A Unique Multilingual Media Platform

Articles Everything Under The Sun GenZ Minority Rights National Rural Development Society

കോട്ടയിൽ കൊടിപാറിച്ച പ്രശാന്ത് കിഷോർ

  • August 6, 2026
  • 1 min read
കോട്ടയിൽ കൊടിപാറിച്ച പ്രശാന്ത് കിഷോർ

കഷ്ടിച്ച് ഒമ്പത് മാസം മുമ്പ് ‘‘ഹർ-ഹർ മോദി, ഘർ-ഘർ മോദി’’എന്ന് മുദ്രാവാക്യം വിളിച്ച വോട്ടർമാർ ബിഹാർ രാഷ്ട്രീയത്തിൽ ഹിന്ദുത്വപ്പാർട്ടിയുടെ കോട്ടയായി കണക്കാക്കപ്പെടുന്ന ബാങ്കിപൂർ നിയമസഭാ സീറ്റിൽ ബി.ജെ.പി സ്ഥാനാർഥി നീരജ് കുമാർ സിൻഹയെ കൈയൊഴിഞ്ഞ് ജൻ സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോറിന് ഗംഭീര വിജയം സമ്മാനിച്ചിരിക്കുന്നു. മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന നിതിൻ നബീൻ ബി.ജെ.പി ദേശീയ പ്രസിഡന്റായതിനെത്തുടർന്ന് രാജ്യസഭയിലേക്ക് ചേക്കേറിയതോടെയാണ് ഇവിടെ ഒഴിവുവന്നത്. ഫലം പ്രഖ്യാപിച്ചപ്പോൾ നൂറുശതമാനവും ഉറപ്പിച്ച വിജയത്തിന്റെ ആഘോഷങ്ങൾക്കായി തയാറാക്കിവെച്ച ടൺ കണക്കിന് ലഡു എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലായി ബി.ജെ.പി അണികൾ.

ഹിന്ദുത്വ ഐക്കൺ നരേന്ദ്ര മോദി, സോഷ്യലിസ്റ്റ് നിതീഷ് കുമാർ, പ്രത്യയശാസ്ത്രബാധ്യതകളില്ലാത്ത അരവിന്ദ് കെജ്രിവാൾ, ദ്രാവിഡ പ്രസ്ഥാന നായകൻ എം.കെ. സ്റ്റാലിൻ എന്നിങ്ങനെ വൈവിധ്യമാർന്ന ആശയധാരകളിലെ നേതാക്കൾക്കൊപ്പം തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ എന്ന നിലയിൽ പ്രവർത്തിച്ചയാളാണ് പ്രശാന്ത് കിഷോർ.

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി (ഐ-പിഎസി) മേധാവി പ്രശാന്ത് കിഷോറുമായി സംവദിക്കുന്നു. (Kolkata/2022)

ബംഗാളിൽ മമതാ ബാനർജിയുടെയും പഞ്ചാബിൽ അമരീന്ദർ സിങ്ങിന്റെയും പ്രചാരണ തന്ത്രങ്ങൾ അദ്ദേഹം രൂപകൽപ്പന ചെയ്തു. ഡസൻ കണക്കിന് മുഖ്യമന്ത്രിമാരുടെ പ്രതിച്ഛായ നിർമാണച്ചുമതലയും വഹിച്ചു. പ്രത്യയശാസ്ത്ര വഴക്കവും വോട്ടർമാരുടെ മനസ്സിലെ വികാരങ്ങൾ തിരിച്ചറിയാനുള്ള കൃത്യമായ നിരീക്ഷണപാടവവുമാകാം വ്യത്യസ്ത സംസ്ഥാനങ്ങളിലെ വിവിധ തരം രാഷ്ട്രീയ നിലപാടുകൾ പുലർത്തുന്ന ഉന്നതരായ ‘‘ക്ലയന്റുകൾക്ക്’’ വേണ്ടി വിജയകരമായി പ്രവർത്തിക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കിയത്. എന്നാൽ, സ്വയം ക്ലയന്റാവുകയും സ്വന്തം നാടായ ബിഹാറിൽ രാഷ്ട്രീയ പരീക്ഷണം നടത്തുകയും ചെയ്തപ്പോൾ കാര്യങ്ങൾ എളുപ്പമായിരുന്നില്ല.

 

തോ​ൽ​വി​യി​ൽ നി​ന്ന് പ​ഠി​ച്ച പാ​ഠം

ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ന്ന ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 238 സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ച്ച ജ​ൻ സു​രാ​ജ് പാ​ർ​ട്ടി​ക്ക്  3.44 ശ​ത​മാ​നം വോ​ട്ട് മാ​ത്രമാണ് ല​ഭി​ച്ച​ത്, ഭൂ​രി​ഭാ​ഗം ഇ​ട​ങ്ങ​ളി​ലും കെ​ട്ടി​വെ​ച്ച പ​ണം ന​ഷ്ട​മാ​യി.

ഒ​രു മാ​നേ​ജ​രി​ൽ നി​ന്ന് രാ​ഷ്ട്രീ​യ നേ​താ​വി​ലേ​ക്ക് പ​രി​ണ​മി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി നാ​ല് വ​ർ​ഷം മു​മ്പ് ബി​ഹാ​റിലുടനീളം അ​ദ്ദേ​ഹം കാ​ൽ​ന​ട​യാ​യി സ​ഞ്ച​രി​ച്ചി​രു​ന്നു. പാ​വ​പ്പെ​ട്ട​വ​രി​ലേ​ക്കും പ​ണ​ക്കാ​രി​ലേ​ക്കും, മേ​ൽ​ത്ത​ട്ടു​കാ​രി​ലേ​ക്കും പാ​ർ​ശ്വ​വ​ൽ​ക്ക​രി​ക്ക​പ്പെ​ട്ട​വ​രി​ലേ​ക്കും, ഹി​ന്ദു​ക്ക​ളി​ലേ​ക്കും മു​സ്‍ലിം​ക​ളി​ലേ​ക്കും അ​ദ്ദേ​ഹം ന​ട​ന്നെ​ത്തി; ജാ​തി​യോ വി​ഭാ​ഗീ​യ​ത​യോ നോ​ക്കാ​തെ സൗ​ഹാ​ർ​ദ്ദ​ത്തെ​ക്കു​റി​ച്ചും ക്ഷേ​മ​ത്തെ​ക്കു​റി​ച്ചും സം​സാ​രി​ച്ചു. അ​തി​നു പി​ന്നാ​ലെ​യാ​ണ് ജ​ൻ സു​രാ​ജ് പാ​ർ​ട്ടി പ്ര​ഖ്യാ​പി​ച്ച​ത്.

രാ​ഷ്ട്രീ​യ​ക്കാ​രാ​യ ശേ​ഷം പണം സ​മ്പാ​ദി​ക്കു​ന്ന ഇ​ന്ത്യ​ൻ ശീ​ല​ത്തി​ന് വി​രു​ദ്ധ​മാ​യി രാ​ഷ്ട്രീ​യ​ക്കാ​ര​നാ​കു​ന്ന​തി​ന് മു​മ്പ് സ​മ്പാ​ദി​ക്കു​ക​യും, ആ ​സ​മ്പാ​ദ്യം രാ​ഷ്ട്രീ​യ വി​ജ​യ​ത്തി​നാ​യി നി​ക്ഷേ​പി​ക്കു​ക​യും ചെ​യ്യു​ന്ന രീ​തി​യാ​ണ് പ്ര​ശാ​ന്ത് പ​യ​റ്റി​യ​ത്. പ​ണ​ത്തി​ന് പ​ഞ്ഞ​മി​ല്ലാ​തി​രു​ന്ന അ​ദ്ദേ​ഹം പ​ക്ഷേ രാ​ഷ്ട്രീ​യ പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​ൽ പ​രി​ശീ​ല​നം ല​ഭി​ച്ച അ​ണി​ക​ളു​ടെ​യും അ​നു​യോ​ജ്യ​മാ​യ സം​ഘ​ട​നാ ച​ട്ട​ക്കൂ​ടി​ന്റെ​യും കാ​ര്യ​ത്തി​ൽ പാ​പ്പ​രാ​യി​രു​ന്നു.

ബീഹാറിൽ നടന്ന ഒരു രാഷ്ട്രീയ റാലിയിൽ ജൻ സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ വൻ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്നു.

മ​ഹാ​ത്മാ​ഗാ​ന്ധി നേ​തൃ​ത്വം ന​ൽ​കി​യ സ്വാ​ത​ന്ത്ര്യ​സ​മ​ര കാ​ല​ത്തെ കോ​ൺ​ഗ്ര​സി​നോ​ടാ​ണ് തു​ട​ക്ക​ത്തി​ൽ പ്ര​ശാ​ന്ത് ജ​ൻ സു​രാ​ജ് പാ​ർ​ട്ടി​യെ ഉ​പ​മി​ച്ച​ത്. പി​ന്നീ​ട് താ​ഴെ​ത്ത​ട്ടി​ൽ നി​ന്നു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ട് പാ​ർ​ട്ടി​യു​ടെ ലോ​ഗോ​യി​ൽ ഗാ​ന്ധി​ക്കൊ​പ്പം ബി.​ആ​ർ. അം​ബേ​ദ്ക​റെ​യും കൂ​ട്ടി​ച്ചേ​ർ​ത്തു.

കാ​ഴ്ച​പ്പാ​ടി​ന്റെ പോ​രാ​യ്മ കൊ​ണ്ടാ​വാം, ശ​മ്പ​ളം വാ​ങ്ങു​ന്ന പ്ര​ഫ​ഷ​ണ​ലു​ക​ളെ​യാ​ണ്  ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ്ര​ശാ​ന്ത് പാ​ർ​ട്ടി​  ഭാ​ര​വാ​ഹി​ക​ളാ​യി നി​യോ​ഗി​ച്ച​ത്. അ​ത്ത​രം ആ​ളു​ക​ൾ​ക്ക് താ​ൽ​പ​ര്യം ക​രി​യ​ർ വ​ള​ർ​ച്ച​യി​ൽ മാ​ത്ര​മാ​യി​രി​ക്കും. താ​ഴെ​ത്ത​ട്ടി​ൽ രാ​ഷ്ട്രീ​യ അ​ണി​ക​ളെ നേ​ടാ​നോ നേ​രി​ടാ​നോ അ​വ​ർ​ക്ക് പ്രാ​പ്തി​യു​ണ്ടാ​വി​ല്ല.​ഗാ​ന്ധി​യും അം​ബേ​ദ്ക​റും നെ​ഹ്‌​റു​വും രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​രാ​കാ​ൻ വേ​ണ്ടി ക​രി​യ​ർ ഉ​പേ​ക്ഷി​ച്ച​വ​രാ​ണ്, അ​തി​ന് വ്യ​ത്യ​സ്ത​മാ​യ ഒ​രു മാ​ന​സി​കാ​വ​സ്ഥ ആ​വ​ശ്യ​മാ​ണ്.

വ​മ്പ​ൻ തോ​ൽ​വി നേ​രി​ട്ടി​ട്ടും പോ​രാ​ട്ട​വീ​ര്യം ഉ​പേ​ക്ഷി​ക്കാ​ഞ്ഞ​തി​ന് പ്ര​ശാ​ന്തി​നെ സ​മ്മ​തി​ക്ക​ണം.   2025 ലെ ​തി​രി​ച്ച​ടി​ക്ക് ശേ​ഷം, പാ​ർ​ട്ടി​യു​ടെ പോ​ഷ​ക സം​ഘ​ട​ന​യാ​യി ‘സം​ഘ​ർ​ഷ് വാ​ഹി​നി’ രൂ​പ​വ​ത്ക​രി​ക്കു​ക​യും, ‘പ​ന്ന പ്ര​മു​ഖ്’ പോ​ലു​ള്ള ബി.​ജെ.​പി​യു​ടെ അ​ടി​ത്ത​ട്ട് സം​വി​ധാ​ന​ങ്ങ​ളെ നേ​രി​ടാ​ൻ ബൂ​ത്തു​ക​ളി​ലും മൊ​ഹ​ല്ല​ക​ളി​ലും അ​ണി​ക​ളെ വി​ന്യ​സി​ക്കു​ക​യും ചെ​യ്തു. അ​തി​നെ​ല്ലാ​മു​പ​രി​യാ​യി താ​നെ​ന്ന ഭാ​വം വ​ലി​യൊ​ര​ള​വോ​ളം മാ​റ്റി​വെ​ച്ച്, എ​ളി​മ​യോ​ടെ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ സ​ഞ്ച​രി​ച്ചു. ബി.​ജെ.​പി​ക്ക് അ​നു​കൂ​ല​മാ​യ പൊ​ലീ​സി​ന്റെ പ​ക്ഷ​പാ​ത ന​ട​പ​ടി​ക​ളി​ൽ നി​ന്ന് അ​ണി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന കാ​ര്യ​ത്തി​ൽ ഒ​രു വി​ട്ടു​വീ​ഴ്ച​ക്കും ത​യാ​റാ​യ​തു​മി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​മ്പു​ള്ള രാ​ത്രി​യി​ൽ പു​ല​ർ​ച്ചെ ര​ണ്ട് മ​ണി വ​രെ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ത​ർ​ക്കി​ച്ച് പ്ര​ശാ​ന്ത് അ​ണി​ക​ൾ​ക്ക് ആ​ത്മ​വി​ശ്വാ​സം പ​ക​രു​ക​യും ചെ​യ്തു.

അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തി​ലെ ഊ​രാ​ള​ൻ​മാ​ർ ന​ട​ത്തി​യ കൊ​ള്ള​യെ​ക്കു​റി​ച്ചു​ള്ള ആ​രോ​പ​ണ​ങ്ങ​ളും ‘ജെ​ൻ സി’  ​പ്ര​ക്ഷോ​ഭ​വും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​യും പാ​ർ​ട്ടി​യു​ടെ​യും പ്ര​തി​ച്ഛാ​യ​യി​ൽ കാ​ര്യ​മാ​യ ഇ​ടി​വ് വ​രു​ത്തി​യത് ബാങ്കിപൂർ ഉപതെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ക്കു​ക​യും പ്ര​ശാ​ന്ത് കി​ഷോ​റി​ന് ഗു​ണ​ക​ര​മാ​യി മാ​റു​ക​യും ചെ​യ്തു.

വെറുപ്പിന്റെയും വിഭജനത്തിന്റെയും പ്രത്യയശാസ്ത്രത്തിൽ ആണ്ടുനിൽക്കുന്ന ബി.ജെ.പിക്ക് ‘ജെൻ സി’യുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ പ്രാപ്തിയില്ല. ഇന്ത്യൻ യുവതയുമായി സംവാദം നടത്താനുള്ള ഭാഷയും അവർക്കില്ല.

പ്ര​ശാ​ന്ത് കി​ഷോ​റും അ​ണി​ക​ളും ത​ങ്ങ​ളു​ടെ ശൈ​ലി​ക​ൾ കൂ​ടു​ത​ൽ മൂ​ർ​ച്ച കൂ​ട്ടു​ക​യും ജെ​ൻ സി​യു​ടെ ആ​വ​ശ്യ​ങ്ങ​ളോ​ട് രാ​ഷ്ട്രീ​യ​മാ​യി ഒ​ത്തു​പോ​വു​ക​യും വേ​ണം. സം​ഘ​പ​രി​വാ​ർ രാ​ഷ്ട്രീ​യ​ത്തി​ന്റെ കാ​ത​ലി​നെ ആ​ക്ര​മി​ക്കു​ന്ന​തി​ന് പ​ക​രം ഭ​ര​ണ സം​വി​ധാ​ന​ങ്ങ​ളും സേ​വ​ന വി​ത​ര​ണ മാ​ർ​ഗ​ങ്ങ​ളും മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്ന ധാ​ര​ണ സൃ​ഷ്ടി​ച്ച​തു​കൊ​ണ്ട് മാ​ത്രം വി​ജ​യി​ക്കാ​മെ​ന്ന് ക​രു​തി​യാ​ൽ പ്ര​ശാ​ന്ത് കി​ഷോ​റി​നും പാ​ർ​ട്ടി​ക്കും അ​ത് വ​ലി​യ തി​രി​ച്ച​ടി​യാ​യി മാ​റും. തെ​ര​ഞ്ഞെ​ടു​പ്പ് ത​ന്ത്ര​ജ്ഞ​ൻ എ​ന്ന നി​ല​യി​ൽ ആ​ശ​യ​പ​ര​മാ​യ വ​ഴ​ക്കം അ​ദ്ദേ​ഹ​ത്തി​ന് ഉ​പ​ക​രി​ച്ചി​ട്ടു​ണ്ടാ​കാം. എ​ന്നാ​ൽ ബി​ഹാ​ർ പോ​ലു​ള്ള ഒ​രു രാ​ഷ്ട്രീ​യ സം​സ്ഥാ​ന​ത്ത് ദീ​ർ​ഘ​കാ​ല നി​ല​നി​ൽ​പ്പി​നും വ​ള​ർ​ച്ച​ക്കും ആ​ശ​യ​പ​ര​മാ​യ വ്യ​ക്ത​ത അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്.

About Author

നളിൻ വർമ്മ

നളിൻ വർമ്മ പത്രപ്രവർത്തകനും എഴുത്തുകാരനുമാണ്. അദ്ദേഹം ന്യൂഡൽഹിയിലെ ജാമിയ ഹംദർദ് സർവകലാശാലയിൽ മാസ് കമ്മ്യൂണിക്കേഷനും ക്രിയേറ്റീവ് റൈറ്റിംഗും പഠിപ്പിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

0
Would love your thoughts, please comment.x
()
x