ലക്ഷദ്വീപ് ജനതയുടെ ജീവിതം ദുസ്സഹമാക്കുന്ന അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങളെക്കുറിച്ചുള്ള ‘ദി ഐഡം’ അന്വേഷണ പരമ്പര തുടരുന്നു.
ഈ പരിഷ്കാരങ്ങൾ ദുരിതത്തിലേക്കും ദാരിദ്ര്യത്തിലേക്കും തള്ളിവിട്ട ലക്ഷദ്വീപുകാർ മനസ്സ് തുറക്കുന്നു. സമാധാനവും സഹിഷ്ണുതയും സംസ്കാരത്തിൽ അലിഞ്ഞു ചേർന്ന ഈ മനുഷ്യർ തെരുവിലിറങ്ങി സമരം ചെയ്യാൻ നിർബന്ധിതരാവുകയാണ്. ഭരണാധികാരികളുടെ അധികാരപ്രയോഗത്തോട് സാധുക്കളായ ഈ മനുഷ്യരുടെ ആദ്യ പ്രതികരണം നിസ്സഹായത മാത്രമാണ് എന്ന് അവരുടെ വാക്കുകൾ നമ്മെ ഓർമ്മപ്പെടുത്തുന്നു.