മോദിത്വം തുടരാനുള്ള ശ്രമങ്ങൾക്ക് ആയുസ്സുണ്ടോ?
നരേന്ദ്രമോദി നയിക്കുന്ന മൂന്നാം ദേശീയ ജനാധിപത്യ സർക്കാരിൽ ബിജെപിക്ക് സ്വന്തമായി ഭൂരിപക്ഷം ഇല്ലാത്ത സ്ഥിതിവിശേഷം ഉണ്ടാക്കുന്ന സ്വാധീനങ്ങളും പ്രത്യാഘാതങ്ങളും എന്തൊക്കെയാണ്?
സർക്കാരിന്റെയും 18ാം ലോകസഭയുടെയും ആദ്യ ദിവസങ്ങളിൽ മോദിയുടെ കഴിഞ്ഞ പത്ത് വർഷത്തെ ഭരണത്തിന്റെ തുടർച്ചയാണ് ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് അടിവരയിടാനാണ് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത് ഷായും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ലോകസഭാ സ്പീക്കറെയും രാഷ്ട്രപതിയേയും ഈ ശ്രമത്തിൽ സജീവ കൂട്ടാളികൾ ആക്കാനും മോദി-ഷാ ദ്വയം ശ്രമിക്കുന്നതായി കാണാം.
ഈ ശ്രമങ്ങളുടെ അർത്ഥവും വ്യാപ്തിയും അത് ദേശീയ രാഷ്ട്രീയത്തിൽ ഉണ്ടാക്കിയേക്കാവുന്ന സ്വാധീനങ്ങളും വിലയിരുത്തുകയാണ് ഈ ഐഡം-രിസാല അപ്ഡേറ്റ് ഇൻ്ററാക്ഷനിൽ.





