
ജി ആർ എന്ന ദാർശനിക കാർട്ടൂണിസ്റ്റ്
കാർട്ടൂണിസ്റ്റുകൾക്ക് സംഘടന ഉള്ള സംസ്ഥാനമാണ് കേരളം. സംഘടന കൊണ്ട് മികച്ച കാർട്ടൂണിസ്റ്റുകളും കാർട്ടൂണുകളും ഉണ്ടാകുന്നുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്. സുജിത്, ഗോപീകൃഷ്ണൻ, ദ്വിജിത് തുടങ്ങിയ കാർട്ടൂണിസ്റ്റുകൾ അവരുടെ പത്രസ്ഥാപനങ്ങളുടെ എഡിറ്റോറിയൽ പോളിസിയ്ക്കനുസരിച്ചു വരയ്ക്കാൻ തുടങ്ങിയത്

