
ലോകമെമ്പാടും സമരങ്ങൾ അലയടിക്കുന്ന കാലമാണിത്.ഈ സമരങ്ങൾക്കെല്ലാം ഒരു പൊതുസ്വഭാവം നമുക്ക് കാണാനാകും.ജന ജീവിതത്തെ ദുസ്സഹമാക്കുന്ന തീവ്ര വലതുപക്ഷത്തിന്റെ നയങ്ങൾ അതിന്റെ എല്ലാ സീമകളും ലംഘിച്ചപ്പോഴാണ് ജനങ്ങൾ തെരുവുകളെ സമരങ്ങൾ കൊണ്ട് സമ്പന്നമാക്കിയത്.സാധാരണക്കാരായ മനുഷ്യരുടെ മാന്യമായി ജീവിക്കാനുള്ള അവകാശങ്ങളേയും അവസരങ്ങളേയും നിഷ്ക്കരുണം ഇല്ലാതാക്കിയ വലതുപക്ഷ രാഷ്ട്രീയത്തെ ഇനിയും എതിർക്കാതിരുന്നാൽ അടുത്ത തലമുറ കൂടി വംശഹത്യകൾക്കും ദാരിദ്ര്യവൽക്കരണത്തിലേക്കും എടുത്തെറിയപ്പെടുമെന്നും സ്വന്തം രാജ്യങ്ങളിൽ തന്നെ അവർ അന്യവൽക്കരിക്കപ്പെടുമെന്നും മനസ്സിലായപ്പോഴാണ് ഇന്ത്യയിലും ഫ്രാൻസിലും സെർബിയയിലും പോളണ്ടിലും ഇറ്റലിയിലും ജർമ്മനിയിലും സമരങ്ങൾ കൊടുമ്പിരി കൊണ്ടത്.വോട്ടു മോഷണത്തിനെതിരെ ഡൽഹിയിലെ രാംലീല മൈതാനത്ത് ഒത്തു കൂടിയ ലക്ഷങ്ങൾ അവിടെ മറ്റു വിഷയങ്ങളും ചർച്ച ചെയ്തു.വർദ്ധിച്ചു വരുന്ന തൊഴിലില്ലായ്മ,സ്ത്രീകൾക്ക് നേരെയുള്ള ആക്രമണങ്ങൾ,മണിപ്പൂരിലെ സംഘട്ടനങ്ങൾ,സംവരണങ്ങളെ അട്ടിമറിക്കാനുള്ള നീക്കങ്ങൾ തുടങ്ങിയ വിഷയങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വന്നവർ പരസ്പരം പങ്കു വച്ചു.പ്രതിപക്ഷത്തുള്ള രാഷ്ട്രീയ കക്ഷികൾ ജനാധിപത്യത്തിന്റെ ഏറ്റവും ഉന്നതമായ മൂല്യങ്ങൾ ഉൾക്കൊണ്ടു കൊണ്ട് ഒരേ വേദിയിൽ ഇരുന്നത് ഈ അടുത്ത കാലത്ത് ലോകം കണ്ട ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നായിരുന്നു.സംസ്ഥാ

ഇൻഡ്യാ സഖ്യത്തിന്റെ റാലിയിൽ പങ്കെടുക്കാനെത്തിയ ജനതതിയുടെ വൈവിധ്യം അത്ഭുതാവഹമായിരുന്നു.ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള വിവിധ പ്രായത്തിലുള്ളവർ ഡൽഹിയിലെത്തി.ജാതി-മത-വർഗ്ഗ വ്യത്യാസമില്ലാതെയായിരുന്നു അവർ തോളോട് തോൾ ചേർന്നത്.കർഷകർ,കർഷകത്തൊഴിലാളി

വളരെ ബാലിശമായിട്ടാണ് ബി.ജെ.പി ഈ സമരത്തെ വിമർശിക്കുന്നത്.അടുത്ത മുപ്പത് വർഷത്തേക്ക് കോൺഗ്രസ്സ് അധികാരത്തിൽ വരില്ലെന്ന അമിത് ഷായുടെ പ്രഖ്യാപനം,മോഡി കഴിഞ്ഞാൽ താൻ തന്നെയാണെന്ന് യോഗി ആദിത്യനാഥ് ഉൾപ്പടെയുള്ള ബി.ജെ.പിയിലെ അധികാര മോഹികൾക്ക് നൽകുന്ന സന്ദേശം കൂടിയാണ്.രാംലീല മൈതാനിയിൽ കസേരകൾ ഒഴിഞ്ഞു കിടന്നു,കൊണാട്ട് പ്ളേസിലെ കച്ചവടക്കാരുടെ കച്ചവടം മുടങ്ങി,രാഹുൽ ഗാന്ധിയ്ക്ക് പ്രധാനമന്ത്രിയാകാൻ കഴിയാത്തതിലെ കൊതിക്കെറുവാണ് തുടങ്ങിയ സ്ഥിരം പല്ലവികളും നഡ്ഢയുൾപ്പടെയുള്ള നേതാക്കൾ പറയുന്നുണ്ട്.എൻ.ഡി.എയെ മുന്നണിയിലെ സഖ്യകക്ഷികളായ നിതീഷ് കുമാറിന്റെ ജനതാദളും ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശവും വായ തുറന്നിട്ടില്ലെന്നത് കാണാതെ പോകരുത്.വലിയ അകലത്തിലല്ലാതെ പാലം വലിക്കാൻ ഇവർ ഒരുങ്ങുകയാണെന്ന അന്തപ്പുര വാർത്തകളും പ്രചരിക്കുന്നുണ്ട്.ബീഹാറിലെ ജാതി രാഷ്ട്രീയത്തിന്റെ അടിയൊഴുക്കുകൾ ബി.ജെ.പിയെക്കാൾ നന്നായി അറിയുന്നയാളാണ് നിതീഷ് കുമാർ.ആന്ധ്രപ്രദേശിലെ തൊഴിൽരഹിതരായ യുവതീയുവാക്കൾ പൊട്ടിത്തെറിക്കാൻ നിൽക്കുന്നത് ചന്ദ്രബാബു നായിഡുവും മനസ്സിലാക്കിയിട്ടുണ്ട്.ശരിയായ രീതിയിൽ തെരഞ്ഞെടുപ്പ് നടന്നാൽ തങ്ങൾ മിക്കവാറും സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും അധികാരത്തിൽ നിന്നും പുറത്ത് പോകുമെന്ന ഭീതി സംഘപരിവാരത്തിനുണ്ട്.പക്ഷേ പിറവി കൊണ്ട് തന്നെ ജനാധിപത്യ നിഷേധികളായ ആർ.എസ്.എസ് നയിക്കുന്ന സംഘപരിവാരത്തിന് ഇന്ത്യൻ ഭരണഘടനയേയും ജനാധിപത്യത്തെയും കുറിച്ച് ഇപ്പോഴും ധാരണയില്ല.ലോകമെങ്ങും അരങ്ങേറുന്ന വലതുപക്ഷ വിരുദ്ധ സമരങ്ങളുടെ അനുരണനങ്ങൾ ഇന്ത്യയിലും ഉണ്ടാവുക തന്നെ ചെയ്യും.ഇന്റർ നെറ്റ് നിരോധിച്ചാൽ ഇത് അറിയാതെ പോവില്ല.ലോകമെങ്ങുമുളള തലച്ചോറ് നരച്ച വലതുപക്ഷ നേതൃത്വങ്ങളെ വെല്ലുവിളിക്കുന്നത് സമരതീക്ഷ്ണമായ യൗവനമാണ്.അവർക്ക് സിംഹാസനങ്ങളോടല്ല താല്പര്യം.അവരുടെ അവകാശങ്ങളും അവസരങ്ങളും സംരക്ഷിക്കാൻ അവർ ഏതറ്റം വരെയും പോകും.അതാണ് ചരിത്രവും.
വിഡ്ഢിത്തരങ്ങൾ പറയുന്നതിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ് നിർഭാഗ്യവശാൽ ഈ മഹത്തായ രാജ്യത്തിന്റെ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന അമിത് ഷാ.നവംബർ രണ്ടാം തീയതി ഡൽഹിയിൽ ഒരു സമ്മേളനം നടന്നു.ശതാബ്ദി സമാരോഹ് 2026 എന്നായിരുന്നു സമ്മേളനത്തിന്റെ പേര്.അഖിൽ വിശ്വ ഗായത്രി പരിവാർ എന്നൊരു സംഘപരിവാർ സംഘടനയാണ് സമ്മേളനം സംഘടിപ്പിച്ചത്.എന്നും ഗായത്രി മന്ത്രം ചൊല്ലിയാൽ യുവാക്കളുടെ ധൈര്യം,ഓർമ്മശക്തി,തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ്,ആഖ്യാന പാടവം മുതലായവ കൂടുമെന്നാണ് അമിത് ഷാ പ്രസംഗിച്ചത്.അത് തന്റെ അനുഭവമാണെന്ന് കൂട്ടിച്ചേർക്കാനും അദ്ദേഹം മറന്നില്ല.ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ വരും തലമുറയെ പടുത്തുയർത്തണമെന്ന് നിഷ്കർഷിക്കുന്നത് നമ്മുടെ ഭരണഘടനയാണ്.ആ ഭരണഘടനയെ തൊട്ട് സത്യം ചെയ്ത് മന്ത്രിയായ ആളാണ് ഇത്തരത്തിൽ അഭിപ്രായങ്ങൾ പറയുന്നത്.ഭരണഘടനയ്ക്ക് മുകളിൽ മതബോധത്തേയും ബ്രാഹ്മണിസത്തേയും പ്രതിഷ്ഠിക്കുന്നത് നിരക്ഷരരും പുതുനിരക്ഷരരുമായ ആളുകളുടെ മതവികാരത്തെ ഉണർത്തി വോട്ടുറപ്പിക്കാനുള്ള തന്ത്രമാണെന്ന് ഇക്കാലത്ത് എല്ലാവർക്കും അറിയാം.ഇതേ അമിത്ഷാ നവംബർ അഞ്ചാം തീയതി ഹരിയാനയിലെ കർണാലിൽ ഒരു പദയാത്ര നടത്തുന്നുണ്ട്.ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടയുടെ പ്രചാരണത്തിനായി എത്തുന്ന അമിത്ഷായെ സ്വീകരിക്കാൻ വേണ്ടി അമ്പത് കോടി രൂപയുടെ നവീകരണമാണ് ഇപ്പോൾ കർണാലിൽ നടക്കുന്നത്.സംസ്ഥാന മന്ത്രിമാർ മുതൽ സീനിയർ ഐ.എ.എസുകാർ വരെ കർണാലിൽ ക്യാമ്പ് ചെയ്താണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.സർക്കാർ ഖജനാവിലെ പണം ഉപയോഗിച്ച് ബി.ജെ.പിയുടെ രാഷ്ട്രീയ പ്രവർത്തനം.അഞ്ച് നിയമസഭാ മണ്ഡലങ്ങളാണ് കർണാലിൽ ഉള്ളത്.പതിനഞ്ച് ലക്ഷം ആളുകൾ തെരുവിലാണ് താമസം.ആരെ കാണിക്കാനാണ് ഈ മോടി കൂട്ടലെന്ന് ആർക്കും അറിയില്ല.


കേരളത്തിലെ ഭരണം പൊടിപൊടിക്കുകയാണ്.കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയ്ക്ക് സ്ഥലജലവിഭ്രാന്തി പിടിപെട്ട മട്ടാണ്.പ്രതിപക്ഷ നേതാവായിരുന്നപ്പോൾ എന്തൊക്കെ പറഞ്ഞോ അതൊക്കെ കാറ്റിൽ പറത്തിയുള്ള ഭരണത്തിൽ ഇപ്പോൾ കയറി പിടിച്ചിരിക്കുന്നത് കിഫ്ബിയിലാണ്.കിഫ്ബിയെ ഒഴിവാക്കി യാതൊരു വികസന പ്രവർത്തനവും കേരളത്തിൽ നടക്കില്ലെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് അറിയാം.ബഡ്ജറ്റിന്റെ 76 ശതമാനം ശമ്പളവും പെൻഷനും കൊടുക്കാനുപയോഗിക്കുന്ന സംസ്ഥാനമാണ് കേരളം.ബാക്കിയിൽ നിന്നുമാണ് ഭരണനിർവ്വഹണവും വികസന പ്രവർത്തനങ്ങളും നടത്താൻ.സുധാപിള്ളയെന്ന ഐ.എ.എസുകാരിയുടെ ടോയ്ലെറ്റ് പേപ്പറിന്റെ പോലും വിലയില്ലാത്ത റിപ്പോർട്ടിന്മേലാണ് സർക്കാർ കിഫ്ബിക്കെതിരെ തിരിഞ്ഞിരിക്കുന്നത്.ധനകാര്യവകു






The Ramlila Maidan protests have sent a powerful message that people across India are no longer willing to silently accept attacks on democracy, constitutional rights and social justice. The unity of ordinary citizens across caste, religion and regional identities is the real strength of this movement. At the same time, KIIFB must be recognised for its role in Kerala’s infrastructure development rather than reduced to political blame games. Development and public accountability must go hand in hand. Democracy demands both responsible governance and an organised, fearless citizenry