A Unique Multilingual Media Platform

Cinema Culture Interviews Kerala YouTube

പ്രകാശ് ബാരെ: സർഗാത്മക ജീവിതം, സാംസ്കാരിക പ്രവർത്തനം, സംരംഭക ഉദ്യമങ്ങൾ

  • October 25, 2025
  • 1 min read

ചലച്ചിത്ര നിർമ്മാതാവും നടനും സാംസ്കാരിക പ്രവർത്തകൻ, നാടകരംഗത്ത് പുതുപരീക്ഷണങ്ങളുടെ പ്രയോക്താവ്, ഇൻഫർമേഷൻ ടെക്നോളജി മേഖലയിലെ സംരംഭകൻ എന്നിങ്ങനെ ബഹുമുഖ വ്യക്തിത്വങ്ങൾ അണിയുകയും ഓരോ മേഖലയിലും വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത പ്രകാശ് ബാരെയുമായി എഴുത്തുകാരനും ഫിലിം മേക്കറുമായ രാംദാസ് കടവല്ലൂർ ചെയ്ത അഭിമുഖമാണ് ഇവിടെ. ഈ അഭിമുഖത്തിൽ പ്രകാശ് ബാരെ തൻ്റെ സിനിമ-നാടക അനുഭവങ്ങൾ, സാമൂഹിക പ്രശ്നങ്ങളും സംഭവഗതികളും സംബന്ധിച്ച കാഴ്ചപ്പാടുകൾ, വ്യക്തിജീവിതത്തിൻ്റെ വിവിധ തലങ്ങൾ എന്നിവയെ പറ്റി പ്രതിപാദിക്കുന്നു.

അതോടൊപ്പം മലയാള സിനിമയിലെ പ്രാദേശികമായ അസന്തുലിതാവസ്ഥ, ഭാഷയുടെയും സംസ്കാരത്തിന്റെയും നവീനമായ കുതിപ്പുകളും കിതപ്പുകളും , അന്താരാഷ്ട്ര ചലച്ചിത്രമേളകളുടെ നിലവാരത്തകർച്ച, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (എ ഐ) സിനിമയിൽ കൊണ്ടുവരുന്ന മാറ്റങ്ങൾ, എന്നിങ്ങനെയുള്ള വിഷയങ്ങളും ചർച്ച ചെയ്യപ്പെടുന്നു. അഭിമുഖത്തിന്റെ പൂർണ്ണരൂപം ഇവിടെ കാണാം.

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.