A Unique Multilingual Media Platform

Articles GenZ International Jantar Mantar journalism National Protest

മാധ്യമപ്രവർത്തകർക്ക് നേരെ പോലീസ് അതിക്രമം: ആശങ്കയറിയിച്ച് യു.എന്നും അന്താരാഷ്ട്ര പൗരാവകാശ സംഘടനകളും

  • October 13, 2026
  • 1 min read
മാധ്യമപ്രവർത്തകർക്ക് നേരെ പോലീസ് അതിക്രമം: ആശങ്കയറിയിച്ച് യു.എന്നും അന്താരാഷ്ട്ര പൗരാവകാശ സംഘടനകളും

ന്യൂഡൽഹിയിലും മുംബൈയിലും മാധ്യമപ്രവർത്തകർ നേരിട്ട കസ്റ്റഡിനടപടികളിലും പോലീസ് അതിക്രമങ്ങളിലും കടുത്ത ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി അന്താരാഷ്ട്ര പൗരാവകാശ മാധ്യമ സംഘടനകൾ. ഒക്ടോബർ 10, 11 തീയതികളിൽ ഡൽഹിയിലും മുംബൈയിലും നടന്ന പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടയിലാണ് നിരവധി മാധ്യമപ്രവർത്തകർ പോലീസിന്റെ കസ്റ്റഡിയിലാവുകയും ആക്രമിക്കപ്പെടുകയും ചെയ്തത്.

മാധ്യമപ്രവർത്തകരെ തടങ്കലിൽ വെച്ചതിനെക്കുറിച്ച് കുനാൽ മജുംദാർ പങ്കുവെച്ച ലിങ്ക്ഡ്ഇൻ പോസ്റ്റ്.

വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ചീഫ് ഇലക്ഷൻ കമ്മീഷണറുടെ രാജിയാവശ്യപ്പെട്ട് യുവാക്കൾ നടത്തിയ പ്രതിഷേധങ്ങൾ കവർ ചെയ്യവെയായിരുന്നു ഇത്. അഭിഭാഷകർ, മാധ്യമപ്രവർത്തകർ, മറ്റ് പ്രൊഫഷണലുകൾ എന്നിവരുടെ ഔദ്യോഗിക ജോലി തടസ്സപ്പെടുത്തരുതെന്ന ഒക്ടോബർ 11-ലെ സുപ്രീം കോടതിയുടെ പ്രത്യേക ഇടക്കാല ഉത്തരവ് പൂർണ്ണമായും ലംഘിച്ചുകൊണ്ടാണ് പോലീസ് നടപടിയുണ്ടായത്.

മാധ്യമപ്രവർത്തകരെ ലക്ഷ്യമിടുന്നത് ഉടനടി അവസാനിപ്പിക്കണമെന്നും സുപ്രീം കോടതിയിൽ നൽകിയ ഉറപ്പുകൾ പാലിക്കണമെന്നും കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ്സ് (സി.പി.ജെ) സർക്കാരിനോട് ആവശ്യപ്പെട്ടു. സി.പി.ജെയുടെ കണക്കുകൾ പ്രകാരം ‘ദി ഇന്ത്യൻ എക്സ്പ്രസ്’, ‘ഹിന്ദുസ്ഥാൻ ടൈംസ്’ തുടങ്ങിയ പ്രമുഖ പത്രങ്ങളിലെ റിപ്പോർട്ടർമാർ ഉൾപ്പെടെ കുറഞ്ഞത് 37 മാധ്യമപ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും പലർക്കും കൈയേറ്റത്തിനിരയായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.


ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയിൽ, പത്രസ്വാതന്ത്ര്യം സംരക്ഷിക്കാനും തടസ്സങ്ങളില്ലാതെ വാർത്തകൾ റിപ്പോർട്ട് ചെയ്യാനുള്ള മാധ്യമപ്രവർത്തകരുടെ ഭരണഘടനാപരമായ അവകാശം ഉറപ്പാക്കാനും ഇന്ത്യക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്ന് സി.പി.ജെ ചൂണ്ടിക്കാട്ടി.

 

View this post on Instagram

 

A post shared by Dot in (@dotin.news)

ഇന്ത്യൻ മാധ്യമപ്രവർത്തകയും ‘ഉൾട്ട ചഷ്മ’യുടെ സ്ഥാപകയുമായ പ്രഗ്യ മിശ്രയെ, ന്യൂഡൽഹിയിൽ മാധ്യമപ്രവർത്തനം നടത്തുന്നതിനിടയിൽ പോലീസ് ഉദ്യോഗസ്ഥർ ബലമായി കസ്റ്റഡിയിലെടുത്ത് വാഹനത്തിൽ കയറ്റുന്നു.


പാരിസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് (ആർ.എസ്.എഫ്) മാധ്യമപ്രവർത്തകർക്ക് നേരെയുണ്ടായ കസ്റ്റഡി നടപടികളെ ശക്തമായി അപലപിച്ചു. ഒക്ടോബർ 10-ന് മാത്രം കുറഞ്ഞത് 16 മാധ്യമപ്രവർത്തകരും, തൊട്ടടുത്ത ദിവസം അഹമ്മദാബാദ്, പൂനെ തുടങ്ങിയ നഗരങ്ങളിലേക്ക് പ്രതിഷേധം പടർന്നതോടെ പത്തോളം പേരും കസ്റ്റഡിയിലായതായി ആർ.എസ്.എഫ് വ്യക്തമാക്കി. പൊതുജനതാല്പര്യമുള്ള വിഷയങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ഒരു മാധ്യമപ്രവർത്തകന്റെ കടമ മാത്രമാണെന്നും അത് കുറ്റകൃത്യമല്ലെന്നും വ്യക്തമാക്കിയ ആർ.എസ്.എഫ്, പോലീസിന്റെ ക്രൂരമായ നടപടികൾ ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്നും കൂട്ടിപ്പേർത്തു.

 

View this post on Instagram

 

A post shared by Meghnad (@meghnads)

മാധ്യമപ്രവർത്തകരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുന്നതിനെ സംബന്ധിച്ച വീഡിയോ


മാധ്യമപ്രവർത്തകർ, അഭിഭാഷകർ, മനുഷ്യാവകാശ പ്രവർത്തകർ എന്നിവരെ കൂട്ടത്തോടെ തടങ്കലിലാക്കിയ സംഭവത്തിൽ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിഭാഗവും (OHCHR) കടുത്ത ആശങ്ക പ്രകടിപ്പിച്ചു. അന്യായമായി തടങ്കലിൽ വെച്ചിരിക്കുന്ന എല്ലാവരെയും ഉടൻ തന്നെ നിബന്ധനകളില്ലാതെ മോചിപ്പിക്കണമെന്ന് യു.എൻ മനുഷ്യാവകാശ വക്താവ് സമീൻ അൽ-ഖീതാൻ ആവശ്യപ്പെട്ടു. നെറ്റ്‌വർക്ക് ഓഫ് വുമൺ ഇൻ മീഡിയ ഇന്ത്യ (NWMI), ഫ്രീ സ്പീച്ച് കളക്ടീവ് തുടങ്ങിയ ഇന്ത്യൻ മാധ്യമ കൂട്ടായ്മകൾ ബാധിതരായ സഹപ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തുകയും, “ഭീഷണിക്ക് കീഴിൽ സ്വതന്ത്ര മാധ്യമപ്രവർത്തനം സാധ്യമല്ല” എന്ന് വ്യക്തമാക്കി സുപ്രീം കോടതിയെ സമീപിച്ച് നിയമനടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

 

View this post on Instagram

 

A post shared by Times Now (@timesnow)

About Author

ദി ഐഡം ബ്യൂറോ

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

0
Would love your thoughts, please comment.x
()
x