കടുവയ്ക്കു വേണ്ടി കുടിയൊഴിപ്പിക്കുമോ?
കടുവകളുടെ സംരക്ഷണം മുൻനിർത്തി കാത്തുരക്ഷിക്കുന്ന 58 വനമേഖല രാജ്യത്തുണ്ട്. 18 സംസ്ഥാനങ്ങളിലായാണ് ഈ മേഖലകളുള്ളത്. ടൈഗർ റിസർവ് എന്നാണ് പൊതുവിൽ ഇവ വ്യവഹരിക്കപ്പെടുക. ഈ പ്രദേശങ്ങളിലും അതിനോട് ചേർന്നുള്ള സ്ഥലങ്ങളിലും വസിക്കുന്ന മനുഷ്യരെ മുഴുവൻ മാറ്റണമെന്ന ശിപാർശയാണ് നാഷണൽ ടൈഗർ റിസർവ് അഥോറിറ്റി കേന്ദ്ര സർക്കാറിന് മുന്നിൽ വെച്ചിരിക്കുന്നത്. ഇത് നടപ്പാക്കപ്പെട്ടാൽ കേരളം അടക്കമുള്ള സംസ്ഥാനങ്ങളെ ബാധിക്കാനിടയുണ്ട്.





