A Unique Multilingual Media Platform

Articles Literature National Society

പുസ്തകങ്ങള്‍ക്കായി ഒരു നടത്തം

  • November 2, 2026
  • 1 min read
പുസ്തകങ്ങള്‍ക്കായി ഒരു നടത്തം

ഒക്ടോബര്‍ 31 ശനിയാഴ്ച കൊല്‍ക്കത്തയില്‍ നടന്നത് അസാധാരണമായ ഒരു ഘോഷയാത്രയായിരുന്നു. നൂറുകണക്കിനാളുകള്‍ പുസ്തകങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് തെരുവിലൂടെ, പാട്ടുകളും മുദ്രാവാക്യങ്ങളുമായി നടന്നുനീങ്ങി.

ദുര്‍ഗ്ഗാ പൂജ ആഘോഷങ്ങള്‍ക്കിടയില്‍, ഇടതുപക്ഷ അനുഭാവമുള്ള പുസ്തകശാലകള്‍ സംഘപരിവാര്‍ പ്രവര്‍ത്തകരും പോലീസും ചേര്‍ന്ന് നശിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് ‘Let’s Walk for Books’ എന്ന പേരില്‍ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്.

കൊല്‍ക്കത്തയിലെ സാഹിത്യ-വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെയും പ്രസാധന മേഖലയുടെയും കേന്ദ്രമായ ‘കോളേജ് സ്‌ക്വയറില്‍’ നിന്നാണ് ഘോഷയാത്ര ആരംഭിച്ചത്.

സോഷ്യല്‍ മീഡിയയിലൂടെ ദിവസങ്ങളോളം പ്രചരിച്ച ആഹ്വാനത്തെ തുടര്‍ന്നാണ് ആളുകള്‍ ഇതിനായി ഒത്തുചേര്‍ന്നത്. പവിത്ര സര്‍ക്കാര്‍, ഷമിക് ബന്ദ്യോപാധ്യായ, ജവഹര്‍ സര്‍ക്കാര്‍, കുമാര്‍ റാണ, മാലിനി ഭട്ടാചാര്യ, സിയാദ് അലി, പരന്‍ജോയ് ഗുഹ താക്കുര്‍ത്ത, ശോഭന്‍ലാല്‍ ദാസ്ഗുപ്ത തുടങ്ങിയ പ്രമുഖ അക്കാദമിക്കുകളും എഴുത്തുകാരും പൊതുപ്രവര്‍ത്തകരും ഈ ഘോഷയാത്രയില്‍ പങ്കുചേരാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയും സ്വയം റാലിയില്‍ പങ്കാളികളാകുകയും ചെയ്തു.

About Author

കെ. സഹദേവൻ

പരിസ്ഥിതി പ്രവർത്തകൻ, എഴുത്തുകാരൻ, ഇന്ത്യയിലെ വിവിധ ജനകീയ സമരങ്ങളുമായി ബന്ധപ്പെട്ട് പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്നു. പരിസ്ഥിതി, ഊർജ്ജം, സാമ്പത്തികശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആനുകാലികമാസികകളിലടക്കം എഴുതുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

0
Would love your thoughts, please comment.x
()
x