A Unique Multilingual Media Platform

Articles Culture Development Everything Under The Sun National Politics Society

പ്രശാന്ത് കിഷോർ വോട്ടുതേടുമ്പോൾ…

  • July 29, 2026
  • 1 min read
പ്രശാന്ത് കിഷോർ വോട്ടുതേടുമ്പോൾ…

ഡ​ൽ​ഹി​യി​ൽ വി​ദ്യാ​ർ​ഥി-​യു​വ​ജ​ന പ്ര​ക്ഷോ​ഭം രാ​ജ്യ​ത്തെ പി​ടി​ച്ചു​കു​ലു​ക്കാ​ൻ തു​ട​ങ്ങു​ന്ന​തി​ന് മു​മ്പ് ഒ​രു ദി​വ​സം ബി​ഹാ​ർ സ്കൂ​ൾ എ​ക്സാ​മി​നേ​ഷ​ൻ ബോ​ർ​ഡ്, സി​ൻ​ഹ ലൈ​ബ്ര​റി, ഫ്രേ​സ​ർ റോ​ഡ് എ​ന്നി​വ ഒ​ത്തു​ചേ​രു​ന്ന ക​വ​ല​യി​ലെ സ​ത്തു, ലി​ട്ടി സ്റ്റാ​ളു​ക​ളി​ലി​രു​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ചൂ​ട​ൻ ച​ർ​ച്ച​യി​ലാ​ണ്. ബാ​ങ്കി​പ്പൂ​ർ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന ജ​ൻ സു​രാ​ജ് പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി പ്ര​ശാ​ന്ത് കി​ഷോ​റി​നെ​ക്കു​റി​ച്ചാ​ണ് സം​സാ​രം.

‘‘വേ​റെ ഒ​രാ​​ളെ​പ്പ​റ്റി​യും ചി​ന്തി​ക്കേ​ണ്ട കാ​ര്യ​മേ ഇ​ല്ല; ഞ​ങ്ങ​ൾ പ്ര​ശാ​ന്ത് കി​ഷോ​റി​ന് വോ​ട്ട് ചെ​യ്യും’’- ഒ​രു യു​വാ​വ് പ​റ​യു​ന്നു. ഒ​രു സ്കൂ​ൾ അ​ധ്യാ​പ​ക​നെ​പ്പോ​ലെ തോ​ന്നി​പ്പി​ക്കു​ന്ന, ക​ണ്ണ​ട ധ​രി​ച്ച മ​ധ്യ​വ​യ​സ്ക​ൻ കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു ‘‘ കി​ഷോ​ർ ത​ന്നെ​യാ​ണ് ഭേ​ദം; വി​ദ്യാ​സ​മ്പ​ന്ന​നും മാ​ന്യ​നു​മാ​ണ്, യു​ക്തി​സ​ഹ​മാ​യി സം​സാ​രി​ക്കു​ന്നു, അ​നാ​വ​ശ്യ വ​ർ​ത്ത​മാ​ന​ങ്ങ​ൾ പ​റ​യാ​റു​മി​ല്ല’’. ലി​ട്ടി ക​ട​ക്കാ​ര​ൻ പ​റ​യു​ന്നു- ബു​ദ്ധി​ക്ക് സ്ഥി​ര​ത​യി​ല്ലാ​ത്ത​വ​ർ മാ​​ത്ര​മേ പ്ര​ശാ​ന്ത് കി​ഷോ​റി​ന് പ​ക​രം വേ​റെ ആ​രെ​യെ​ങ്കി​ലും തെ​ര​​ഞ്ഞെ​ടു​ക്കൂ’’. കൂ​ട്ട​ത്തി​ലൊ​രാ​ൾ കൈ​ക​ൾ ഉ​യ​ർ​ത്തി വി​ളി​ച്ചു പ​റ​ഞ്ഞു: ‘‘അ​ബ് കി ​ബാ​ർ, പ്ര​ശാ​ന്ത് കി​ഷോ​ർ’’

ജൻ സൂരജ് പാർട്ടിയുടെ സ്ഥാപകൻ പ്രശാന്ത് കിഷോർ

ബി.​ജെ.​പി, ആ​ർ.​ജെ.​ഡി സ്ഥാ​നാ​ർ​ഥി​ക​ളാ​യ നീ​ര​ജ് കു​മാ​ർ സി​ൻ​ഹ​യും രേ​ഖാ ഗു​പ്ത​യും ഈ ​ച​ർ​ച്ച​ക​ളി​ൽ ഒ​രി​ട​ത്തും പ​രാ​മ​ർ​ശി​ക്ക​പ്പെ​ട്ട​തു പോ​ലു​മി​ല്ല. എ​ന്നി​രു​ന്നാ​ലും, ഒ​രു വ​യോ​ധി​ക​ൻ പ​തു​ങ്ങി​യ സ്വ​ര​ത്തി​ൽ പ​റ​ഞ്ഞു, ‘‘ആ​ളു​ക​ൾ അ​ദ്ദേ​ഹ​ത്തി​ന് വോ​ട്ട് ചെ​യ്തേ​ക്കാം, പ​ക്ഷേ ജ​യം ആ​ർ​ക്കും ഉ​റ​പ്പു​പ​റ​യാ​ൻ ക​ഴി​യി​ല്ല. ബി.​ജെ.​പി അ​ദ്ദേ​ഹ​ത്തെ ജ​യി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല’’.

മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ക​ന​യ്യ ഭേ​ലാ​രി​യും ഈ ​വാ​ദ​മാ​ണ് മു​ന്നോ​ട്ടു​വെ​ച്ച​ത്. എ​ങ്ങ​നെ​യെ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ ഭേ​ലാ​രി പ​റ​ഞ്ഞു: ബം​ഗാ​ളി​ലും ഹ​രി​യാ​ന​യി​ലും മ​ഹാ​രാ​ഷ്ട്ര​യി​ലും എ​ന്താ​ണ് സം​ഭ​വി​ച്ച​ത്? തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ മു​ത​ൽ ബൂ​ത്തു​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ വ​രെ, സി.​ബി.​ഐ, ഇ.​ഡി, ആ​ദാ​യ​നി​കു​തി വ​കു​പ്പ് മു​ത​ൽ പ്രാ​ദേ​ശി​ക പൊ​ലീ​സു​കാ​രും പ​ഞ്ചാ​യ​ത്തു​ത​ല ഭാ​ര​വാ​ഹി​ക​ളും വ​രെ ബി.​ജെ.​പി​യു​ടെ സ്വാ​ധീ​ന​ത്തി​ലാ​ണ്… ’’ കേ​ൾ​ക്കു​മ്പോ​ൾ വി​ചി​ത്ര​മാ​യി തോ​ന്നാ​മെ​ങ്കി​ലും, പ​ട്ന​യി​ലെ തെ​രു​വു​ക​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​മ്പോ​ൾ ഇ​രു​ത​ല മൂ​ർ​ച്ച​യു​ള്ള ഒ​രു വാ​യ്ത്താ​രി​യാ​ണ് കേ​ൾ​ക്കു​ന്ന​ത്.

രേഖ ഗുപ്ത, ബങ്കിപൂർ മണ്ഡലത്തിലെ രാഷ്ട്രീയ ജനതാദൾ സ്ഥാനാർത്ഥി

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ മു​ഖ്യ​മ​ന്ത്രി​പ​ദ​മ​ല​ങ്ക​രി​ച്ച നി​തീ​ഷ് കു​മാ​ർ, മ​മ​ത ബാ​ന​ർ​ജി, എം.​കെ. സ്റ്റാ​ലി​ൻ, വൈ.​എ​സ്. ജ​ഗ​ൻ മോ​ഹ​ൻ റെ​ഡ്ഡി, അ​മ​രീ​ന്ദ​ർ സി​ങ് തു​ട​ങ്ങി​യ​വ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ച്ച് മി​ക​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ത​ന്ത്ര​ജ്ഞ​ൻ എ​ന്ന ഖ്യാ​തി നേ​ടി​യ പ്ര​ശാ​ന്ത് കി​ഷോ​ർ ഏ​താ​ണ്ട് നാ​ലു​വ​ർ​ഷം മു​മ്പാ​ണ് ജ​ൻ സു​രാ​ജ് പാ​ർ​ട്ടി എ​ന്ന സം​ഘ​ട​ന സ്ഥാ​പി​ച്ച്  സ്വ​ന്തം സം​സ്ഥാ​ന​മാ​യ ബി​ഹാ​റി​ൽ സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ഇ​റ​ങ്ങി​യ​ത്.

ഇ​തു​വ​രെ ഒ​രു ജ​ന​പ്ര​തി​നി​ധി പോ​ലു​മാ​യി​ട്ടി​ല്ലാ​ത്ത, അ​ഴി​മ​തി​യു​ടേ​യോ വ​ർ​ഗീ​യ​ത​യു​ടേ​യോ ഒ​രു​വി​ധ ക​ള​ങ്ക​വു​മേ​ശാ​ത്ത പ്ര​ശാ​ന്ത് കി​ഷോ​റി​നെ​തി​രെ തെ​രു​വി​ൽ സം​സാ​രി​ക്കു​ന്ന​വ​ർ വ​ള​രെ കു​റ​വാ​ണ്. അ​തേ​സ​മ​യം, അ​യോ​ധ്യ  രാ​മ​ക്ഷേ​ത്ര​ത്തി​ലെ ‘ച​ഢാ​വ ചോ​രി’ (വ​ഴി​പാ​ട് മോ​ഷ​ണം), ‘ച​ന്ദാ ചോ​രി’ (പി​രി​വ് മോ​ഷ​ണം) എ​ന്നി​വ​യെ​ക്കു​റി​ച്ചാ​ണ് കൂ​ടു​ത​ൽ ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്ന​ത്.

ചിത്രത്തിലെ നേതാക്കൾ (ഇടത്തുനിന്ന്): (Row 1) നരേന്ദ്ര മോദി (ബിജെപി), നിതീഷ് കുമാർ (ജെഡി-യു), (Row 2) മമത ബാനർജി (ടിഎംസി), എം.കെ. സ്റ്റാലിൻ (ഡിഎംകെ), (Row 3) വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി (വൈഎസ്ആർ-സിപി), അമരീന്ദർ സിംഗ് (ബിജെപി)

വാ​ഗ്ദാ​നം ചെ​യ്ത തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​ലും,  പ​ണ​പ്പെ​രു​പ്പം ത​ട​യു​ന്ന​തി​ലും, ‘അ​ച്ഛേ​ദി​ൻ’ കൊ​ണ്ടു​വ​രു​ന്ന​തി​ലും പ​രാ​ജ​യ​പ്പെ​ട്ട​തി​നാ​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ   പൊ​ലി​മ​യും കു​റ​ഞ്ഞ മ​ട്ടാ​ണ്. ക്ഷേ​ത്ര​ത്തി​ലെ വ​ഴി​പാ​ട് മോ​ഷ​ണ ആ​രോ​പ​ണ​ങ്ങ​ൾ മു​ത​ൽ മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി മോ​ഹ​ൻ യാ​ദ​വും അ​ദ്ദേ​ഹ​ത്തി​ന്റെ ബ​ന്ധു​ക്ക​ളും സ്വ​ന്തം പേ​രി​ൽ ഏ​ക്ക​ർ ക​ണ​ക്കി​ന് ഭൂ​മി വാ​ങ്ങി​ക്കൂ​ട്ടി​യെ​ന്ന ആ​രോ​പ​ണ​ങ്ങ​ളും, ഒ​രു കേ​ന്ദ്ര​മ​ന്ത്രി വെ​ള്ള​രി കൃ​ഷി​ക്കാ​യി ഒ​രു കോ​ടി​യോ​ളം രൂ​പ സ​ബ്‌​സി​ഡി ത​ട്ടി​യെ​ടു​ത്തെ​ന്ന ആ​രോ​പ​ണ​ങ്ങ​ളും വ​രെ ബി.​ജെ.​പി ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രെ​യു​ള്ള വാ​ദ​ങ്ങ​ൾ ആ​ളു​ക​ൾ ആ​വേ​ശ​പൂ​ർ​വം നി​ര​ത്തു​ന്നു.

യു.​പി​യു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന  പ്ര​ദേ​ശ​ങ്ങ​ളി​ലെ മേ​ൽ​ജാ​തി​ക്കാ​ർ​ക്കി​ട​യി​ൽ  യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ  പി​ന്തു​ണ​ക്കു​ന്ന​വ​ർ ഉ​ണ്ടാ​വാം. എ​ന്നാ​ൽ, ബി​ഹാ​ർ സ​മൂ​ഹ​ത്തി​ൽ അ​ന്ത​ർ​ലീ​ന​മാ​യ ഉ​ൾ​ക്കൊ​ള്ള​ൽ സ്വ​ഭാ​വം കൊ​ണ്ടോ, ലാ​ലു പ്ര​സാ​ദ് യാ​ദ​വും നി​തീ​ഷ് കു​മാ​റും ദീ​ർ​ഘ​കാ​ലം പ്ര​തി​നി​ധീ​ക​രി​ച്ച സോ​ഷ്യ​ലി​സ്റ്റ്-​മ​തേ​ത​ര രാ​ഷ്ട്രീ​യ​ത്തി​ന്റെ സ്വാ​ധീ​നം കൊ​ണ്ടോ ആ​കാം, ഉ​ത്ത​ർ​പ്ര​ദേ​ശി​ലും മ​ധ്യ​പ്ര​ദേ​ശി​ലും ഗു​ജ​റാ​ത്തി​ലും ചെ​യ്ത​തു​പോ​ലെ ബി​ഹാ​റി​ലെ ഗ്രാ​മ​ങ്ങ​ളി​ൽ ഹി​ന്ദു-​മു​സ്‍ലിം വി​ഭ​ജ​നം കാ​ര്യ​മാ​യ തോ​തി​ൽ സൃ​ഷ്ടി​ക്കാ​ൻ  ബി.​ജെ.​പി​ക്ക് ഇ​നി​യും സാ​ധി​ച്ചി​ട്ടി​ല്ല.

കനയ്യ ഭേലാരി

ജ​ന​ങ്ങ​ൾ​ക്ക് പ്രാ​ദേ​ശി​ക പ്ര​ശ്ന​ങ്ങ​ളി​ൽ വ​ലി​യ താ​ൽ​പ​ര്യ​മു​ള്ള​താ​യി കാ​ണു​ന്നി​ല്ല; അ​വ​ർ കൂ​ടു​ത​ൽ സം​സാ​രി​ക്കു​ന്ന​ത് നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യെ​ക്കു​റി​ച്ചും, ജ​ന്ത​ർ മ​ന്ത​റി​ലെ സ​മ​ര​ത്തെ​ക്കു​റി​ച്ചും, ഭ​ര​ണ​ക​ക്ഷി​യാ​യ ബി.​ജെ.​പി​ക്കെ​തി​രെ​യു​ള്ള അ​ഴി​മ​തി, വ​ർ​ഗീ​യ ആ​രോ​പ​ണ​ങ്ങ​ളെ​ക്കു​റി​ച്ചു​മാ​ണ്.  ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി സ​മ്രാ​ട്ട് ചൗ​ധ​രി​യും ഈ ​ച​ർ​ച്ച​ക​ളു​ടെ കേ​ന്ദ്ര​ബി​ന്ദു​വ​ല്ല. അ​ദ്ദേ​ഹം ഈ ​പ​ദ​വി​യി​ൽ പു​തി​യ ആ​ളാ​യ​തി​നാ​ൽ ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം രൂ​പ​പ്പെ​ട്ടി​ട്ടി​ല്ല. ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി​യാ​യി അ​ഭി​ഷി​ക്ത​നാ​കു​ന്ന​തി​നു​മു​മ്പ്, അ​ദ്ദേ​ഹം നി​തീ​ഷ് കു​മാ​റി​ന്റെ കീ​ഴി​ൽ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്നു,  പ​ഴ​യ മും​ഗേ​ർ മേ​ഖ​ല​യി​ലെ താ​രാ​പ്പൂ​രി​ൽ നി​ന്നു​ള്ള എം.​എ​ൽ.​എ​യു​മാ​യി​രു​ന്നു. സ്വ​ന്തം മ​ണ്ഡ​ല​ത്തി​നും പാ​ർ​ട്ടി​ക്കും അ​പ്പു​റ​ത്ത് അ​ദ്ദേ​ഹം അ​ത്ര​യൊ​ന്നും പ​രി​ചി​ത​നാ​യി​രു​ന്നി​ല്ല.

പ്ര​ശാ​ന്ത് കി​ഷോ​റി​ന്റെ ആ​രാ​ധ​ക​ർ അ​ദ്ദേ​ഹ​ത്തി​ന്റെ വി​ജ​യ​ത്തി​ന് വ​ലി​യ സാ​ധ്യ​ത​ക​ളാ​ണ് ക​ൽ​പി​ക്കു​ന്ന​ത്.  അ​ദ്ദേ​ഹ​ത്തി​ന്റെ വി​ജ​യം ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ൽ സ്വാ​ധീ​നം ചെ​ലു​ത്തു​മെ​ന്നും സം​സ്ഥാ​ന-​ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ന്റെ ഗ​തി മാ​റ്റി​യേ​ക്കു​മെ​ന്നും പ​റ​ഞ്ഞ ഒ​രു അ​ഭി​ഭാ​ഷ​ക​ൻ പ്ര​ശാ​ന്ത് പ​രാ​ജ​യ​പ്പെ​ട്ടാ​ൽ അ​ത് ബി​ഹാ​റി​ന്റെ നി​ർ​ഭാ​ഗ്യ​മാ​യി​രി​ക്കു​മെ​ന്നും   കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു. അ​ട​വു​ന​യ​മാ​ണോ എ​ന്ന​റി​യി​ല്ല, ആ​ർ.​ജെ.​ഡി നേ​താ​വ് തേ​ജ​സ്വി യാ​ദ​വ് പ്ര​ചാ​ര​ണ രം​ഗ​ത്തു​നി​ന്ന് ഏ​റ​ക്കു​റെ വി​ട്ടു​നി​ന്നു. അ​തി​നാ​ൽ, ബാ​ങ്കി​പ്പൂ​രി​ൽ മ​ത്സ​രം ബി.​ജെ.​പി​യും ജ​ൻ സു​രാ​ജ് സ്ഥാ​നാ​ർ​ഥി​യും ത​മ്മി​ലാ​യി ചു​രു​ങ്ങി​യി​രി​ക്കു​ന്നു.

മോഹൻ യാദവ്, മധ്യപ്രദേശ് മുഖ്യമന്ത്രി

2025ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ൻ സു​രാ​ജ് പാ​ർ​ട്ടി​ക്ക് ഒ​രു സീ​റ്റ് പോ​ലും ല​ഭി​ച്ചി​രു​ന്നി​ല്ല.  ബി.​ജെ.​പി​യു​ടെ കോ​ട്ട​യാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന മ​ണ്ഡ​ല​ത്തി​ൽ നി​ന്നാ​ണ് പ്ര​ശാ​ന്തി​ന്റെ ക​ന്നി​യ​ങ്കം. ചി​ല​ർ അ​ദ്ദേ​ഹ​ത്തെ അ​ര​വി​ന്ദ് കെ​ജ്‌​രി​വാ​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്നു​ണ്ട്. എ​ന്നാ​ൽ, ആ ​താ​ര​ത​മ്യം അ​നു​ചി​ത​മാ​ണ്. ബി.​ജെ.​പി​യോ​ടു​ള്ള എ​തി​ർ​പ്പി​നി​ട​യി​ലും, ‘മൃ​ദു ഹി​ന്ദു​ത്വം’ കാ​ത്തു​സൂ​ക്ഷി​ക്കു​ന്നു എ​ന്ന ആ​രോ​പ​ണം പ​ല​പ്പോ​ഴും നേ​രി​ട്ടി​ട്ടു​ള്ള കെ​ജ്‌​രി​വാ​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യാ​ണ് കി​ഷോ​ർ ത​ന്റെ രാ​ഷ്ട്രീ​യ​ത്തെ  രൂ​പ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

സാമ്രാട്ട് ചൗധരി, ബിഹാർ മുഖ്യമന്ത്രി

വി​ക​സ​ന​ത്തെ​ക്കുറിച്ചുള്ള ഒ​രു കാ​ഴ്ച​പ്പാ​ട് വ്യ​ക്ത​മാ​ക്കു​മ്പോ​ൾ ത​ന്നെ, ത​ന്റെ രാ​ഷ്ട്രീ​യം മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ​യും ബി.​ആ​ർ. അം​ബേ​ദ്ക​റു​ടെ​യും ആ​ദ​ർ​ശ​ങ്ങ​ളി​ലും, സ്വാ​ത​ന്ത്ര്യ​ത്തി​ന് മു​മ്പു​ള്ള കോ​ൺ​ഗ്ര​സി​ന്റെ ഉ​ൾ​ക്കൊ​ള്ള​ൽ രാ​ഷ്ട്രീ​യ​ത്തി​ലും അ​ധി​ഷ്ഠി​ത​മാ​ണെ​ന്ന് പ്ര​ശാ​ന്ത് കി​ഷോ​ർ ആ​വ​ർ​ത്തി​ച്ച് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നും നി​ർ​ദി​ഷ്ട ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​റി​നും പി​ന്തു​ണ ന​ൽ​കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ്  അ​ദ്ദേ​ഹം നി​തീ​ഷ് കു​മാ​റി​ന്റെ ജ​ന​താ​ദ​ൾ (യു​നൈ​റ്റ​ഡ്) വി​ട്ടു​പോ​ന്ന​തു പോ​ലും.

ഈ ​കു​റി​പ്പു​കാ​ര​ന്റെ അ​ഭി​പ്രാ​യ​ത്തി​ൽ, ബാ​ങ്കി​പ്പൂ​രി​ലെ മ​റ്റ് എ​തി​രാ​ളി​ക​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ പ്ര​ശാ​ന്ത് കി​ഷോ​ർ ത​ന്നെ​യാ​ണ് ശ​ക്ത​നാ​യ സ്ഥാ​നാ​ർ​ഥി. പ​ക്ഷേ, ഈ ​കു​റി​പ്പി​നെ ഒ​രു നി​ല​ക്കും ഒ​രു  പ്ര​വ​ച​ന​മാ​യി ക​ണ​ക്കാ​ക്ക​രു​ത്. പ​ട്ന​യി​ലെ ഒ​രു വോ​ട്ട​ർ എ​ന്ന നി​ല​യി​ൽ, പ്ര​ശാ​ന്ത് കി​ഷോ​റി​ന്റെ ക​ഠി​നാ​ധ്വാ​ന​വും യോ​ഗ്യ​ത​യും ക​ണ​ക്കി​ലെ​ടു​ത്ത് അ​ദ്ദേ​ഹ​ത്തി​ന് ആ​ശം​സ​ക​ൾ നേ​രു​ന്നു എ​ന്ന​തി​ന​പ്പു​റം, ജ​ന​വി​ധി​യെ​ക്കു​റി​ച്ച് പ്ര​വ​ചി​ക്കാ​ൻ ആ​വ​ശ്യ​മാ​യ സ​ർ​വേ​യോ ഡേ​റ്റാ വി​ശ​ക​ല​ന​മോ ന​ട​ത്തി​യ​ല്ല ഈ ​കോ​ളം ത​യാ​റാ​ക്കി​യ​ത്.

About Author

നളിൻ വർമ്മ

നളിൻ വർമ്മ പത്രപ്രവർത്തകനും എഴുത്തുകാരനുമാണ്. അദ്ദേഹം ന്യൂഡൽഹിയിലെ ജാമിയ ഹംദർദ് സർവകലാശാലയിൽ മാസ് കമ്മ്യൂണിക്കേഷനും ക്രിയേറ്റീവ് റൈറ്റിംഗും പഠിപ്പിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.

0
Would love your thoughts, please comment.x
()
x