ഉദരനിമിത്തം ബഹുകൃത വേഷം
കേരളത്തിന്റെ മുഖ്യമന്ത്രി മാവിലായിക്കാരനാണെന്ന് അദ്ദേഹം തന്നെ സമ്മതിച്ചിരിക്കുകയാണ്.പാർട്ടി
ഇല്ലാത്ത കാശ് കൊടുത്ത് പശമുക്കിയ ഖദറുമായി തെരുവിലിറങ്ങിയാൽ ജനം കൈകാര്യം ചെയ്യും.അന്തിചർച്ചയ്ക്ക് ചാനലുകളിൽ പോയാൽ അവതാരകർ ഭിത്തിയേൽ ഒട്ടിക്കും.സെക്രട്ടറിയേറ്റിന് മുന്നിൽ തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കുന്ന വളർമതി ടീച്ചറുടെ അവകാശം നടക്കാൻ പോകുന്നില്ലെന്ന് വി.ഡി സതീശൻ മന്ത്രിസഭായോഗം കഴിഞ്ഞ് വിശദീകരിച്ച് നാവ് വായിലേക്ക് തിരിച്ചിടുന്നതിന് മുമ്പേ സമരപന്തലിൽ എത്തി അനുഭാവം പ്രകടിപ്പിച്ചത് വി.എം സുധീരൻ.കല്ലറയ്ക്കുള്ളിൽ പോലും ഉമ്മൻചാണ്ടിയെ സമാധാനമായി ഉറങ്ങാൻ സമ്മതിക്കാതെ കോൺഗ്രസ്സിലെ പുത്തൻ കൂറ്റുകാരായ സൈബർ പോരാളികൾ.ഷാഫി പറമ്പിലിനെ തൊട്ടു കളിക്കേണ്ടന്ന് യൂത്ത് കോൺഗ്രസ്സ് പ്രതിനിധിയായി മന്ത്രിസഭയിലുള്ള ജിനീഷ്.മന്ത്രിസഭയും പാർട്ടി നേതൃത്വവും തമ്മിലുള്ള ഏകോപനത്തിനായി കോർഡിനേഷൻ കൗൺസിൽ വേണമെന്ന് പി.ജെ കുര്യൻ.

മുഴുവൻ സമയ കെ.പി.സി.സി പ്രസിഡന്റ് ഇല്ലാത്തതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്നും അദ്ദേഹത്തിന്റെ കമന്റ്.ഓണത്തിനിടയിൽ പുട്ടുകച്ചവടമെന്ന നിലയിൽ ലക്ഷങ്ങൾ കോഴ കൈപ്പറ്റി ഘടകക്ഷി മന്ത്രിമാരുടെ വകുപ്പുകളിൽ പോലും സ്ഥലംമാറ്റ കച്ചവടം ചെയ്യുന്ന എൻ.ജി.ഓ അസോസിയേഷൻ നേതാക്കളും അവരുടെ ഇടനിലക്കാരും.നൂറ്റി എൺപതു ദിവസം കൊണ്ട് ഇത്രയൊക്കെ പട്ടങ്ങൾ നേടാൻ കോൺഗ്രസിനല്ലാതെ മറ്റാർക്ക് കഴിയും?

നേതാവ് എന്ന പദത്തിന് മറ്റർത്ഥങ്ങൾ നൽകാൻ വി.ഡി സതീശനും സണ്ണി വക്കീലും കുഞ്ഞാപ്പയും ജോസഫ് സാറും അതിവിപ്ളവകാരിയായ എൻ.കെ പ്രേമചന്ദ്രനും പെടുന്ന പാട് കാണുമ്പോൾ ഒരു ഭാഷാപ്രേമിയെന്ന നിലയിൽ കുളിരു കൊണ്ടു പോകുകയാണ്.തലമുതിർന്ന നേതാവാകണമെങ്കിൽ കുട്ടി നേതാക്കൾ അവിഹിതമായും അല്ലാതെയും സൃഷ്ടിച്ചെടുത്ത ഗർഭങ്ങളുടെ കണക്ക് ചാനൽ മൈക്കുകളിലൂടെ ഉച്ചത്തിൽ ആക്രോശിക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ സ്വയം മാതൃകയായി പഠിപ്പിച്ചത് സപ്തഭാഷാ ഭൂമിയായ കാസർഗോഡു വച്ചാണ്.

വൈക്കം മുഹമ്മദ് ബഷീറിന് സാധിക്കാതെ പോയ കാര്യമാണ് ഉണ്ണിത്താൻ സാധിച്ചെടുത്തിരിക്കുന്നത്.കേ

സി.പി.എമ്മിനാണെങ്കിൽ,സൈദ്ധാന്തി

രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാൻ ബേബി സഖാവ് ഇന്ത്യാ മുന്നണിയിലെ ഒരു പ്രധാന ആളായി നിന്നു കൊണ്ട് പടവെട്ടുമ്പോൾ കേരളത്തിൽ ചക്കളത്തി പോരാട്ടം നടത്താനിറങ്ങിയിരിക്കുന്ന സഖാക്കന്മാർക്ക് തലയിൽ തളം വയ്ക്കേണ്ട അവസ്ഥയാണ്.പശ്ചിമബംഗാളിലും ത്രിപുരയിലും സഖാക്കൾ സർവ്വ ഗുണ്ടാ രാഷ്ട്രീയക്കാരേയും എതിർത്തു പോരാടുമ്പോൾ ഇവിടെ തോറ്റമ്പിയിട്ടും പാഠം പഠിക്കാത്ത അവസ്ഥ.ചോരക്കുടിക്കാൻ കാത്തു നിൽക്കുന്ന ആട്ടിൻ തോലിട്ട ചെന്നായ മൂന്ന് എം.എൽ.എമാരുടെ രൂപത്തിൽ നിയമസഭയിലിരുപ്പുണ്ടെന്ന് ഓർക്കുന്നത് ഈ അവസരത്തിൽ നന്നായിരിക്കും.

നിരന്തരമായി കള്ളക്കണക്കുകളോ അവ്യക്തമായ കണക്കുകളോ അവതരിപ്പിക്കുന്നതിൽ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ എന്നും മുൻ പന്തിയിലാണ്.ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ലബോറട്ടറിയെന്ന് വിശേഷിപ്പിക്കുന്ന ഗുജറാത്തിൽ നിന്നും പുതിയൊരു കണക്ക് പുറത്തു വരുന്നുണ്ട്.ഗുജറാത്തിലെ സ്ത്രീകളിലും കുട്ടികളിലും വ്യാപകമായി അനീമിയ അഥവാ വിളർച്ച വർദ്ധിക്കുന്നു എന്നതാണ് ഞെട്ടിക്കുന്ന ഈ വിവരം.ഇന്ത്യൻ ആരോഗ്യ മേഖലയിലെ ആധികാരിക സംഘടനയായ ഐ.സി.എം.ആറിന്റെ ഏറ്റവും പുതിയ സർവ്വേയിലാണ് വിവരങ്ങളുള്ളത്.ഗുജറാത്തിലെ പതിനഞ്ചിനും നാൽപ്പത്തിയൊമ്പതിനും ഇടയിലുള്ള 66.2 ശതമാനം സ്ത്രീകളും അനീമിക് അഥവാ വിളർച്ചാ രോഗികളാണ്.രക്തത്തിൽ ആവശ്യമായ ഹീമോഗ്ളോബിൻ ഇല്ലാത്തതാണ് ഈ അനാരോഗ്യാവസ്ഥയ്ക്ക് കാരണം.പന്ത്രണ്ട് മാസം മുതൽ അമ്പത്തൊമ്പത് മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങളിലെ 56.5 ശതമാനം പേരും ഈ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്.പത്ത് മുതൽ പത്തൊമ്പത് വയസ്സു വരെയുളള കൗമാരപ്രായത്തിലുള്ള പെൺകുട്ടികളിൽ 61.4 ശതമാനം പേരും അനീമിക് ആണെന്നാണ് സർവ്വേ പറയുന്നത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ICMR) നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനാണ് (National Institute of Nutrition) സർവേ നടത്തിയത്.2023 മുതൽ 2025 വരെയായിരുന്നു സർവേയുടെ കാലയളവ്.രാജ്യത്തെ 35 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി രണ്ട് ലക്ഷത്തിലധികം പേരെ സർവേയിൽ ഉൾപ്പെടുത്തി.1.7 ലക്ഷത്തിലധികം രക്തസാമ്പിളുകൾ പരിശോധിച്ചു.സിരകളിൽ നിന്ന് ശേഖരിച്ച രക്തസാമ്പിളുകളും ഓട്ടോമേറ്റഡ് അനലൈസറുകളും ഉപയോഗിച്ചാണ് ഹീമോഗ്ലോബിന്റെ അളവ് പരിശോധിച്ചത്.സർവേയുടെ അടിസ്ഥാനത്തിൽ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം Anaemia and Micronutrient Deficiencies Across the Life Course in India എന്ന റിപ്പോർട്ടും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണ് ഗുജറാത്ത് എന്ന ഗീർവാണത്തിനുള്ള മറുപടിയാണ് കേന്ദ്ര സർക്കാർ സ്ഥാപനം തന്നെ നടത്തിയ സർവ്വഫലങ്ങൾ.ഈ കണക്കുകൾ പ്രകാരം ഛത്തീസ്ഗഢ് മാത്രമാണ് ഗുജറാത്തിനെക്കാൾ മോശം നിലയിലുള്ള സംസ്ഥാനം.മികച്ച പ്രകടനം കാഴ്ച വച്ച കേരളത്തിൽ ഇതേ പ്രായവിഭാഗങ്ങളിലെ വിളർച്ചാനിരക്ക് യഥാക്രമം 21.4 ശതമാനം, 28 ശതമാനം, 29.1 ശതമാനം എന്നിങ്ങനെയാണ്.ഗുജറാത്തും കേരളവും തമ്മിലുള്ള വ്യത്യാസം വളരെ വലുതാണെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.ആദിവാസി മേഖലകളിലും ഗ്രാമീണ ജില്ലകളിലുമാണ് പോഷകാഹാരക്കുറവ് നേരിടുന്ന കുട്ടികളിൽ വലിയൊരു വിഭാഗം ഉള്ളതെന്ന് സർവ്വേ വ്യക്തമാക്കുന്നു.അതീവ ഗുരുതരമായ ആരോഗ്യ പ്രശ്നം എന്നതിലുപരി ഭക്ഷണം എന്നത് സജീവമായ രാഷ്ട്രീയ പ്രശ്നമാണെന്ന തിരിച്ചറിവില്ലാത്ത സംഘപരിവാരത്തിന് ഇതുയർത്തുന്ന ചോദ്യങ്ങൾക്ക് ഒന്നിനും മറുപടിയില്ല. സാമ്പത്തിക വളർച്ചയുടെ വ്യാജ കണക്കുകൾ നിരത്തുകയും അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ കുതിച്ച് ചാട്ടം നടത്തിയെന്ന അവകാശപ്രഖ്യാപനങ്ങൾ നടത്തുമ്പോഴും ആയിരക്കണക്കിന് കോടികൾ മുടക്കി ക്ഷേത്ര സമുച്ചയങ്ങളും വമ്പൻ പ്രതിമകളും നിർമ്മിക്കുമ്പോഴും സ്വന്തം ജനതയ്ക്ക് ആവശ്യമായ ഭക്ഷണം നൽകാൻ ഭരണകൂടത്തിന് സാധിക്കുന്നില്ല.അല്ലെങ്കിൽ അതിന് ശ്രമിക്കുന്നില്ല.നാരീശക്തിയെന്ന്





