A Unique Multilingual Media Platform

Politics Social Justice

യുപിയിൽ യോഗിയുടെ എസ് ഐ ആർ പേടിയും ഭരണവിരുദ്ധ വികാരവും

  • November 25, 2026
  • 1 min read

സമകാലിക ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ നിർണായകം ആവാൻ പോകുന്ന തിരഞ്ഞെടുപ്പ് എന്ന് രാഷ്ട്രീയ നിരീക്ഷകർ ഒന്നടങ്കം വിലയിരുത്തുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് 2027ൻ്റെ ആദ്യ മാസങ്ങളിലാണ് നടക്കേണ്ടത്. തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ വിവിധ പാർട്ടികൾ നടത്തിക്കൊണ്ടിരിക്കെ സംസ്ഥാന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തിരഞ്ഞെടുപ്പ് കമ്മീഷൻ – എസ് ഐ ആർ വിരുദ്ധ പരാമർശങ്ങൾ സവിശേഷമായ ശ്രദ്ധ ആകർഷിക്കുകയാണ്.

ഒരു കോടിയിലധികം ഹിന്ദു വോട്ടർമാരുടെ സമ്മതിദാനവകാശം നിഷേധിക്കുന്ന സ്ഥിതിയിലേക്ക് എസ് ഐ ആർ എത്തിയിരിക്കുന്നു എന്നാണ് ആദിത്യനാഥിന്റെ വിമർശനം. ശക്തമായ ഭരണ വിരുദ്ധ വികാരത്തിനു മുന്നിൽ അടിപതറുന്ന മുഖ്യമന്ത്രിയെയാണ് ഇത് വെളിച്ചത്തു കൊണ്ടുവന്നിരിക്കുന്നത് എന്ന് മുഖ്യപ്രതിപക്ഷമായ സമാജ് വാദി പാർട്ടിയുടെ പ്രസിഡണ്ട് അഖിലേഷ് യാതവടക്കമുള്ള പ്രതിപക്ഷ നേതാക്കൾ പറയുന്നു.

ഈ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പിലേക്കുള്ള യാത്രയിൽ സംസ്ഥാനത്തിലെ രാഷ്ട്രീയ സാമൂഹിക സ്ഥിതിഗതികൾ വിലയിരുത്തുകയാണ് മുതിർന്ന മാധ്യമ പ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണനും ബിനോയ് തോമസും തമ്മിലുള്ള ഈ ചർച്ച. ഇവിടെ കാണാം

About Author

The AIDEM

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

0
Would love your thoughts, please comment.x
()
x