപ്പുകൾ

About Author

ദി ഐഡം ബ്യൂറോ

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.