മതസൗഹാർദ്ദത്തിന്റെയും ഫാസിസ്റ്റ് വിരുദ്ധ സമരത്തിന്റെയും സന്ദേശമായ “മേരേ ഘർ ആകെ തോ ദേഖോ” എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് പ്രവർത്തിക്കുന്ന ദേശീയ മാനവിക വേദിയുടെ കേരള യൂണിറ്റിന്റെ രണ്ടാം വാർഷിക സമ്മേളനം ആഗസ്ത് 23-24 തീയതികളിലായി തിരൂർ തുഞ്ചൻ പറമ്പിൽ നടന്നു. സാരവത്തായ സെമിനാറുകളും പൊതു പരിപാടികൾ വിഭാവനം ചെയ്ത ശില്പശാലകളും നടനും ആക്ടിവിസ്റ്റും ആയ പ്രകാശ് രാജിന്റെ സാന്നിധ്യവും ഒക്കെ സമ്പുഷ്ടമാക്കിയ കൂടിച്ചേരലിനാണ് ഈ ദിവസങ്ങൾ സാക്ഷ്യം വഹിച്ചത്. ഈ സമ്മേളനത്തെ പറ്റിയുള്ള റിപ്പോർട്ട് ഇവിടെ കാണാം.





