
പ്രധാന്റെ രാജിക്കപ്പുറം ജന്തർ മന്തറിലെ യുവസമരം നൽകുന്ന ജനാധിപത്യ- ചരിത്ര പാഠങ്ങൾ
മന്ത്രിമാർ മുൻപും രാജി വെച്ചിട്ടുണ്ട്. ഗവൺമെന്റുകൾ ജനകീയ സമ്മർദ്ദങ്ങൾക്ക് മുമ്പിൽ മുൻപും വഴങ്ങിയിട്ടുണ്ട്. എന്നാൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിക്ക് ഇത്തരം സ്ഥിതിവിവര കഥനങ്ങൾക്ക് അപ്പുറത്തുള്ള കൂടിയ പ്രാധാന്യമുണ്ട്. ആ രാജിക്ക്








