നവംബർ ഒന്നിന് തലസ്ഥാന നഗരിയായ ഡൽഹിയെ അക്ഷരാർത്ഥത്തിൽ ഇളക്കിമറിച്ചുകൊണ്ട് നടന്ന ഇന്ത്യ സഖ്യത്തിന്റെ രാംലീലാ മൈതാനിയിലെ റാലി യഥാർത്ഥത്തിൽ എന്താണ് നേടിയത് എന്ന് പരിശോധിക്കുകയാണ് മുതിർന്ന മാധ്യമപ്രവർത്തകരായ സന്തോഷ് ജോയ്, വെങ്കിടേഷ് രാമകൃഷ്ണൻ എന്നിവർ ഈ വിശദമായ സംഭാഷണത്തിൽ. മറ്റെല്ലാത്തിലും ഉപരി ജനങ്ങൾക്കിടയിൽ വിശാലമായ അടിസ്ഥാനത്തിൽ വളർന്നുവരുന്ന ഭരണവിരുദ്ധ വികാരത്തിന്റെയും തിരഞ്ഞെടുപ്പ് കമ്മീഷൻ അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളിൽ ഉള്ള അവിശ്വാസത്തിന്റെയും ശക്തമായ നിദർശനമായി മാറി ഈ റാലി എന്ന് ഈ മുതിർന്ന മാധ്യമപ്രവർത്തകർ വിലയിരുത്തുന്നു.
ഈ ഭരണവിരുദ്ധ വികാരത്തിൻറെ വ്യത്യസ്തമായ പ്രതിഫലനങ്ങൾ ഇരുവരും വിശകലനം ചെയ്യുന്നു. പ്രതിപക്ഷ നിരയിലെ മുഴുവൻ പാർട്ടികളെയോ കോക്രോച്ച് ജനതാ പാർട്ടിയെയോ ഒന്നിച്ച് അണിനിരത്താൻ പറ്റിയില്ലെങ്കിലും സാമൂഹിക രാഷ്ട്രീയ വികാരത്തിൻറെ തലത്തിൽ ഈ റാലിയും ഇതിനുമുമ്പ് നടന്ന മോദി സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളും ഉണ്ടാക്കിയിട്ടുള്ള ചലനവും ഇളക്കവും ശ്രദ്ധേയമാണെന്നും ഈ ചർച്ച നിരീക്ഷിക്കുന്നു.





