
വഴിതെറ്റിയ മോട്ടുമുയലുകൾക്കായി ഹൈവേ വരുമ്പോൾ
കാലാകാലങ്ങളായി ബാലമാസികകളിലെ ഒരു അടിസ്ഥാനപ്രശ്നമാണ് മോട്ടുമുയലിന് വീട്ടിലെത്താനുള്ള വഴി കണ്ടു പിടിച്ചുകൊടുക്കുക എന്നത്. കുരുക്ഷേത്രയുദ്ധത്തിലെ ചക്രവ്യൂഹത്തേക്കാൾ സങ്കീർണമായി വരച്ചിട്ട ഒരു കളത്തിനു നടുവിലെ വീട്ടിൽ ഒരു കൊട്ട മുള്ളങ്കിയോ കാരറ്റോ മോട്ടുവിനെ കാത്ത് ഇരിപ്പുണ്ടാവും.






