Time, Attire & Power: Jinson Abraham’s ‘Kollavarsham 1202’
Can a single piece of cloth tell the entire history of a land?
Photographer Jinson Abraham’s unique photography exhibition, ‘Kollavarsham 1202: Before, Now, Next’ (Munne, Ippol, Ini), proves that it can. These frames also tell the story of Kerala’s traditional attire and the social power structures that once controlled it. In this era of fast-paced digital clicks, each image has been patiently captured using a vintage Sinar F2 large-format analog camera and 4×5-inch sheet film…
Blending history, art, and philosophy, this rare visual experience is leaving a new mark on Kerala’s cultural map.
ഒരു കഷണം തുണിക്ക് ഒരു നാടിന്റെ ചരിത്രം മുഴുവൻ പറയാൻ കഴിയുമോ?
കഴിയും എന്ന് തെളിയിക്കുകയാണ് ഫോട്ടോഗ്രാഫർ ജിൻസൺ അബ്രഹാമിന്റെ ‘കൊല്ലവർഷം 1202: മുന്നേ, ഇപ്പോൾ, ഇനി’ എന്ന വേറിട്ട ഫോട്ടോഗ്രാഫി പ്രദർശനം. കേരളത്തിലെ പഴയകാല വസ്ത്രധാരണത്തിന്റെയും, അതിനെ നിയന്ത്രിച്ചിരുന്ന സാമൂഹിക അധികാരത്തിന്റെയും കഥ കൂടിയാണ് ഈ ഫ്രെയിമുകൾ പറയുന്നത്. വേഗതയേറിയ ഡിജിറ്റൽ ക്ലിക്കുകളുടെ ഈ കാലത്ത്, പഴയകാലത്തെ Sinar F2 ലാർജ് ഫോർമാറ്റ് അനലോഗ് ക്യാമറയും 4×5 ഇഞ്ച് ഷീറ്റ് ഫിലിമും ഉപയോഗിച്ചാണ് ഏറെ ക്ഷമയോടെ ഓരോ ചിത്രവും പകർത്തിയിരിക്കുന്നത്….
ചരിത്രവും കലയും ദർശനവും ഒത്തുചേരുന്ന ഈ അപൂർവ്വ ദൃശ്യാനുഭവം കേരളത്തിന്റെ സാംസ്കാരിക ഭൂപടത്തിൽ പുതിയൊരു അടയാളപ്പെടുത്തലാവുകയാണ്.





