
സ്വര്‍ഗ്ഗത്തിലേക്കുള്ള തിരോധാനങ്ങള്‍
ഫലസ്തീനിൽ തുടരാൻ സാധിക്കാത്തതുകൊണ്ട് പാരീസിലും ന്യൂയോർക്കിലുമായാണ് ഏലിയ സുലൈമാൻ എന്ന ചലച്ചിത്രകാരൻ ജീവിക്കുന്നത്. ഫലസ്തീൻ എന്താണ് അല്ലെങ്കിൽ എന്തല്ല എന്നത് തീക്ഷ്ണമായ നർമ്മ-പരിഹാസത്തോടെ ആവിഷ്ക്കരിക്കുന്ന അദ്ദേഹത്തിന്റെ സിനിമകൾ ഏറെ ശ്രദ്ധേയവും സമുന്നത നിലവാരം പുലർത്തുന്നതുമാണ്.








