ഇന്നും വിതുമ്പുന്ന ലഖിംപൂർ ഖേരി
അഞ്ചു മാസം മുൻപ് കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര കർഷക സമരക്കാർക്ക് ഇടയിലേക്ക് ജീപ്പ് ഓടിച്ചു കയറ്റിയ സംഭവത്തിൽ 5 കർഷകരെ കൂടാതെ ഒരു പത്രപ്രവർത്തകനും മരിച്ചിരുന്നു. രമൺ കശ്യപ് എന്ന ആ പത്രപ്രവർത്തകൻ്റെ അച്ഛനും, സഹോദരങ്ങളും, കുറ്റകൃത്യം ചെയ്ത മന്ത്രി പുത്രന് ജാമ്യം ലഭിച്ചതിൻ്റെ നടുക്കത്തിലാണ്. ആ കൊടും കുറ്റകൃത്യത്തിൽ വിറങ്ങലിച്ചു നിൽക്കുന്ന ലഖിംപുർ ഖേരിയിൽ ചെന്ന് ദി ഐഡം രമൺ കശ്യപിൻ്റെ സഹോദരൻ പവൻ കശ്വപിനോട് സംസാരിച്ചു.”