A Unique Multilingual Media Platform

Memoir Politics YouTube

മാധ്യമങ്ങൾ വിധേയ സംസ്ക്കാര സൃഷ്ടിയുടെ ഉപകരണങ്ങൾ – പി രാജീവ്

  • July 23, 2022
  • 0 min read

ദി ഐഡം അതിന്റെ പ്രവർത്തന വീഥിയിൽ ഒരു നാഴിക കല്ലു കൂടി പിന്നിടുകയാണ്. ഐഡത്തിന്റെ പുതിയ ഓഫീസ് കൊച്ചി മറൈൻ ഡ്രൈവിൽ പ്രവർത്തനം തുടങ്ങി. വ്യവസായ മന്ത്രി പി. രാജീവാണ് ഓഫീസിന്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്തത്. ദി ഐഡം ചീഫ് എഡിറ്റർ സി എൽ തോമസ് അധ്യക്ഷത വഹിച്ചു. കൊച്ചി നഗരസഭ മേയർ എം അനിൽകുമാർ, ടി ജെ വിനോദ് എംഎൽഎ, കൊച്ചി നഗരസഭ കൗൺസിലർ മനു ജേക്കബ്, മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ്, ദ ഫ്രണ്ട് ലൈൻ സീനിയർ അസ്സോസിയേറ്റ് എഡിറ്റർ വെങ്കിടേഷ് രാമകൃഷ്ണൻ എന്നിവർ ആശംസകൾ അറിയിച്ചു. പ്രശസ്ത എഴുത്തുകാരൻ എൻ എസ് മാധവൻ, ഇന്ത്യൻ എക്സ്പ്രസ്സ് മുൻ റസിഡന്റ് എഡിറ്റർ എം കെ ദാസ്, അഡ്വ. ഡോ സെബാസ്റ്റ്യൻ പോൾ, പ്രമുഖ പത്രപ്രവർത്തകൻ ബാബു മേത്തർ തുടങ്ങി മാധ്യമരംഗത്തെയും സാംസ്കാരികരംഗത്തെയും നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ദി ഐഡം ഡയറക്ടറും സി ഓ ഒയുമായ കെ രവികുമാർ സ്വാഗതവും പ്രോജക്ട് ഹെഡ് ഹാൻസൻ ടി കെ നന്ദിയും പറഞ്ഞു.

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.