ചെറുവയൽ രാമേട്ടനോടൊപ്പം ഒരു ദിനം
മലയാള നാടിന്റെ നെൽവിത്ത് സംരക്ഷണത്തിനായി ഒരു ജീവിതകാലം സമർപ്പിച്ച ചെറുവയൽ രാമനെ രാഷ്ട്രം അംഗീകരിച്ചിരിക്കുന്നു. അദ്ദേഹത്തിന് ഇക്കുറി ലഭിച്ച പദ്മശ്രീ പ്രകൃതിയുടെ ഭാഗമായി മനുഷ്യന് എങ്ങനെ ജീവിക്കാം എന്ന വലിയ പാഠം പഠിപ്പിച്ചതിനുള്ള അംഗീകാരമാണ്. നമ്മുടെ പരമ്പരാഗത വിത്തുകളേയും കൃഷി രീതിയെയും കാത്തുസൂക്ഷിക്കുന്നതിന് ചെറുവയൽ രാമൻ അംഗീകരിക്കപ്പെട്ട ഈ സന്ദർഭത്തിൽ പ്രശസ്ത ഡോക്യുമെന്ററി സംവിധായകനായ ഒ കെ. ജോണി സംവിധാനം ചെയ്ത ചിത്രം ‘ദി ഐഡം’ പുന:സംപ്രേഷണം ചെയ്യുന്നു.
Subscribe to our channels on YouTube & WhatsApp






നമ്മളെ അന്നം ഊട്ടുന്ന, പൈതൃകം സംരക്ഷിക്കുന്ന… മണ്ണിൽ പണിയെടുക്കുന്ന രമേട്ടനെ പോലെ ഉള്ളവരെ ആദരിച്ച രാജ്യത്തിന്റെ തീരുമാനത്തിന് നന്ദി…..
ഇത് വാർത്ത ചെയ്യാൻ തീരുമാനിച്ച ചാനലിന് ആശംസകൾ…..👏👏👏🙏🙏🙏👍👍👍
മൂപ്പരുടെ ജീവിതത്തിൻ്റെ വലുപ്പം അടുത്ത തലമുറകൾ തീർച്ചയായും തിരിച്ചറിയും